Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
 
 
മതം
  Add your Comment comment
ക്രോയിഡണ്‍ മര്‍ത്ത് മറിയം മിഷനില്‍ ആദ്യ ഇടവക തിരുന്നാള്‍ സെപ്റ്റംബര്‍ 7, 8 തീയതികളില്‍ നടക്കും
Text By: UK Malayalam Pathram

കഴിഞ്ഞ സെപ്റ്റംബര്‍ 14-ന് സീറോ മലബാര്‍ സഭയുടെ മേര്‍ജ് ആര്‍ച്ച്ബിഷപ്പിന്റെ കാര്‍മ്മികത്വത്തില്‍ രൂപം കൊണ്ട ഈ മര്‍ത്ത് മറിയം മിഷന്റെ ആദ്യ ഇടവക തിരുന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ഇടവക വിശ്വാസികള്‍.മര്‍ത്ത് മറിയത്തിന്റെ തിരുസ്വരൂപം, അതിപുരാതന ദേവാലയമായ, അമ്മയുടെ ആദ്യത്തെ പ്രതീക്ഷികരണം നടന്ന, സീറോ മലബാര്‍ സഭയുടെ Major Archiepiscopal Marth Mariam Archdeacon Pilgrim Church ആയ കുറവിലങ്ങാട് പള്ളിയില്‍ നിന്നാണ്, അത്യന്തം ഭക്തിപൂര്‍വ്വം എത്തിച്ചത്. ഈ തിരുനാള്‍ ആത്മീയതയും പാരമ്പര്യവും ഒത്തുചേര്‍ന്ന ആഘോഷമാക്കി മാറ്റാന്‍, ഇടവകയിലെ എല്ലാവരും ഉത്സാഹത്തോടെ കാത്തിരിക്കുകയാണ്. തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍: - ആഗസ്റ്റ് 31, ഞായറാഴ്ച: തിരുനാളിന് തുടക്കമായി, ആഘോഷമായ വി. കുര്‍ബ്ബാനയും, കൊടിയേറ്റ് കര്‍മ്മവും മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു ജോര്‍ജ് കുരിശിന്‍മൂട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. - സെപ്റ്റംബര്‍ 1 മുതല്‍ 5 വരെ: ദിവസവും വൈകുന്നേരം 6.30pmന് റംശാ നമസ്‌കാരവും, വി. കുര്‍ബ്ബാനയും, നോവേന പ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. - സെപ്റ്റംബര്‍ 6, ശനി: 6.30pm - ന് വി. കുര്‍ബ്ബാനയും, പുറത്ത് നമസ്‌കാരവും നടത്തപ്പെടുന്നു. - സെപ്റ്റംബര്‍ 7, ഞായര്‍: പ്രധാന തിരുന്നാള്‍ ദിനം. Croydon, Coombe Wood Schoolല്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയും, തിരുനാള്‍ പ്രദക്ഷിണവും, കാഴ്ച്ച സമര്‍പ്പണവും, കഴുന്നെടുപ്പും, ചെണ്ടമേളവും, കരിമരുന്ന് പ്രകടനവും ഉണ്ടായിരിക്കും. - സെപ്റ്റംബര്‍ 8, തിങ്കള്‍: പ്രധാന തിരുന്നാള്‍ ദിനം. Pollards Hill, St. Michael's Catholic Churchല്‍ ആഘോഷമായ വി. കുര്‍ബ്ബാനയും, നോവേനയും. - സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച്ച: മരിച്ച വിശ്വാസികള്‍ക്കായി പ്രത്യേക വി.കുര്‍ബ്ബാന, തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് സമാപനമായി കൊടിയിറക്കലും മിഷന്‍ ഡയറക്ടര്‍ അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടും. ക്രോയിഡനും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ ഈ തിരുക്കര്‍മ്മങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കുമായി ആത്മാര്‍ഥമായി ഒരുങ്ങി കൊണ്ടിരിക്കുന്നു. ആത്മീയമായി ഒരുങ്ങാനും, നമ്മുടെ കുട്ടികള്‍ക്ക് വിശ്വാസപരമ്പര്യം കൈമാറാനും, നമ്മുടെ പൈതൃകം സംരക്ഷിക്കാനുമുള്ള വലിയ അവസരവും, ഏറ്റവും ഉപരിയായി മര്‍ത്ത് മറിയത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ കൈപറ്റാനുമുള്ള ഈ സുദിനങ്ങളിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. Fr. Mathews George Kurisummoottil (Mission Director) Mr. Sajan Xavier (Trustee) Mr. Sijo Varghese (Trustee) Mr. Jestine J Thannickal (Trustee) Church Feast Committee

 
Other News in this category

 
 




 
Close Window