|
|
|
|
|
| വധുവിനെ മുന്‍ കാമുകന്‍ വെടിവച്ചുകൊന്നു |
ലഖ്നൗ: വിവാഹത്തിന് മേക്ക് അപ്പ് ചെയ്യുന്നതിനിടെ വധുവിനെ മുന്‍കാമുകന്‍ വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജല്‍ (22) ആണ് കൊല്ലപ്പെട്ടത്. കാജലിന്റെ മുന്‍കാമുകന്‍ ദീപക് ആണ് വെടിവെച്ചത്. കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വിവാഹത്തിന് മേക്ക് അപ്പ് ചെയ്യുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ എത്തിയതായിരുന്നു കാജല്‍. ഈ സമയം ദീപക് ബ്യൂട്ടി പാര്‍ലറിലേക്ക് അതിക്രമിച്ച് കയറുകയും കാജലിന് നേര്‍ക്ക് പലകുറി വെടിയുതിര്‍ക്കുകയുമായിരുന്നു. കാജലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുണികൊണ്ട് മുഖം മറച്ചു കൊണ്ടാണ് |
|
Full Story
|
|
|
|
|
|
|
| കേരള പൊലീസിന്റെ പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണ്‍ അമര്‍ത്തൂ |
തിരുവനന്തപുരം: അപകടകരമായ സാഹചര്യത്തിലാണെന്ന് മനസിലായാല്‍ ഇനി മുതല്‍ പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണ്‍ ഒന്ന് അമര്‍ത്തിയാല്‍ മതിയെന്ന് കേരള പൊലീസ്. വിവരം ഉടന്‍ തന്നെ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെത്തുമെന്നും പറയുന്നു. ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടന്‍ പൊലീസ് സഹായം ലഭിക്കുകയും ചെയ്യും.
പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഓഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ഒ.ആര്‍. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് സര്‍ക്കാരും ഗവര്‍ണറും |
തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവര്‍ണര്‍ ഒരുക്കിയ ചായ സത്കാരത്തില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.
മന്ത്രി കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്ഭവനില്‍ നടന്ന ചായ സത്കാരത്തില്‍ നിന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത് വലിയ ചര്‍ച്ചയായിരുന്നു. അന്ന് മുഖ്യമന്ത്രിയും |
|
Full Story
|
|
|
|
|
|
|
| ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വീരമൃത്യു |
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍ (35), ശൈലേന്ദ്ര (29) എന്നിവരാണ് മരിച്ചത്. സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. ഇവര്‍ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിലാണ് പൊട്ടിത്തെറിച്ചത്. സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ജഗര്‍ഗുണ്ടാ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ആക്രമണം. |
|
Full Story
|
|
|
|
|
|
|
| രാജ്യത്ത് ഏറ്റവുമധികം വൈദ്യുതി നിരക്ക് കേരളത്തിലാണോ, വിശദീകരിച്ച് കെഎസ്ഇബി |
തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി നിരക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണെന്ന പ്രചാരണം നവമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് തെറ്റാണെന്നും തെളിവ് സഹിതം വിശദീകരിച്ച് കെഎസ്ഇബി. ഇതിന് പരിഹാരം സ്വകാര്യ വല്‍ക്കരണമാണെന്ന് വാദിക്കുന്നതും വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തിലെയും ഗുജറാത്തിലേയും വൈദ്യുതി ബില്ലുകള്‍ താരതമ്യം ചെയ്തുകൊണ്ട് ആയിരത്തിലേറെ രൂപയുടെ വ്യത്യാസമുണ്ടെന്ന് കെഎസ്ഇബി പറയുന്നത്.
കെഎസ്ഇബി പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പ്
കേരളത്തിലെ വൈദ്യുതി |
|
Full Story
|
|
|
|
|
|
|
| വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ മസാജ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍ |
വയനാട്: തിരുനെല്ലി റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ തിരുമ്മു ചികിത്സക്കിടെ വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പൊലീസ് പിടികൂടി. തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ എം മോവിനെയാണ് (29) തിരുനെല്ലി ഇന്‍സ്പെക്ടര്‍ ലാല്‍ സി ബേബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എഡിജിപിക്ക് ഇ-മെയില്‍ മുഖാന്തരമാണ് പരാതി നല്‍കിയത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ യുവാവിനെ ശനിയാഴ്ചയാണ് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലിയിലെ റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വച്ചാണ് |
|
Full Story
|
|
|
|
|
|
|
| മഴ വരുന്നു, പ്രസംഗം നിര്‍ത്തട്ടെയെന്ന് സുരേഷ് ഗോപി, വേണ്ടെന്ന് ജനങ്ങള്‍ |
തിരുവനന്തപുരം: ''നിങ്ങള്‍ മഴ നനയാന്‍ തയാറാണോ? അല്ലെങ്കില്‍ രണ്ടു വരി പറഞ്ഞ് ഞാന്‍ നിര്‍ത്താം. പ്രസംഗം പ്രിന്റ് ഔട്ട് എടുത്തു തരാന്‍ പറയാം'' സുരേഷ് ഗോപിയുടെ ചോദ്യത്തിന് കോറസ് ആയി ആയിരുന്നു കുട്ടികളുടെ മറുപടി- 'മഴ നനയാം'. എങ്കില്‍ ശരിയെന്നു പറഞ്ഞ് കേന്ദ്രമന്ത്രിയും അവരോടൊപ്പം കൂടി, കുടയുമായി വന്ന സുരക്ഷാ ജീവനക്കാരനെ വേണ്ടെന്നു പറഞ്ഞു മടക്കി വിട്ടു.
കോവളം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടന്ന യോഗാ ദിനാചരണത്തിലാണ്, മഴ നനഞ്ഞു നിന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി കൂടിയായ നടന്‍ സുരേഷ് ഗോപി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ |
|
Full Story
|
|
|
|
|
|
|
| ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കാനായി ബസ് തടഞ്ഞ് യുവാവിന്റെ അഭ്യാസം |
ഹൈദരബാദ്: ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ഉണ്ടാക്കാനായി ബസിന് മുന്നില്‍ നിന്ന് അപകടരമായി അഭ്യാസം നടത്തി യുവാവ്. ഹൈദരബാദില്‍ ഇന്നലെയാണ് സംഭവം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനും ചിത്രീകരിച്ചവര്‍ക്കുമെതിര രൂക്ഷവിമര്‍ശനമാണുയരുന്നത്. റീല്‍സ് ചിത്രീകരിച്ച യുവാവിനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഹൈദരബാദിലെ തിരക്കേറിയ റോഡില്‍ നിന്നായിരുന്നു വീഡിയോ ചിത്രീകരണം. ഓടുന്ന ബസിന് മുന്നില്‍ കയറി നിന്ന് ബസിനടിയില്‍ കിടക്കുന്നത് വീഡിയോയി കാണാം. ബസിന്റെ മദ്യഭാഗത്ത് കിടന്നതാണ് അപകടം ഒഴിവായത്.
ബസ് പോയി കഴിഞ്ഞ് യുവാവ് എഴുന്നേല്‍ക്കുമ്പോള്‍ റോഡിലൂടെ മറ്റ് വാഹനങ്ങള്‍ പോകുന്നത് വിഡിയോയില്‍ കാണാം. ജീവന്‍ |
|
Full Story
|
|
|
|
| |