Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നെതര്‍ലന്‍ഡ്‌സിലെ ക്ഷേത്രത്തിലും അയോധ്യയിലെ രാംലല്ല വിഗ്രഹം: യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും സ്ഥാപിക്കുമെന്ന് എറ്റര്‍ബിസ് ഫൗണ്ടേഷന്‍
Text By: Team ukmalayalampathram
അയോധ്യ രാം ലല്ലയുടെ വിഗ്രഹ മാതൃകയില്‍ പുതിയ വിഗ്രഹം ഒരുക്കി നെതര്‍ലന്‍ഡ്സ്. നെതര്‍ലന്‍ഡ്സിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായാണ് ഈ വിഗ്രഹം നിര്‍മ്മിച്ചത്. നെതര്‍ലന്‍ഡ്സിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വിഗ്രഹം പൂജകള്‍ക്കായി അയോധ്യയില്‍ എത്തിക്കും. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

കാശിയിലെ കനയ്യ ലാല്‍ ശര്‍മ്മയാണ് ശില്‍പി. എറ്റര്‍ബ്ലിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് വിഗ്രഹ നിര്‍മ്മാണത്തിന് പിന്നില്‍.മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും രാംലല്ലയുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനാണ് ഫൗണ്ടേഷന്റെ പദ്ധതി. ആംസ്റ്റര്‍ഡാമിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കാന്‍ തീരുമാനിച്ചു.

കൃത്യമായ പകര്‍പ്പ് ഉറപ്പാക്കാന്‍, ഞങ്ങള്‍ അയോദ്ധ്യയില്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ഉപയോഗിച്ച അതേ മെറ്റീരിയല്‍ തന്നെ തെരഞ്ഞെടുത്തുവെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ രാഹുല്‍ മുഖര്‍ജി പറഞ്ഞു. കൂടുതല്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കാനും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാനും ഫൗണ്ടേഷന്‍ തീരുമാനിച്ചു. ആംസ്റ്റര്‍ഡാമിന് ശേഷം, ബ്രസല്‍സ് (ബെല്‍ജിയം), ജര്‍മ്മനി, ഫ്രാന്‍സ്, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങള്‍, കൂടാതെ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും പോലും ശ്രീരാമ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്നും രാഹുല്‍ മുഖര്‍ജി പറഞ്ഞു.
 
Other News in this category

 
 




 
Close Window