Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
സൈന്യത്തോട് ഏതു സാഹചര്യവും നേരിടാന്‍ സജ്ജരായിക്കാന്‍ ബോറിസ് ജോണ്‍സണ്‍
REPORTER

ലണ്ടന്‍: ഇറാനുമായുള്ള ഉരസലുകളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ സൈന്യത്തോട് ഏതു സാഹചര്യവും നേരിടാന്‍ സജ്ജരായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍. ഈ ഘട്ടത്തില്‍ ബ്രിട്ടനിലെ മറ്റ് യൂറോപ്യന്‍ പൗരന്മാരെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. അതേസമയം, ബ്രിട്ടണ്‍ സുരക്ഷ ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. റവല്യൂഷണറി ഗാര്‍ഡിന്റെ തലവനായ സുലൈമാനിയെ വധിച്ച സാഹചര്യത്തില്‍ ഇറാന്‍ പ്രതികാര നടപടികള്‍ തുടങ്ങിയതോടൊണ് സൈന്യത്തോട് സജ്ജരായിരിക്കാന്‍ ബോറിസ് നിര്‍ദേശം നല്‍കിയത്. ഇറാഖിലെ സുരക്ഷാ സ്ഥിതി കൂടുതല്‍ വഷളായാല്‍ ബ്രിട്ടീഷ് സൈനികരെ ഒഴിപ്പിക്കാന്‍ ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.

ഏതെങ്കിലും ബ്രിട്ടീഷ് പൗരനോ സൈനികനോ കൊല്ലപ്പെട്ടാല്‍ യുകെ ശക്തമായി പ്രതികരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.നിലവില്‍ 400 ബ്രിട്ടീഷ് സൈനികരാണ് ഇറാഖില്‍ ക്യാംപ് ചെയ്യുന്നത്. സുലൈമാനി വധത്തിന് ശേഷമുണ്ടായ സ്ഥിതിഗതികള്‍ പരിഗണിച്ച് ഗള്‍ഫ് തീരത്ത് എച്ച്എംഎസ് മോണ്‍ട്രോസ്, എച്ച്എംഎസ് ഡിഫെന്‍ഡര്‍ എന്നീ രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ തങ്ങുന്നുണ്ട്. ആവശ്യമെങ്കില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന ബ്രിട്ടീഷ് പതാകയുള്ള എണ്ണ ടാങ്കറുകള്‍ക്ക് എസ്‌കോര്‍ട്ട് പോകാനും ഈ കപ്പലുകള്‍ക്ക് നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യമുണ്ടായാല്‍ 48 മണിക്കൂറിനകം ഇറാഖിലെത്താന്‍ പാകത്തില്‍ ഒരുങ്ങി നില്‍ക്കാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ സുലൈമാനിയെ അധിക്ഷേപിച്ച് ബ്രിട്ടന്‍ രംഗത്തെത്തിയിരുന്നു.

 
Other News in this category

 
 




 
Close Window