Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു
Text By: Team ukmalayalampathram

സ്‌കന്തോര്‍പ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നോര്‍ത്ത് ലിങ്കണ്‍ഷയര്‍ (ICANL) പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. വിദ്യാ സജീഷാണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സോണാ ക്ളൈറ്റസ് - വൈസ് പ്രസിഡന്റ്, ബിനോയി ജോസഫ് - സെക്രട്ടറി, ബിനു വര്‍ഗീസ് - ജോയിന്റ് സെക്രട്ടറി, ലിബിന്‍ ജോര്‍ജ് - ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായി അക്ഷയ ജോണ്‍സണ്‍, ബ്ളെസണ്‍ ടോം വറുഗീസ്, ജോബിന്‍ ഫിലിപ്സ്, ലിജി മാത്യു, സനിക ജിമ്മി എന്നിവരെയും തെരഞ്ഞെടുത്തു. ഏലിയാസ് യോഹന്നാന്‍, ഡോ. പ്രീതി മനോജ്, വിപിന്‍ കുമാര്‍ വേണുഗോപാല്‍ എന്നിവരെ കമ്യൂണിറ്റി റെപ്രസന്റേറ്റീവുകള്‍ ആയി നാമനിര്‍ദ്ദേശം ചെയ്തു. ഹേസല്‍ അന്നാ അജേഷ്, ബില്‍ഹ ഏലിയാസ്, കരോള്‍ ചിന്‍സ് ബ്ളെസണ്‍, ദേവസൂര്യ സജീഷ്, ലിയാ ബിനോയി എന്നിവര്‍ യൂത്ത് റെപ്രസന്റേറ്റീവുമാരായി പ്രവര്‍ത്തിക്കും. ഫെബ്രുവരി 25 ന് സ്‌കന്‍തോര്‍പ്പിലെ ഓള്‍ഡ് ബ്രംബി യുണെറ്റഡ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന അസോസിയേഷന്‍ യോഗമാണ് 18 അംഗ കമ്മിറ്റിയെ ഐകകണ്ഠേന തിരഞ്ഞെടുത്തത്. അസോസിയേഷന്റെ ഈസ്റ്റര്‍/ വിഷു/ഈദ് ആഘോഷം ഏപ്രില്‍ 13 ന് നടക്കും. മെയ് 11 ന് ഇന്റര്‍നാഷണല്‍ നഴ്സസ് ഡേ ആഘോഷവും അസോസിയേഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന അസോസിയേഷന് എല്ലാ പ്രവാസികളുടെയും പിന്തുണ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

 
Other News in this category

 
 




 
Close Window