Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
ഒരു ലക്ഷം കുട്ടികള്‍ക്ക് സുരക്ഷിതമായ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്ല
Reporter

ലണ്ടന്‍: ലണ്ടനിലെ ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് സുരക്ഷിതമായ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതില്‍ പകുതിയിലധികം കുട്ടികളും യുകെയില്‍ തന്നെ ജനിച്ചവരാണ്. തലസ്ഥാന നഗരത്തിലെ പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസം പ്രാപ്യമാകാനോ, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനോ, ഭവനമോ തൊഴിലോ സ്വന്തമാക്കാനോ ഉള്ള സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനില്‍ ജീവിക്കുന്ന 107,000 കുട്ടികള്‍ക്കും, 18 വയസിനും 24 വയസിനുമിടയില്‍ പ്രായമുള്ള 26,000 യുവാക്കള്‍ക്കും സുരക്ഷിതമായ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഇല്ലെന്ന് വൂള്‍വര്‍ഹാംപ്റ്റണ്‍ സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ പറയുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട് മതിയായ രേഖകള്‍ ഒന്നുമില്ലാതെ വളര്‍ന്ന ഒരു കുട്ടിക്ക് 18 വയസാകുമ്പോള്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടു പോലുമില്ലാത്ത ഒരു രാജ്യത്തേക്ക് നടുകടത്തപ്പെടുന്നതുമായി ബന്ധപ്പെട്ട ഭീഷണി ഇവര്‍ അഭിമുഖീകരിക്കുന്നു.

യുകെയില്‍ ജനിക്കുകയും യുകെയില്‍ തന്നെ ഭൂരിഭാഗം സമയവും ചെലവിടുകയും ചെയ്ത മതിയായ രേഖകളില്ലാത്ത 674,000 പ്രായപൂര്‍ത്തിയായവരും കുട്ടികളുമുണ്ടെന്നാണ് കണക്ക്. ഇവരില്‍ പലരും പൗരത്വത്തിന് യോഗ്യരുമാണ്. എന്നാല്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല. പൗരത്വത്തിന് അപേക്ഷിക്കാന്‍ വേണ്ടി വരുന്ന ചെലവാണ് ഇവരെ പിന്തിരിപ്പിക്കുന്നത്. ഒരു കുഞ്ഞിന് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കുന്നതിനായി 1,012 പൗണ്ടാണ് ചെലവ് വരിക. ഇത് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ മാസം ലണ്ടനിലെ ഒരു ഉയര്‍ന്ന കോടതി തന്നെ വിധിച്ചിരുന്നു. മിക്ക കുട്ടികളുടെയും പൗരത്വത്തിന് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ കാരണം ഈ ഉയര്‍ന്ന തുകയാണെന്ന് കോടതി തന്നെ കണ്ടെത്തി. സര്‍ക്കാര്‍ ഈ ഫീസ് പുനപരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെയായിട്ടും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോ എന്ന് അറിവില്ല.

 
Other News in this category

 
 




 
Close Window