|
|
|
|
|
| പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക്: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം |
|
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദര്‍ശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും മോസ്‌കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്.
യുക്രൈന്‍- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദര്‍ശിക്കും. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഉപഭോക്താവായ ഇന്ത്യ റഷ്യയില്‍ നിന്നാണ് വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ആയുധങ്ങള്‍ക്കായും |
|
Full Story
|
|
|
|
|
|
|
| തൃശൂരില്‍ ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ |
|
എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഒന്നര വയസുകാരിയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകള്‍ അമയയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് കുട്ടി വീട്ടുവളപ്പിലെ കിണറ്റില്‍ വീണു കിടക്കുന്ന നിലയില്‍ അമ്മ ജിഷ കാണുന്നത്. ഇവര്‍ അയല്‍ വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. വെള്ളത്തില്‍ മലര്‍ന്നു പൊങ്ങി കിടക്കുന്നന്ന നിലയിലായിരുന്നു കുട്ടി.
നാട്ടുകാര്‍ വിവരം എരുമപ്പെട്ടി പൊലീസിനെ അറിയിച്ചു. കുന്നംകുളത്തുനിന്ന് അഗ്‌നിരക്ഷാ സംഘമെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് |
|
Full Story
|
|
|
|
|
|
|
| വയറു വേദനയുമായി ആശുപത്രിയില്‍ എത്തിയ 17 വയസ്സുകാരി ഗര്‍ഭിണി: ഇതേ പ്രായക്കാരനെതിരേ കേസെടുത്തു |
|
കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ വയറു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 17കാരി ഗര്‍ഭിണി. സംഭവത്തില്‍ സമപ്രായക്കാരനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തു.
ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും. കഴിഞ്ഞ ദിവസം കടുത്ത വയറുവേദ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടറെ കണ്ടപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. പിന്നാലെ വിവരം മെഡിക്കല്‍ കോളേജ് അധികൃതര്‍ ചിറ്റാരിക്കല്‍ പൊലീസിനെ അറിയിച്ചു.
പൊലീസെത്തി പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. ഇതിനുശേഷമാണ് 17കാരനെതിരെ പോക്‌സോ ചമുത്തി കേസെടുത്തത്. |
|
Full Story
|
|
|
|
|
|
|
| പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ കാര്‍ അപകടത്തില്‍പ്പെട്ടു: പരിക്കില്ലെന്ന് ഫേസ് ബുക്ക് കുറിപ്പ് |
|
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാസര്‍ഗോഡ് പള്ളിക്കരയിലാണ് അപകടം. പ്രതിപക്ഷ നേതാവ് സഞ്ചരിച്ച വാഹനം മുന്നിലുള്ള പൊലീസ് എസ്‌കോര്‍ട്ട് ജീപ്പിലിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. വൈകിട്ട് 5.30നാണ് അപകടം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിനായി പുറപ്പെട്ടതായിരുന്നു പ്രതിപക്ഷ നേതാവ്. മറ്റൊരു സ്വകാര്യ വാഹനത്തില്‍ അദ്ദേഹം യാത്ര തുടര്‍ന്നു.
അപകടവുമായി ബന്ധപ്പെട്ട് വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്
കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേയ്ക്കുള്ള യാത്രാമധ്യേ കാഞ്ഞങ്ങാടിനടുത്ത് ബേക്കല്‍ പള്ളിക്കരയില്‍ വച്ച് ഞാന്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു.
നല്ല മഴയായിരുന്നു. സമീപത്തെ |
|
Full Story
|
|
|
|
|
|
|
| ഇനിയും സിനിമയില്‍ അഭിനയിക്കും; സമ്പാദിക്കുന്നതില്‍ ഒരു വിഹിതം ജനങ്ങള്‍ക്ക് നല്‍കും - സുരേഷ് ഗോപി |
|
കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പില്‍ നമുക്ക് കിട്ടുന്ന റിസള്‍ട്ട് ആണ് നമ്മുടെ ഉത്തേജക മരുന്ന്. കേരളത്തിന്റെ ദുര്‍ഭരണങ്ങള്‍ക്ക് ചങ്ങല പൂട്ട് ഇടുന്ന തരത്തില്‍ സീറ്റുകള്‍ നേടണം. ജനങ്ങള്‍ക്ക് ലഭിക്കേണ്ടതായ നന്മയ്ക്ക് തടസം നില്‍ക്കുന്ന ഒരു കുത്തിത്തിരിപ്പിനും വളം കൊടുക്കരുതെന്നും അത് നുള്ളി എടുത്ത് കളയേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമാജീവിതം തുടരുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് ചുരണ്ടാന്‍ നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ചെയ്ത് സമ്പാദിക്കുന്നതില്‍ ഒരു വിഹിതം ജനങ്ങള്‍ക്ക് നല്‍കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം |
|
Full Story
|
|
|
|
|
|
|
| ഞാന്‍ മഹാരാജാവല്ല; ജനങ്ങളുടെ ദാസന്‍ മാത്രമാണെന്നു പിണറായി വിജയന്‍ |
|
എസ്എഫ്‌ഐക്കെതിരായ വിമര്‍ശനം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൊരു മഹാരാജാവ് അല്ലെന്നും ജനങ്ങളുടെ ദാസന്‍ മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്‌ഐക്ക് എതിരായ വിമര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സഭയില്‍ വാക്പോര് നടത്തുന്ന സാഹചര്യവുമുണ്ടായി. ഒടുവില്‍ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ക്രിമിനലുകളെ ഇനിയും പ്രോത്സാഹിപ്പിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും താന്‍ മഹാരാജാവാണ് എന്നൊരു തോന്നല്‍ മുഖ്യമന്ത്രിക്ക് ഉണ്ടായേക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. ഇതിന്റെ മറുപടിയായാണ് പിണറായി താന്‍ ജനങ്ങളുടെ ദാസനാണെന്ന് പറഞ്ഞത്.
കടുത്ത ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ |
|
Full Story
|
|
|
|
|
|
|
| തൃശൂരില്‍ നിന്നു കാണാതായ ആന്‍ഡ്രൂവും ജെസ്സിയും വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ |
|
തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്.
വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവര്‍ക്കും മക്കളില്ല. ഒന്‍പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊരട്ടി പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും |
|
Full Story
|
|
|
|
|
|
|
| ഒരു ഊമക്കത്തില്‍ നിന്നുള്ള അന്വേഷണമാണ് 15 വര്‍ഷം മുന്‍പു മാന്നാറിലെ യുവതിയെ കൊലപാതകത്തിന്റെ ചുരുളഴിച്ചത് |
|
ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഭര്‍ത്താവ് അനില്‍കുമാര്‍ കലയെ കൊന്നു വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ കുഴച്ചുമൂടിയെന്നാണ് അന്വേഷണ സംഘത്തിന് ലഭ്യമായ വിവരം. ഇതിന്റെ അടിസ്ഥനത്തില്‍ ഇരമത്തുരിലെ അനില്‍കുമാറിന്റെ വീട്ടില്‍ സെപ്റ്റിക് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന ചിലത് പൊലീസ് കണ്ടെത്തി.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുഴിച്ചു മൂടപ്പെട്ട സത്യങ്ങള്‍ പുറംലോകത്തേക്ക് എത്തുന്നത് ഒരു ഊമ കത്തിന്റെ രൂപത്തിലാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരമത്തൂരില്‍ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്ന് പറയപ്പെടുന്ന കല എന്ന 27 കാരി |
|
Full Story
|
|
|
|
| |