|
ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് രാമായണ മാസാചരണം സംഘടിപ്പിക്കുന്നു. ഈമാസം 26ന് ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലെ വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെടുന്നത്. അന്നേ ദിവസം രാമായണ പാരായണം, രാമനാമ സംഗീര്‍ത്തനം, ബാലരാമായണം (സീതാകല്യാണം) എല്‍എച്ച്എ കുട്ടികളുടെ ടീം അവതരിപ്പിക്കുന്ന നൃത്തം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ സായം സന്ധ്യയിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സുരേഷ് ബാബു - 07828137478
ഗണേഷ് ശിവന്‍ - 07405513236
സുബാഷ് ശാര്‍ക്കര - 07519135993
ജയകുമാര്‍ ഉണ്ണിത്താന്‍ - 07515918523 |