Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ കനത്ത മൂടല്‍മഞ്ഞ്: 24 മണിക്കൂര്‍ യാത്ര ഒഴിവാക്കാന്‍ ഗൗരവമേറിയ മുന്നറിയിപ്പ്
Text by TEAM UKMALAYALAM PATHRAM
മൂടല്‍മഞ്ഞിനെതിരെ മെറ്റ് ഓഫീസ്യെല്ലോ വാര്‍ണിംഗ് പുറപ്പെടുവിച്ചു. മൂടല്‍മഞ്ഞ് ഘനീഭവിച്ച് ഐസ്പാളികളായി നിരത്തുകളെ പൊതിയുമ്പോള്‍ വാഹനം ഓടിക്കുന്നതും ദുഷ്‌കരമാകും. ഇന്നത്തെ ദിവസം കരുതല്‍ എടുക്കേണ്ടതുണ്ട്. കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച്ച മങ്ങിപ്പോകുമെന്നതിനാലും, നിരത്തുകളെ മൂടിയ മഞ്ഞുപാളികള്‍ അപകടത്തിനു കാരണമായേക്കും എന്നതിനാലും ഇന്ന് വളരെയേറെ കരുതലോടെ മാത്രം വാഹനം ഓടിക്കുക. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് വിദ്ഗ്ധരും അഭിപ്രായപ്പെടുന്നു. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലായിരിക്കും ഇത് കഠിനമായി അനുഭവപ്പെടുക.



ഇതൊടെ പലയിടങ്ങളിലും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകും. ചില വിമാനങ്ങള്‍ മോശം കാഴ്ച്ച മൂലം റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല വിമാനങ്ങള്‍ വൈകുവാനും സാധ്യതയുണ്ട്. ഇത് കെടാന്‍ പോകുന്നതിനു മുന്‍പുള്ള അളിക്കത്തലാണെന്നാണ് മെറ്റ് ഓഫീസ് മെറ്റിരിയോളജിസ്റ്റായ ക്രെയ്ഗ് സ്‌നെല്‍ പറയുന്നത്. ഏറ്റവും കഠിനമായ തണുപ്പിന്റെ കാലം കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. വരുന്ന ആഴ്ച്ച മുതല്‍ താപനില സാവധാനം ഉയരാന്‍ തുടങ്ങും.
ജലകണങ്ങള്‍, റോഡുകള്‍, കാറുകള്‍ തുടങ്ങിയ തണുത്ത പ്രതലങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് വഴിയാണ് ഫ്രീസിംഗ് ഫോഗ് രൂപപ്പെടുന്നത്. ഇത് വളരെ പെട്ടെന്നു തന്നെ ഐസിന്റെ പാളിയായി മാറാം. ഇതാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാവുക. അതുകൊണ്ടു തന്നെയാണ് അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകരും ആവശ്യപ്പെടുന്നത്. യാത്ര ചെയ്യുകയാണെങ്കില്‍ തന്നെ വാഹനം സാവധാനം ഓടിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
 
Other News in this category

 
 




 
Close Window