Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.7875 INR  1 EURO=105.8201 INR
ukmalayalampathram.com
Fri 19th Dec 2025
ഇന്ത്യ/ കേരളം
  14-06-2024
പുലി പതുങ്ങുന്നത് ഒളിക്കാനല്ല, കുതിക്കാനാണ്, ഒരു കൊടുങ്കാറ്റായി തിരിച്ചുവരും

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തില്‍ വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍. 'ഒരു കൊടുങ്കാറ്റായി തിരിച്ചുവരും, പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണ്' എന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നപേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസവും കെ മുരളീധരന് വേണ്ടി കോഴിക്കോട് നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. 'നയിക്കാന്‍ നായകന്‍ വരട്ടെ', 'നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല', 'പ്രിയപ്പെട്ട കെഎം നിങ്ങള്‍ മതേതര കേരളത്തിന്റെ ഹൃദയമാണ്' എന്നിങ്ങനെയായിരുന്നു ഫ്‌ളക്‌സുകളിലുണ്ടായിരുന്നത്.

Full Story

  14-06-2024
മരണവീട്ടില്‍ പോയിട്ട് പ്രത്യേകം എന്താണ് ചെയ്യാനുള്ളതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കുവൈത്തിലേക്ക് അയക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സന്ദര്‍ശിക്കുന്നത് നാടിന്റെ സംസ്‌കാരമാണെന്നും സാന്നിധ്യമറിയിക്കുക, ആശ്വസിപ്പിക്കുയെന്നത് പൊതുമര്യാദയാണെന്നും പിണറായി പറഞ്ഞു. സംസ്ഥാനത്തിന്റെ ഇടപെടല്‍ വേണ്ട എന്ന കേന്ദ്രനിലപാട് ഔചിത്യമല്ലെന്നും പിണറായി പറഞ്ഞു. ലോകകേരള സഭയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

'നിങ്ങള്‍ എന്തിനാണ് പോകുന്നതെന്ന് ചിലര്‍ ചോദിച്ചെന്ന് പറയുന്നുണ്ട്. നമ്മുടെ കേരളത്തിന്റെയും മലയാളികളുടെയും പൊതുരീതിയും സംസ്‌കാരവും ഉണ്ടല്ലോ. അത് ഇത്തരം ഘട്ടങ്ങളില്‍

Full Story
  13-06-2024
കുവൈറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം പ്രഖ്യാപിച്ച് സര്‍ക്കാര്‍; 5 ലക്ഷം സഹായം നല്‍കുമെന്ന് ലുലു യൂസഫലി, 2 ലക്ഷം നല്‍കുമെന്ന് വ്യവസായി രവി പിള്ള
കുവൈത്തിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന്
Full Story
  13-06-2024
സൂര്യനെല്ലി കേസിലെ അതിജീവിതയുടെ സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തി: മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
സൂര്യനെല്ലി കേസിലെ അതിജീവിതയുടെ സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. സിബി മാത്യൂസിന്റെ 2017ല്‍ പുറത്തിറങ്ങിയ 'നിര്‍ഭയം - ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകത്തിലാണ് ഇരയെ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

സിബി മാത്യൂസിന്റെ പുസ്തകത്തില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേര് വിവരങ്ങളും അവര്‍ താമസിച്ചിരുന്ന സ്ഥലവും പെണ്‍കുട്ടി പഠിച്ച സ്‌കൂളിന്റെ വിവരവും എല്ലാം പരാമര്‍ശിച്ചിട്ടുണ്ടായിരുന്നു. ഈ വിവരങ്ങളില്‍ നിന്നെല്ലാം അതിജീവിത ആരാണെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ മുന്‍ ഡിജിപി സിബി
Full Story
  12-06-2024
സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് അമിത വില, 16 സ്ഥാപനങ്ങള്‍ക്കെതിരേ കേസ്

തിരുവനന്തപുരം: സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയതില്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് ലക്ഷം രൂപയാണ് വകുപ്പ് പിഴ ചുമത്തിയത്. പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ പായ്ക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരിക്കുക, എംആര്‍പി തിരുത്തി അധിക വില ഈടാക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ പായ്ക്ക് ചെയ്തതോ, ഇറക്കുമതി ചെയ്തതോ ആയ പായ്ക്കറ്റുകള്‍ വില്‍ക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് കേസെടുത്തത്. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പിനെ അറിയിക്കണമെന്നും വരും ദിവസങ്ങളിലും

Full Story
  12-06-2024
വയനാട് സീറ്റ് രാഹുല്‍ ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ്

കല്‍പ്പറ്റ: വയനാട് സീറ്റ് രാഹുല്‍ഗാന്ധി ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ത്യയെ നയിക്കേണ്ട രാഹുലിന് വയനാട്ടില്‍ ഒതുങ്ങാനാകില്ല. രാഹുല്‍ ഗാന്ധി വയനാട് വിടുന്നതില്‍ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നു. കോണ്‍ഗ്രസിന്റെ വിജയവും രാഹുല്‍ ഗാന്ധിയുടെ നേട്ടവും സന്തോഷം നല്‍കുന്നു. എന്നാല്‍ രാഹുല്‍ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

നമ്മള്‍ ദുഃഖിച്ചിട്ട് കാര്യമില്ല. രാജ്യത്തെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മാത്രമായി ഒതുങ്ങാനാകില്ല. അതെല്ലാവരും മനസ്സിലാക്കണം. രാഹുല്‍ വയനാട്ടില്‍നിന്ന് പോകുന്നെന്ന് പറയുമ്പോള്‍ നമുക്ക് സങ്കടമാണ്.

Full Story
  11-06-2024
മുന്നൂറു രൂപയുടെ ആഭരണങ്ങള്‍ വിദേശ വനിതയ്ക്ക് വിറ്റത് ആറു കോടി രൂപയ്ക്ക

ജയ്പൂര്‍: വിദേശ വനിതയെ കബളിപ്പിച്ച് മൂന്നൂറ് രൂപയുടെ ഡ്യൂപ്ലിക്കേറ്റ് ആഭരണങ്ങള്‍ ആറ് കോടി രൂപയ്ക്ക് വിറ്റു. ജയ്പൂരിലെ കൃത്രിമ ആഭരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് ഉടമയാണ് വിദേശവനിതയെ കബളിപ്പിച്ചത്. സംഭവത്തില്‍ ഉടമയ്ക്കെതിരെ യുവതി ജയ്പൂര്‍ പൊലീസില്‍ പരാതി നല്‍കി. രാജസ്ഥാനിലെ ജയ്പൂരിലെ ജോഹ്രി ബസാറിലെ ഒരു കടയില്‍ നിന്നാണ് യുഎസ് യുവതിയായ ചെറിഷ് ആഭരണങ്ങള്‍ വാങ്ങിയത്. ഈ വര്‍ഷം ഏപ്രിലില്‍ യുഎസില്‍ നടന്ന പ്രദര്‍ശനത്തില്‍ ആഭരണങ്ങള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് ഡ്യൂപ്ലിക്കേറ്റ് ആണെന്ന് കണ്ടെത്തി.

തുടര്‍ന്ന യുവതി ഇന്ത്യയിലെത്തി കടയുടമ ഗൗരവ് സോണിയെ സന്ദര്‍ശിച്ചെങ്കിലും അയാള്‍ നിഷേധിച്ചതോടെയാണ് പൊലീസില്‍ പരാതി

Full Story
  11-06-2024
വിമാനം തകര്‍ന്ന് മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ മരിച്ചു

 വിമാനം തകര്‍ന്ന് മലാവിയന്‍ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ(51) അടക്കം ഒമ്പത് പേര്‍ മരിച്ചു. വൈസ് പ്രസിഡന്റും ഉദ്യോഗസ്ഥരും സഞ്ചരിച്ച വിമാനം വനത്തില്‍ കണ്ടെത്തിയെന്നും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ലെന്നും മലാവി പ്രസിഡന്റ് ലാസറസ് ചക്വേര പറഞ്ഞു. 'വിമാനം കണ്ടെത്തി, നിങ്ങളെ എല്ലാവരേയും അറിയിക്കുന്നതില്‍ എനിക്ക് അതിയായ ദുഖമുണ്ട്, ഇത് ഒരു ഭീകരമായ ദുരന്തമായി മാറിയിരിക്കുന്നു,' മലാവി പ്രസിഡന്റ് ലാസറസ് ചക്വേര മാധ്യമങ്ങളോട് പറഞ്ഞു.

മലാവി മുന്‍ മന്ത്രി റാല്‍ഫ് കസാംബാരയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്. തലസ്ഥാനമായ ലിലോങ്വേയില്‍നിന്ന് പറന്നുയര്‍ന്ന വിമാനം വൈകാതെ റഡാറില്‍ നിന്ന്

Full Story
[73][74][75][76][77]
 
-->




 
Close Window