Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരന്‍ സിഗരറ്റ് വലിച്ചു: ട്രെയിനില്‍ സ്‌മോക്ക് അലാം മുഴങ്ങി; മൊത്തം പുക പടര്‍ന്നു: ട്രെയിന്‍ നിര്‍ത്തിയിട്ടു
Text By: Team ukmalayalampathram
കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിന്‍ നിര്‍ത്തിയിട്ടു. കളമശേരിക്കും ആലുവയ്ക്കും ഇടയിലാണ് നിര്‍ത്തിയിട്ടത്. യാത്രക്കാരന്‍ സിഗററ്റ് വലിച്ചതാണ് കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ഇന്ന് രാവിലെ 8.55 ഓടെ തിരുവനന്തപുരത്തു നിന്ന് കാസറഗോഡേക്ക് പോകുന്ന ട്രെയിന്‍ കളമശ്ശേരിയില്‍ എത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. വന്ദേഭാരത് ട്രെയിനിലെ സി5 കോച്ചിലാണ് സ്മോക്ക് അലാറം മുഴങ്ങിയത്. തുടര്‍ന്ന് ലോക്കോ പൈലറ്റ് ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. ട്രെയനില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് പുക വലിച്ചതോടെയാണ് അലാറം മുഴങ്ങിയതെന്ന് കണ്ടെത്തിയത്. ട്രെയിനുള്ളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് യാത്രക്കാരനെ കണ്ടെത്താനാണ് ശ്രമം.

23 മിനിറ്റാണ് ട്രെയിന്‍ നിര്‍ത്തിയിടേണ്ടി വന്നത്. ട്രെയിനില്‍ പുകവലിക്കരുതെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്.
 
Other News in this category

 
 




 
Close Window