|
|
|
|
|
| വീട്ടമ്മയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച വനിതാ ഡോക്ടര്‍ കസ്റ്റഡിയില്‍; വെടിവയ്ക്കാന്‍ കാരണം വീട്ടമ്മയുടെ ഭര്‍ത്താവിനോടുള്ള വൈരാഗ്യം |
|
വഞ്ചിയൂര്‍ ചെമ്പകശ്ശേരിയില്‍ വീട്ടമ്മയെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ച കേസില്‍ പ്രതിയായ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വനിതാ ഡോക്ടര്‍ ദീപ്തി മോള്‍ ജോസിനെ നാല് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്.
മുന്‍ സുഹൃത്തായ വഞ്ചിയൂര്‍ സ്വദേശി സുജിത്തിനോടുള്ള വ്യക്തി വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം.
വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെത്തുന്നതിനും തെളിവെടുപ്പിനുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, പ്രതിയായ ഡോക്ടറുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വഞ്ചിയൂര്‍ സ്വദേശി സുജിത്തിനെതിരെ എടുത്ത കേസ് കൊല്ലം പോലീസിന് കൈമാറിയിട്ടുണ്ട്.
മുഖം മറച്ചുവന്നിട്ടും പൊലിസ് തയ്യാറാക്കിയ |
|
Full Story
|
|
|
|
|
|
|
| വയനാടിനു വേണ്ടി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നൊരു വിഹിതം; സാലറി ചലഞ്ച് നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ |
|
റീ ബില്‍ഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തില്‍ നിന്ന് വിഹിതം നല്‍കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയത്. സര്‍വീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നല്‍കാമോ എന്ന അഭിപ്രായമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാന്‍ സര്‍വീസ് സംഘടനകള്‍ക്ക് ഇടയില്‍ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിര്‍ബന്ധം ആക്കരുതെന്ന് സംഘടനകള്‍ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവര്‍ക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഗഡുക്കളായി നല്‍കാനും അവസരം നല്‍കണമെന്നും യോഗത്തില്‍ |
|
Full Story
|
|
|
|
|
|
|
| വയനാട് ദുരന്തത്തില്‍ മരണ സംഖ്യ 354. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്; 2.5 കോടിയുടെ കന്നുകാലികള്‍ ഇല്ലാതായി |
|
തെരച്ചിലിന്റെ അഞ്ചാംദിനമായ ഇന്ന് കണ്ടെത്തിയത് 14 മൃതദേഹങ്ങളാണ്. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യം അറിയാന്‍ ഐബോഡ് സംവിധാനം അടക്കം ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നു.
മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്ന ചാലിയാറില്‍ വ്യാപക പരിശോധന നാളെയും തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂറ്റന്‍ പാറക്കല്ലുകള്‍ ബോട്ട് ഇറക്കുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. പുഴയിലിറങ്ങിയും ചെറുതോണികളിലും ഇന്ന് തെരച്ചില്‍ നടന്നു. നിലമ്പൂരില്‍ നിന്ന് ഇതുവരെ കിട്ടിയത് 73 മൃതദേഹവും 131 ശരീരഭാഗങ്ങളുമാണ്. തിരച്ചില്‍ നാളെയും തുടരും.
അതേസമയം, 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു |
|
Full Story
|
|
|
|
|
|
|
| വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം |
|
ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്നാണ് കേന്ദ്രം ഇന്‍ഷുഖന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കമുള്ള കമ്പനികള്‍ക്കാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെ കമ്പനികള്‍ നടപടികള്‍ ആരംഭിച്ചു.
ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ വിതരണം ചെയ്യാന്‍ ഡോക്യുമെന്റേഷനില്‍ സമഗ്രമായ ഇളവാണ് കമ്പനികള്‍ വരുത്തിയത്. എത്രയും വേഗത്തില്‍ പോളിസി ഉടമകളെ ബന്ധപ്പെടാനും നടപടി ആരംഭിച്ചു. ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കി വേഗത്തില്‍ പണം നല്‍കുന്നുവെന്ന് |
|
Full Story
|
|
|
|
|
|
|
| ജൂലൈ 23ന് കേരള സര്‍ക്കാരിന് പ്രളയ മുന്നറിയിപ്പ് നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ |
|
വയനാട് ചൊവ്വാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ 200 ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം. വിഷയത്തില്‍ രാഷ്ട്രീയം പാടില്ലെന്നും അമിത് ഷാ പറഞ്ഞു.
''2014 മുതല്‍ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി കേന്ദ്രം 2,000 കോടി രൂപ ചെലവഴിച്ചു. സംഭവത്തിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23 ന് കേന്ദ്രം കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, തുടര്‍ന്ന് ജൂലൈ 24, 25, 26 തീയതികളിലും ഞങ്ങള്‍ അവര്‍ക്ക് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു, 20 സെന്റിമീറ്ററില്‍ കൂടുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മണ്ണിടിച്ചിലിന് |
|
Full Story
|
|
|
|
|
|
|
| ദുരന്തം ഉണ്ടായ സ്ഥലത്ത് ഒരു തവണ പോലും കേന്ദ്രം റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ |
|
അപകടം ഉണ്ടായ പുലര്‍ച്ചയാണ് റെഡ് അലെര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അമിത്ഷാ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാറിന്റെ വയനാട് ജില്ലയ്ക്കുള്ള ഒരാഴ്ച മുമ്പ് വരെയുള്ള അലെര്‍ട്ടുകളില്‍ ഓറഞ്ച് അലെര്‍ട് മാത്രമാണ്. എന്‍ഡിആര്‍എഫ് സേവനം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാറാണ്. 48 മണിക്കൂറിനുള്ളില്‍ 574മില്ലി മീറ്റര്‍ മഴയാണ് വയനാട് പെയ്തത്. മുന്നറിയിപ്പ് നല്‍കിയതിലും കൂടുതല്‍ മഴ പെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ഇതുവരെ കണ്ടതില്‍ വച്ച് അതീവ ദാരുണമായ ദുരന്തം; ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു - മുഖ്യമന്ത്രി |
|
വയനാട്ടിലെ ദുരന്തം ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി, ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. നാട് ഇത് വരെ കണ്ടതില്‍ വച്ച് അതീവ ദാരുണമായ ദുരന്തമാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, അമിത് ഷാ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് എന്നിവര്‍ വിളിച്ച് സഹായം വാഗ്ദാനം ചെയ്തു.ഉറങ്ങാന്‍ കിടന്നവരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
അഞ്ച് മന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. സൈന്യത്തിന്റെ സഹായം ഒരുക്കി. എല്ലാ സേനാ വിഭാഗങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പരമാവധി ജീവന്‍ രക്ഷിക്കാനും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ |
|
Full Story
|
|
|
|
|
|
|
| ദുരന്ത പ്രളയമായി വയനാട്: ഒരു നാട് മൊത്തമായും ഒലിച്ചു പോയി: വീടുകള്‍ ഇരുന്ന സ്ഥലം എവിടെയെന്നു പോലും കാണാനില്ല: മരണം 113 |
|
ഉരുള്‍പൊട്ടി ഇരച്ചെത്തി മുണ്ടക്കൈ ഗ്രാമത്തെ തന്നെ ഒന്നടങ്കം തുടച്ചുനീക്കി. താഴ്വാരത്തെ ചൂരല്‍മല അങ്ങാടി അടക്കം നാമവശേഷമായി. അവിടവിടെയായി ചില തുരുത്തുകള്‍ മാത്രമാണ് അത് ബാക്കിവെച്ചത്.
ഉരുള്‍പൊട്ടലില്‍ മരണസംഖ്യ മരണം 113 ആയി. മേപ്പാടി സിഎച്ച്‌സിയില്‍ 52 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതില്‍ 41 പേരെ തിരിച്ചറിഞ്ഞു. 22 പുരുഷന്‍മാരും 19 സ്ത്രീകളും മരിച്ചു. നിലമ്പൂരില്‍ 33 മൃതദേഹങ്ങളും, 19 ശരീരഭാഗങ്ങളും വിംസില്‍ 11 മൃതദേഹങ്ങളും ബത്തേരി ആശുപത്രിയിലും വൈത്തിരി ആശുപത്രിയിലും ഓരോ മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുണ്ട്. ചൂരല്‍ മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകള്‍ |
|
Full Story
|
|
|
|
| |