പിണറായി വിജയന്‍ എന്നെ സിപിഐഎമ്മിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പറ്റില്ല വിജയേട്ടാ എന്ന് ഞാന്‍ പറഞ്ഞു. ചങ്കുറ്റം ഉണ്ടെങ്കില്‍ അദ്ദേഹം ഇല്ലെന്ന് പറയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. എന്റെ ത്രാണിക്ക് അനുസരിച്ച്, എന്റെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് മാതാവിനൊരു കിരീടം വച്ചത്. അതെന്റെ പ്രാര്‍ത്ഥനയാണ്. അവിടെയും തന്നെ ചവിട്ടി തേച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. പഠിച്ച കലാലയത്തില്‍ സ്‌കൂളും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്നൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങവേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. |