Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറച്ചാല്‍ പണം ലഭിക്കും
reporter

ലണ്ടന്‍: വൈദ്യുതി മുടക്കം തടയുന്നതിനുള്ള പദ്ധതികളുമായി യുകെ. വര്‍ഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിലൊന്നായ ഇന്ന് ഒരു ദശലക്ഷത്തിലധികം കുടുംബങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കും. വീടുകളിലെ അമിത വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക എന്നുള്ള ലക്ഷ്യമാണ് ഇതില്‍ പ്രധാനമായും ഉള്ളത്. നാഷണല്‍ ഗ്രിഡിന്റെ ഡിമാന്‍ഡ് ഫ്‌ലെക്‌സിബിലിറ്റി സര്‍വീസില്‍ പങ്കെടുക്കാന്‍ എല്ലാവരും തയാറാകണമെന്നും, വൈകുന്നേരം 5നും 6 നും ഇടയില്‍ ലൈറ്റും ഫാനും മറ്റു ഉപകരണങ്ങളും ഓഫ് ചെയ്ത് ഇതില്‍ സഹകരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ മാസമാണ് പദ്ധതിയെ കുറിച്ചുള്ള തീരുമാനം എടുക്കുന്നത്. എന്നാല്‍ ഇപ്പോഴാണ് തീരുമാനം പ്രവര്‍ത്തികമായത്. ഈ ആഴ്ച യുകെയിലെ താപനില കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

അമിത ചാര്‍ജ് ഈടാക്കി വിതരണക്കാര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധിയും നിലവിലുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ന് നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഡ്രാക്‌സ് പവര്‍ സ്റ്റേഷനിലും നോട്ടിംഗ്ഹാംഷെയറിലെ വെസ്റ്റ് ബര്‍ട്ടണിലും ബാക്ക്-അപ്പ് കല്‍ക്കരി പ്ലാന്റുകള്‍ ഉപയോഗിക്കാനും തീരുമാനമുണ്ട്. അതേസമയം, വൈദ്യുതി വിതരണം അപകടത്തിലാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ വൈദ്യത ഉപയോഗം ആവശ്യത്തിനുണ്ടോ എന്നുറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് ക്രമീകരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്‌കീമില്‍ പങ്കെടുക്കാത്തതിന് ആരില്‍ നിന്നും പിഴ ഈടാക്കുന്നതല്ല. സൈന്‍ അപ്പ് ചെയ്യുന്നവര്‍ക്ക് തിരക്കുള്ള സമയങ്ങളില്‍ അവര്‍ക്ക് ആവശ്യമുള്ളത്ര വൈദ്യുതി ഉപയോഗിക്കാനും അവകാശമുണ്ട്.

 
Other News in this category

 
 




 
Close Window