|
|
|
|
|
| രാഹുല്‍ ഗാന്ധി നടത്തിയ ഹിന്ദു പരാമര്‍ശം മതവികാരം വ്രണപ്പെടുത്തിയെന്ന് നരേന്ദ്രമോദി: രാഹുല്‍ മാപ്പു പറയണമെന്ന് അമിത് ഷാ |
|
ലോക്സഭയില്‍ ഇന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം ചൂടേറിയ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമാണ് വഴിയൊരുക്കിയത്. സഭയില്‍ ഭരണഘടനയുടെയും ചില ഹിന്ദു ദൈവങ്ങളുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ പ്രസംഗിച്ചത്.
'' നമ്മുടെ എല്ലാ മഹത് വ്യക്തിത്വങ്ങളും അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഹിന്ദു എന്ന് സ്വയം വിളിക്കുന്നവര്‍ അക്രമത്തെയും വിദ്വേഷത്തെയും കുറിച്ചാണ് സംസാരിക്കുന്നത്,'' രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇതോടെ രാഹുലിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഹിന്ദു സമൂഹത്തെ അക്രമാസക്തരെന്ന് വിളിക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് മോദി പറഞ്ഞു. രാഹുലിന്റെ വാക്കുകള്‍ ഹിന്ദു വികാരത്തെ |
|
Full Story
|
|
|
|
|
|
|
| തിരുവനന്തപുരത്ത് ഹൈവേയില്‍ നിന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴേക്ക് വീണ് 32 വയസ്സുകാരിക്ക് ദാരുണാന്ത്യം |
|
തിരുവനന്തപുരത്ത് ദേശീയ പാതയില്‍ വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴേക്ക് വീണ് യുവതി മരിച്ചു. കുഞ്ഞടക്കം 3 പേര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴെയുള്ള സര്‍വീസ് റോഡിലേയ്ക്ക് വീണു.
കോവളം വെള്ളാര്‍ സ്വദേശിനിയായ സിമി (32) ആണ് മരിച്ചത്. മകള്‍ ശിവന്യ (3), സഹോദരി സിനി(32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരിക്ക് ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് സിമിയെ മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. പേട്ട പോലീസ് നടപടികള്‍ സ്വീകരിച്ചു. |
|
Full Story
|
|
|
|
|
|
|
| ചെമ്പഴന്തി സഹകരണ ബാങ്കിലെ ഇടപാടുകാരന്റെ ആത്മഹത്യ, പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ് |
തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ ബാങ്ക് പ്രസിഡന്റ് അണിയൂര്‍ ജയനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റിക്ക് ലഭിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ച രാവിലെയാണ് ബാങ്കിലെ ഇടപാടുകാരനായ ബിജുകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് പ്രസിഡന്റ് ജയനും മരിച്ച ബിജുകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ചിട്ടി പിടിച്ച പണം തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ ആശങ്കപ്പെടുത്തുന്നതായി അമേരിക്ക |
വാഷിങ്ടണ്‍: ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അത്രിക്രമങ്ങള്‍ എന്നിവയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനിടെയാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന.
ഇന്ത്യയില്‍ മതംമാറ്റ വിരുദ്ധ നിയമങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധാനാലയങ്ങളും ആക്രമിക്കുന്നത് എന്നിവയെല്ലാം ആശങ്കപ്പെടുത്തുന്ന വിധം വര്‍ധിക്കുകയാണ്. അതേസമയം തന്നെ |
|
Full Story
|
|
|
|
|
|
|
| കരുവന്നൂര്‍ കേസ്: സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി ഇഡി |
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍ അടക്കം 73 ലക്ഷത്തിന്റെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ പേരിലുള്ളതാണ് അക്കൗണ്ടുകള്‍.
പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാന്‍ വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടി. കരുവന്നൂര്‍ ബാങ്കിലെ അഞ്ച് അക്കൗണ്ടുകള്‍, തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകള്‍, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ പേരിലുള്ള |
|
Full Story
|
|
|
|
|
|
|
| ബോ ചെ ടീ നറുക്കെടുപ്പിനെതിരേ സര്‍ക്കാര്‍, ലൈസന്‍സ് റദ്ദാക്കി |
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ 'ബോ ചെ ടീ നറുക്കെടുപ്പി'നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. ബോ ചെ നറുക്കെടുപ്പ്, ലോട്ടറി നിയമങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലൂടെ ലോട്ടറി ഡയറക്ടര്‍ ആവശ്യപ്പെട്ടു. ബോ ചെ ടീ വില്‍പ്പന നടത്തിയ ലോട്ടറി ഏജന്‍സിക്കെതിരെ നടപടി സ്വീകരിച്ചു. അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ഏജന്‍സിക്ക് എതിരെയാണ് നടപടി. ലോട്ടറി ഏജന്‍സിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
ബോചെ ടീക്കൊപ്പം ലക്കി ഡ്രോ നടത്തിയതിന് നേരത്തെ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തിരുന്നു. |
|
Full Story
|
|
|
|
|
|
|
| ശക്തമായ മഴ: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം |
തിരുവന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
|
|
Full Story
|
|
|
|
|
|
|
| മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് നികേഷ്, ഇനി സജീവ രാഷ്ട്രീയത്തിലേക്ക് |
കൊച്ചി: 28 വര്‍ഷത്തെ സജീവ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എം വി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. പുതിയൊരു കര്‍മരംഗം തേടിയാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം അംഗമായി പൊതുരംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളിലും നികേഷ് പ്രവര്‍ത്തിച്ചു. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും |
|
Full Story
|
|
|
|
| |