|
|
|
|
|
| ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരേ പരോക്ഷ വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കര്‍ |
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ബിജെപിക്കെതിരെ രാഷ്ട്രീയ നിരീക്ഷകര്‍ ചാനല്‍ ചര്‍ച്ചയില്‍ അഭിപ്രായം പറയുന്നതടക്കമുള്ള കാര്യങ്ങളില്‍ സുരേന്ദ്രന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം ശ്രമിച്ചുവെന്നു ആക്രി നിരീക്ഷകര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ''വൈകുന്നേരം ചാനലില്‍ വന്നിരിക്കുന്നുണ്ടല്ലോ കള്ള പണിക്കര്‍മാര്‍ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ഗോപിയെ തോല്‍പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന്'' - ഇങ്ങനെ ആയിരുന്നു കെ സുരേന്ദ്രന്‍ ഇന്ന് മാധ്യമളോട് |
|
Full Story
|
|
|
|
|
|
|
| സൂരേഷ് ഗോപിക്ക് സാംസ്‌കാരികവും വിനോദവും, ജോര്‍ജ് കുര്യന് ന്യൂനപക്ഷ ക്ഷേമം |
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍.
എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
Full Story
|
|
|
|
|
|
|
| ശവസംസ്‌കാര ചടങ്ങിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു |
തൊടുപുഴ: ഇടുക്കി ഇരട്ടയാര്‍ ഉപ്പുകണ്ടത്ത് ശവസംസ്‌കാരച്ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ഉപ്പുകണ്ടം സ്വദേശി നെല്ലം പുഴയില്‍ സ്‌കറിയ ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് മൂന്ന് മണിയോടെയാണ് ശവസംസ്‌കാര ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. കാര്‍ സ്‌കറിയയുടെ ശരീരത്തിലൂടെ കാര്‍ കയറി ഇറങ്ങി. ഉടന്‍ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇവര്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കറിയുടെ |
|
Full Story
|
|
|
|
|
|
|
| മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല |
കൊല്‍ക്കത്ത: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പശ്ചിമ ബം?ഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേയാണ് അവര്‍ പ്രതികരിച്ചത്. ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോ?ദ്യത്തിനു തനിക്കു ക്ഷണമില്ലെന്നും പോകില്ലെന്നുമായിരുന്നു മമതയുടെ മറുപടി. 'ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ആശംസകള്‍ നേരാന്‍ എനിക്കാവില്ല. എന്റെ ആശംസ രാജ്യത്തിനാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഞാന്‍ എംപിമാരോട് ആവശ്യപ്പെട്ടു.
ഞങ്ങള്‍ പിളര്‍ത്തേണ്ടി ആവശ്യമില്ല. നിറങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അതു സംഭവിച്ചോളും. നിങ്ങളുടെ |
|
Full Story
|
|
|
|
|
|
|
| മീന്‍ പിടിക്കുന്നതിനിടെ പുഴയില്‍ വീണു മൂന്നു പേര്‍ മരിച്ചു |
കണ്ണൂര്‍: ഇരുവാപ്പുഴ നമ്പ്രത്ത് മീന്‍ പിടിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ വീണു മുങ്ങി മരിച്ചു. പാവന്നൂര്‍ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിന്‍ ജിത്ത് (17) എന്നിവരാണ് മരിച്ചത്. പുഴക്കരയില്‍ നില്‍ക്കുന്നതിനിടെ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. |
|
Full Story
|
|
|
|
|
|
|
| മുരളീധരന് തോല്‍വി പുത്തരിയാണോയെന്ന് വി.ഡി.സതീശന്‍ |
കൊച്ചി: കേരളത്തിലെ യുഡിഎഫിന്റെ ഉജ്ജ്വലവിജയത്തിന്റെ ശോഭ കളയാനാണ് ഒരു കൂട്ടം മാധ്യമങ്ങള്‍ കെ മുരളീധരന്റെ തോല്‍വി ഉയര്‍ത്തിക്കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അത് ഒരു സംഘടിതമായ അജണ്ടയാണെന്നും പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് ശരിയല്ലെന്നും സതീശന്‍ പറഞ്ഞു. മുരളീധരന്‍ കോണ്‍ഗ്രസിന്റെ പ്രധാനനേതാവാണ്. അദ്ദേഹവുമായി മുതിര്‍ന്ന നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ കുറച്ച് മാധ്യമങ്ങള്‍ കുത്തിത്തിരുപ്പുമായി വന്നിരിക്കുകയാണ്. പതിനെട്ട് സീറ്റില്‍ യുഡിഎഫ് നേടിയ ഉജ്ജ്വലവിജയത്തിന്റെ ശോഭ കളയാന്‍ വേണ്ടി അവര്‍ രാവിലെ മുതല്‍ ഇറങ്ങിയിരിക്കുകയാണ്.അത് സംഘടിതമായ അജണ്ടയാണ്. ആ കെണിയില്‍ താന്‍ വീഴില്ല. അത് |
|
Full Story
|
|
|
|
|
|
|
| ഡ്രൈവിങ് പരിഷ്‌കരണത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്ന് ഗണേഷ് കുമാര്‍ |
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. സമരം ഒത്തുത്തീര്‍പ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചര്‍ച്ചയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എല്ലാം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇതിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ രം?ഗത്തെത്തിയിരുന്നു. 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുതിയ |
|
Full Story
|
|
|
|
|
|
|
| എന്‍ഡിഎ ഒറ്റക്കെട്ട്, മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് |
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എന്‍ഡിഎ സഖ്യത്തിന്റെ നേതാവായി ഏകകണ്ഠമായാണ് മോദിയെ തെരഞ്ഞെടുത്തത്. ശനിയാഴ്ച പുതിയ മന്ത്രിസഭ ചുമതയേല്‍ക്കും. നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാര്‍ട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു. ശിവസേനയടക്കമുള്ള പാര്‍ട്ടികളും പിന്തുണക്കത്ത് നല്‍കി. ഏഴ് സ്വതന്ത്ര്യ എംപിമാരും ബിജെപിയെ പിന്തുണയ്ക്കും.
വെള്ളിയാഴ്ച ചേരുന്ന എംപിമാരുടെ യോഗത്തിന് ശേഷം |
|
Full Story
|
|
|
|
| |