Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
അഡല്‍റ്റ് ഡിപ്പെന്‍ഡന്റ്സിനുള്ള അധിക പേമെന്റ് വെട്ടിച്ചുരുക്കാനൊരുങ്ങി യുകെ; പെന്‍ഷനില്‍ പ്രതിവര്‍ഷം 3500 പൗണ്ടിന്റെ കുറവ്
Reporter

ലണ്ടന്‍: സ്റ്റേറ്റ് പെന്‍ഷന്‍ പേമെന്റുകള്‍ 2020 ഏപ്രില്‍ മുതല്‍ ഉയരാന്‍ പോവുന്ന സാഹചര്യത്തില്‍ പതിനായിരക്കണക്കിന് ആളുകളുടെ പെന്‍ഷന്‍ വലിയൊരു അളവില്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃത്യമായി പറഞ്ഞാല്‍ 11,000 ആളുകള്‍ക്കാണ് പെന്‍ഷനില്‍ കുറവുണ്ടാകുക. പെന്‍ഷനില്‍ ഉണ്ടാകുന്ന കുറവ് മൂലം ബാധിക്കപ്പെടുന്നവര്‍ക്ക് ഒരാഴ്ചയില്‍ 70 പൗണ്ടിന്റെ കുറവുണ്ടാകുമെന്നും പ്രതിവര്‍ഷം ഇത്തരത്തില്‍ 3500 പൗണ്ടിന്റെ നഷ്ടം സംഭവിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അഡല്‍റ്റ് ഡിപ്പെന്‍ഡന്റ്സിനുള്ള അധിക പേമെന്റ് സര്‍ക്കാര്‍ വെട്ടിച്ചുരുക്കുന്നതിനാലാണ് പെന്‍ഷന്‍ തുകയില്‍ കുറവ് വരിക.അതേസമയം, 2020 ഏപ്രിലോടെ ചൈല്‍ഡ് ബെനഫിറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. പണപ്പെരുപ്പത്തിന് അനുയോജ്യമായി 1.7 ശതമാനം വരെയാണ് ബെനിഫിറ്റ് ഉയര്‍ത്തുക. അതായത്, അവരവരുടെ അസസ്‌മെന്റ് പിരീഡിനെ അടിസ്ഥാനമാക്കി പ്രതിമാസം കൈപ്പറ്റുന്ന ചൈല്‍ഡ് ബെനിഫിറ്റ് തുക യഥാക്രമം വര്‍ധിക്കും.

നിയമപരമായി ഈ സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സിസ്റ്റത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും മാറ്റം ബാധകരമാകും. യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സിസ്റ്റത്തിന്റെ ഭാഗമായ 2.5 ദശലക്ഷം ആളുകള്‍ക്ക് വര്‍ധന ഗുണം ചെയ്യും. ആകെ 10 ദശലക്ഷം ജനങ്ങള്‍ക്ക് ഇത് ഉപകാരപ്പെട്ടും.2015 ലാണ് ടോറി സര്‍ക്കാര്‍ ചൈല്‍ഡ് ബെനഫിറ്റ് മരവിപ്പിച്ചത്. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ക്ക് വര്‍ക്കിംഗ് ഏജ് ബെഫിറ്റില്‍ വര്‍ധന ഉണ്ടായിരുന്നില്ല. ഈ മരവിക്കലും കൂടി ഈ വര്‍ഷം ഏപ്രിലില്‍ ഇല്ലാതാകും. ജോബ് സീക്കേസ് അലവന്‍സ്, എംപ്ലോയ്‌മെന്റ് ആന്‍ സപ്പോര്‍ട്ട് അലവന്‍സ്, ഇന്‍കം സപ്പോര്‍ട്ട്, ഹൗസിംഗ് ബെനഫിറ്റ്, യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ്, വര്‍ക്കിംഗ് ടാക്‌സ്, ചൈല്‍ഡ് ബെനഫിറ്റ്, എന്നിവ വാങ്ങുന്നവര്‍ക്ക് ബെനഫിറ്റ് മരവിപ്പിക്കല്‍ അവസാനിപ്പിക്കുന്നത് ഗുണം ചെയ്യും.

 
Other News in this category

 
 




 
Close Window