Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
ബേലൂര്‍ മഖ്‌നയെ പിടികൂടാന്‍ പുതിയ നീക്കവുമായി വനംവകുപ്പ്
reporter

മാനന്തവാടി: ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള വെടിവയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. കര്‍ണാടക വനംവകുപ്പില്‍ നിന്നുള്ള 25 അംഗ സംഘത്തിന് പുറമേ വെറ്റിനറി വിദഗ്ധ ഡോക്ടര്‍ അരുണ്‍ സക്കറിയയും ദൗത്യത്തിനൊപ്പം ചേരും. ഒടുവിലത്തെ സിഗ്‌നല്‍ പ്രകാരം പനവല്ലി എമ്മട്ടി വനമേഖലയ്ക്ക് സമീപമാണ് ആനയുള്ളത്. ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാന്‍ പാകത്തിന് കിട്ടാത്തതാണ് പ്രതിസന്ധി.

ദൗത്യത്തിന്റെ ഭാഗമായി ട്രാക്കിങ് സംഘം വനത്തിനുള്ളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതിനിടെ കുറ്റിക്കാട് നിറഞ്ഞ ഭൂപ്രകൃതിയും മറ്റൊരു മോഴയാനയുടെ സാന്നിധ്യവും വെല്ലുവിളിയാകുന്നുണ്ട്. ആനയുടെ സഞ്ചാര വേഗവും ദൗത്യം വൈകിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ റോഡിയോ കോളറില്‍ നിന്ന് കിട്ടുന്ന സിഗ്‌നല്‍ അനുസരിച്ചാകും ഇന്നത്തെ നീക്കം.

 
Other News in this category

 
 




 
Close Window