Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ മതമില്ലാത്തവരുടെ എണ്ണം വര്‍ധിക്കുന്നു, ഒപ്പം സാത്താന്‍ സേവയും
reporter

ലണ്ടന്‍: ക്രിസ്തീയ വിശ്വാസത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ അതിവേഗത്തില്‍ 'മതമില്ലാത്തവരായി' മാറുന്നുവെന്ന് കണക്കുകള്‍. 2011 സെന്‍സസ് മുതല്‍ 2021-ലെ സെന്‍സ് വരെയുള്ള ദൂരത്തിലാണ് മതപരമായി വമ്പിച്ച മാറ്റങ്ങള്‍ പ്രകടമാകുന്നത്. ലക്ഷക്കണക്കിന് ഇംഗ്ലീഷ്, വെല്‍ഷ് ക്രിസ്ത്യാനികളാണ് ഒരു ദശകത്തിനിടെ മതവിശ്വാസത്തെ അപ്പാടെ ഉപേക്ഷിച്ചത്.2021-ല്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും 5.72 മില്ല്യണ്‍ ക്രിസ്ത്യാനികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ദശകം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 17% ഇടിവാണിത്. ഇക്കാലയളവില്‍ ഒരു മതവിശ്വാസത്തെയും പിന്തുടരുന്നില്ലെന്ന് വ്യക്തമാക്കിയത് 8 മില്ല്യണിലേറെ ജനങ്ങളാണ്, 57 ശതമാനമാണ് വര്‍ദ്ധന. രാജ്യത്തെ എല്ലാ മേഖലകളിലും ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്.

2011-ല്‍ 33.25 മില്ല്യണോളം ഉണ്ടായിരുന്ന വിശ്വാസികളുടെ എണ്ണം 2021 സെന്‍സസില്‍ 27.5 മില്ല്യണായാണ് ചുരുങ്ങിയത്. സാത്താനിസം പോലുള്ള ചെറുകിട മതവിശ്വാസങ്ങള്‍ പോലും ഈ ഘട്ടത്തില്‍ ജനപ്രിയമായി മാറിയെന്നത് സവിശേഷതയാണ്. നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ 2011-ലെ കണക്കുകളില്‍ നിന്നും ഏകദേശം 410,000 കുറവ് ക്രിസ്ത്യാനികളാണ് 2021-ലെത്തുമ്പോള്‍ ഉള്ളത്. 1.75 മില്ല്യണില്‍ നിന്നും 1.3 മില്ല്യണായാണ് വിശ്വാസികളുടെ എണ്ണം ഇടിഞ്ഞത്. അതേസമയം ഈ മേഖലയില്‍ മതമില്ലാത്തവരുടെ എണ്ണത്തില്‍ 450,000 പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 74% വര്‍ദ്ധന. ഒരു മതവിശ്വാസമെങ്കിലും ഉള്ളവരുടെ എണ്ണം ഒരു മില്ല്യണായും വര്‍ദ്ധിച്ചു.നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലാണ് ക്രിസ്തീയ വിശ്വാസത്തെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 2021 സെന്‍സസില്‍ 850,000 കുറവ് ആളുകളാണ് ക്രിസ്ത്യാനിയാണെന്ന് രേഖപ്പെടുത്തിയത്.

 
Other News in this category

 
 




 
Close Window