കെന്റ് അയ്യപ്പ ടെമ്പിളില്‍ കര്‍ക്കിടക വാവ് ബലി ( പിതൃ തര്‍പ്പണം) കെന്റ് അയ്യപ്പ ടെമ്പിളിലും വളരെ വിപുലമായ രീതിയില്‍ നടത്തപ്പെടുന്നു. 2025 July 24 ആം തീയതി വ്യാഴാഴ്ച പകല്‍ 11.30 am മുതല്‍ 3 pm വരെ കെന്റിലെ റോചെസ്റ്ററില്‍ ഉള്ള കെന്റ് അയ്യപ്പ ടെമ്പിളിന് സമീപമുള്ള റിവര്‍ മെഡ് വേയില്‍ വച്ചാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തപ്പെടുന്നത്. ബലി തര്‍പ്പണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു സംഘടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 07838170203, 07985245890.