Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
പൊതു തെരഞ്ഞെടുപ്പിനു ശേഷമുള്ള ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മാര്‍ച്ച് 11ന്
Reporter
ചാന്‍സലര്‍ സാജിദ് ജാവിദ് വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2019 നവംബര്‍ ആറിന് നടത്തേണ്ട ബജറ്റ്, തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് മാര്‍ച്ചിലേയ്ക്ക് മാറ്റിയത്. ഏപ്രിലില്‍ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പദ്ധതികളും മറ്റും ഈ ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടും. ആദ്യമായാണ് മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ബജറ്റില്‍ ജനം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അടിസ്ഥാനസൗകര്യങ്ങളുടെ ഉന്നമനത്തിനായി 100 ബില്യണ്‍ പൗണ്ട് അധികമായി സര്‍ക്കാര്‍ ചെലവഴിക്കുമെന്നാണ് ചാന്‍സലര്‍ പറയുന്നത്. ബ്രക്‌സിറ്റ് മൂലം കവരുന്ന എല്ലാവിധ സൗകര്യങ്ങളെയും പൂര്‍ണ്ണമായി ഉപയോഗിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എന്‍എച്ച്എസിനു കൂടുതല്‍ ഫണ്ട് അനുവദിക്കുന്നതടക്കമുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

എന്നാല്‍ ഗവണ്‍മെന്റിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ലേബര്‍ കുറ്റപ്പെടുത്തി.
 
Other News in this category

 
 




 
Close Window