Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 22nd Oct 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി
reporter

തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ഗതാഗത വകുപ്പിലെ ഏവിയേഷന്‍, മെട്രോ, റെയില്‍വേ വിഭാഗങ്ങളുടെ മുഴുവന്‍ സമയ അധിക ചുമതലയും അനുപമ വഹിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ഡി. ബാലമുരളിയാണ് പുതിയ ഗതാഗത സെക്രട്ടറി. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ നാഗരാജുവിനെ നേരത്തേ മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് വകുപ്പ് സെക്രട്ടറി സ്ഥാനത്തും മാറ്റം വരുന്നത്. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ സംഘടന മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ഗതാഗത സെക്രട്ടറി ചുമതലയ്‌ക്കൊപ്പം ഭക്ഷ്യ-സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ ചുമതലയും ബാലമുരളിക്ക് നല്‍കി. കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായും അദ്ദേഹത്തെ നിയമിച്ചു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയില്‍നിന്ന് ഒഴിവാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പാണ് പുറത്തിറക്കിയത്.

 
Other News in this category

 
 




 
Close Window