|
|
|
|
|
| പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാല്‍ കഴുകിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് |
മുംബൈ: പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് കാലിലെ ചെളി കഴുകി വൃത്തിയാക്കിച്ച് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോള. പ്രവര്‍ത്തകന്‍ കാല്‍ കഴുകുമ്പോള്‍ അത് തടയാന്‍ പോലും തയ്യാറാവാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കാറിലിരിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പട്ടോളയുടെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തി. മഹാരാഷ്ട്രയിലെ അകോല ജില്ലയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനെ തുടര്‍ന്ന് അവിടെ ചെളിയുണ്ടായിരുന്നു. അവിടെയെത്തിയ പട്ടോളയുടെ കാലിലും ചെളി പറ്റിയിരുന്നു.
തന്റെ കാലിലാകെ ചളിയായതിനാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനോട് കുറച്ച് വെള്ളം ആവശ്യപ്പെട്ടിരുന്നതായി പട്ടോള പറഞ്ഞു. 'ഞാന്‍ ഒരു |
|
Full Story
|
|
|
|
|
|
|
| 12 കോടിയുടെ പാലം ഉദ്ഘാടനത്തിന് മുന്‍പെ വെള്ളത്തില്‍ |
പട്ന: ബിഹാറിലെ അരാരിയയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. കോടികള്‍ മുടക്കി ബക്ര നദിക്കു കുറുകെ നിര്‍മിച്ച കോണ്‍ക്രീറ്റ് പാലമാണ് ഉദ്ഘാടനം നടത്തുന്നതിന് മുന്നേ തന്നെ തകര്‍ന്നത്. നദിക്കു കുറുകെയുള്ള പാലം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുന്നതിന്റെയും നിമിഷങ്ങള്‍ക്കുള്ളില്‍ തകരുന്നതിന്റെയും ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പങ്കുവച്ചു. തകര്‍ന്ന ഭാഗം നിമിഷങ്ങള്‍ക്കകം നദിയിലൂടെ ഒലിച്ചുപോയി. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ അരാരിയ ജില്ലയില്‍ കുര്‍സകാന്തയ്ക്കും സിക്തിക്കും ഇടയിലുള്ള യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് 12 കോടി രൂപ ചെലവില്‍ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നിര്‍മാണ കമ്പനി ഉടമയുടെ |
|
Full Story
|
|
|
|
|
|
|
| തമിഴ്‌നാട്ടിലാണ് ജനിച്ചിരുന്നതെങ്കില്‍ ഗാന്ധിയും പട്ടേലും ജാതിനേതാക്കളായി ചുരുങ്ങിയേനെയെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി |
ചെന്നൈ: മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും തമിഴ്‌നാട്ടിലാണ് ജനിച്ചിരുന്നെങ്കില്‍ അവര്‍ ജാതിനേതാക്കളായി ചുരുങ്ങുമായിരുന്നെന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി. കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനുള്ള തന്ത്രപരവും ദാര്‍ശനികവുമായ രേഖയായ ജംബുദ്വീപ് വിളംബരത്തിന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളുടെയും വീരന്മാരുടെയും സ്മാരകങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ കുറച്ച് പൂക്കള്‍ അര്‍പ്പിക്കുകയും പിന്നീട് അവരെ മറക്കുകയും ചെയ്യുന്നു. 1801 ലെ ജംബുദ്വീപ് വിളംബരത്തിലെ, തമിഴ്നാട്ടിലെ വീരയോദ്ധാക്കളായി കരുതുന്ന, രാജ്യത്തിനുവേണ്ടി പോരാടിയ മരുദു സഹോദരങ്ങള്‍ ജാതിനേതാക്കളായി |
|
Full Story
|
|
|
|
|
|
|
| തുണി മടക്കിവച്ചില്ല, പത്തുവയസുകാരിയെ കാലില്‍ പിടിച്ച് തറയില്‍ നിലത്തടിച്ചു |
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിക്ക് അച്ഛന്റ ക്രൂരമര്‍ദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ താമസിച്ചത് ചോദ്യം ചെയ്തായിരന്നു മര്‍ദനം. കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കട്ടിലില്‍ കിടക്കുന്ന വസ്ത്രം കുട്ടി മടക്കിവയ്ക്കാന്‍ താമസിച്ചെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ തല കതകില്‍ പല തവണ ഇടിച്ചതായും കാലില്‍ പിടിച്ച് തറയിലേക്ക് എറിഞ്ഞതായും തോളില്‍ ഇടിച്ചതായും പത്തുവയസുകാരി പൊലീസില്‍ മൊഴി നല്‍കി.
കൊലപാതകശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് |
|
Full Story
|
|
|
|
|
|
|
| വിമാന ടിക്കറ്റ് കുത്തനെ ഉയര്‍ത്തി, പ്രവാസികള്‍ക്ക് തിരിച്ചടി |
പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിമാന ടിക്കറ്റ് നിരക്ക് കുത്തനെയുയര്‍ന്നതോടെ ഒമ്പത് ദിവസം അവധിക്ക് പോകാനിരിക്കുന്ന പ്രവാസികള്‍ക്ക് ചെലവേറും. രണ്ടാഴ്ച ആഴ്ച മുന്‍പ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വണ്‍വേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്‍ 35000 മുതല്‍ 1.5 ലക്ഷം രൂപ വരെയാണ്. നേരിട്ടുള്ള വിമാനങ്ങളില്‍ പരിമിത സീറ്റ് മാത്രമേ ഈ നിരക്കില്‍ ലഭിക്കൂ. യാത്ര കണക്ഷന്‍ വിമാനങ്ങളിലാക്കിയാലും രക്ഷയില്ല. ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് കൊടുക്കണമെന്നു മാത്രമല്ല പത്തും പതിനഞ്ചും മണിക്കൂര്‍ യാത്ര ചെയ്തുവേണം ലക്ഷ്യത്തിലെത്താന്‍. ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗൊ, സ്പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ |
|
Full Story
|
|
|
|
|
|
|
| ഏകീകൃത കുര്‍ബാന: സര്‍ക്കുലര്‍ വായിക്കുന്നതിനെ ചൊല്ലി രണ്ടു വിഭാഗം വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം |
സീറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാന വിഷയത്തില്‍ ഇടപ്പള്ളി പള്ളിയില്‍ രണ്ട് വിഭാ?ഗം വിശ്വാസികള്‍ തമ്മില്‍ വാക്കുതര്‍ക്കം. സര്‍ക്കുലര്‍ വായിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. സര്‍ക്കുലര്‍ വായിക്കുമെന്ന് ഔദ്യോ?ഗിക വിഭാ?ഗത്തെ പിന്തുണക്കുന്നവര്‍ വ്യക്തമാക്കി. അതേ സമയം ഈ നിലപാടിനെ കൂക്കിവിളിച്ചാണ് വിമതവിഭാ?ഗം പ്രതികരിച്ചത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോനക്ക് പള്ളിക്ക് മുന്നില്‍ സഭ വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് സഭ ഇറക്കിയിരിക്കുന്ന സര്‍ക്കുലര്‍ അതിരൂപത തലത്തില്‍ ഔദോഗിക മായി വായിച്ച് വിശ്വാസികളെകേള്‍പ്പിക്കുകയും വിശ്വാസികള്‍ക്ക് സര്‍ക്കുലര്‍ വിതരണം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇതിനെചൊല്ലിയാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്.
|
|
Full Story
|
|
|
|
|
|
|
| വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി, ശോഭാ സുരേന്ദ്രനെതിരേ കേസ് ന്ല്‍കി ഇപി |
കണ്ണൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപിയിലേക്ക് പോകാന്‍ ദല്ലാള്‍ നന്ദകുമാര്‍ മുഖേന ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണത്തിനെതിരെയാണ് നടപടി. വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. വോട്ടെടുപ്പ് ദിവസമാണ് ഇ പി ജയരാജനെതിരെ ആരോപണവുമായി ശോഭ രം?ഗത്തെത്തിയത്.
ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ദല്ലാള്‍ നന്ദകുമാറിനൊപ്പം തന്നെ വന്നുകണ്ടു എന്നായിരുന്നു ആരോപണം.ആരോപണം ഇപി നിഷേധിച്ചെങ്കിലും വലിയ |
|
Full Story
|
|
|
|
|
|
|
| മോദി സര്‍ക്കാര്‍ ഉടന്‍ വീഴും, ബിജെപിക്ക് മുന്നറിയിപ്പുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ |
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അബദ്ധത്തിലുണ്ടാക്കിയ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെ പോകുമെന്നും മോദിയുടെത് ന്യൂനപക്ഷ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യാസഖ്യനേതാക്കളുടെ യോഗത്തിന് ശേഷം ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.
ജനങ്ങള്‍ തെരഞ്ഞെടുത്തത് ഒരു ന്യൂനപക്ഷസര്‍ക്കാരിനെയാണെന്നും മൂന്നാം മോദി സര്‍ക്കാര്‍ ഉടന്‍ താഴെ വീഴുമെന്നും ഖാര്‍ഗെ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍240 സീറ്റുകള്‍ നേടി ബിജെപി വലിയ |
|
Full Story
|
|
|
|
| |