Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സര്‍ക്കാര്‍ ജോലിക്കാരുടെ ശമ്പള വിതരണം മൂന്നു ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി
Text By: Team ukmalayalampathram

സര്‍ക്കാര്‍ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ശമ്പളവും പെന്‍ഷനും മുടങ്ങില്ല. കേന്ദ്ര സര്‍ക്കാര്‍ വലിയ വെട്ടിക്കുറയ്ക്കല്‍ നടത്തിയെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടില്‍നിന്ന് പണം ഒരുമിച്ച് എടുക്കുന്നതിന് സാങ്കേതിക പ്രശ്‌നമുണ്ട്. പണം പിന്‍വലിക്കുന്നതിന് 50,000 രൂപ പരിധി വച്ചിട്ടുണ്ട്. ഇന്നു മുതല്‍ ശമ്പളം ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്കെത്തുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന് തരാനുള്ള പണം മുഴുവന്‍ തടഞ്ഞ് വെച്ചിട്ട് ബിജെപി ന്യായം പറയുകയാണ്. 13,000 കോടി കേരളത്തിന് തരാനുണ്ടെന്ന് കേന്ദ്രവും സമ്മതിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ കേസ് പിന്‍വലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. കോടതിയില്‍ പോയതിന്റെ പേരില്‍ പണം തടയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇതില്‍ എന്താണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നയമെന്ന് മന്ത്രി ചോദിച്ചു. ജീവനക്കാരുടെ നിരാഹാര സമരത്തിന് എതിരെയും ധനമന്ത്രി പ്രതികരിച്ചു. രാജ്ഭവന് മുന്നിലാണ് അവര്‍ സമരം നടത്തേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിന്റെ അവകാശം തടയാന്‍ കേന്ദ്രത്തിന് എന്ത് അവകാശമെന്നും മന്ത്രി ചോദിച്ചു.

 
Other News in this category

 
 




 
Close Window