Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
യു.കെ അംബാസഡറെ ഇറാന്‍ അറസ്റ്റ് ചെയ്തു; വീണ്ടും പ്രതിസന്ധി ഉടലെടുത്തു
Reporter

ലണ്ടന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യു.കെ അംബാസഡറെ അറസ്റ്റ് ചെയ്ത് ഇറാന്‍. ഇറാനിലുള്ള യു.കെ അംബാസഡര്‍ റോബ് മകെയിറിനെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. അതിനിടെ, ഇറാന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്. യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ പരിപാടിയില്‍ റോബ് നേരത്തെ പങ്കെടുത്തിരുന്നു. തങ്ങളുടെ പ്രതിനിധിയെ വ്യക്തമായ വിശദീകരണമില്ലാതെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.കെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാല്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് പ്രതിനിധിയെ പിടികൂടുകയായിരുന്നുവെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ക്ഷുഭിതരായ ജനക്കൂട്ടം ഇന്നലെ രാത്രി ടെഹ്റാനിലുടനീളം കുറഞ്ഞത് നാല് സ്ഥലങ്ങളില്‍ തടിച്ചുകൂടി, രാജ്യത്തെ പരമോന്നത നേതാവിന്റെ ദാരുണമായ സൈനിക വീഴ്ചയില്‍ രാജി ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ജനക്കൂട്ടത്തിനെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രകടനത്തെ ചിതറിക്കാന്‍ കനത്ത ആയുധധാരികളായ അര്‍ദ്ധസൈനിക പോലീസിനെ ജനക്കൂട്ടത്തിനിടയിലേക്ക് കടത്താന്‍ ഭരണകൂടത്തിന്റെ സുരക്ഷാ സേന ആംബുലന്‍സുകള്‍ ഉപയോഗിച്ചതായി പ്രതിഷേധക്കാര്‍ ആരോപിച്ചു. ജനുവരി എട്ടിന് ടെഹ്റാനില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് അബദ്ധത്തില്‍ ഉക്രേനിയന്‍ വിമാനം മിസൈലുപയോഗിച്ച് തകര്‍ക്കുകയായിരുന്നു. 176 വിമാനയാത്രക്കാരാണ് കൊല്ലപ്പെട്ടത്. അവരില്‍ 130 പേരെങ്കിലും ഇറാനിയന്‍ പൗരന്മാരായിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ രാത്രി ഇറാനിയന്‍ പ്രക്ഷോഭകരെ പിന്തുണയ്ക്കുന്നുവെന്ന് ട്വീറ്റ് ചെയ്തു. രാജ്യ നേതൃത്വത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭരണം 'അവര്‍ക്കൊപ്പം നില്‍ക്കുമെന്ന്' ഫാര്‍സിയില്‍ എഴുതി. ഇറാനിലെ ധീരരും ദീര്‍ഘക്ഷമയുള്ളവരുമായ ജനങ്ങളോട്: എന്റെ പ്രസിഡന്‍സിയുടെ തുടക്കം മുതല്‍ ഞാന്‍ നിങ്ങളോടൊപ്പം നിന്നു, എന്റെ അഡ്മിനിസ്‌ട്രേഷന്‍ നിങ്ങളോടൊപ്പം നില്‍ക്കും. ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധത്തെ അടുത്തറിയുന്നു, നിങ്ങളുടെ ധൈര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ' ട്രംപ് കുറിച്ചു.

 
Other News in this category

 
 




 
Close Window