Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
യാത്രക്കാരാണ് യജമാനന്‍ എന്ന പൊതുബോധം വേണം, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രിയുടെ തുറന്ന കത്ത്
reporter

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരാണ് യജമാനന്‍ എന്ന പൊതുബോധം ജീവനക്കാര്‍ക്ക് വേണമെന്നും അവരോട് മാന്യമായി പെരുമാറണമെന്നും മന്ത്രി കത്തില്‍ പറഞ്ഞു. രാത്രി 10 മണിക്ക് ശേഷം സൂപ്പര്‍ ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ള ശ്രേണിയിലെ ബസുകളും യാത്രക്കാര്‍ പറയുന്നിടത്ത് നിര്‍ത്തികൊടുക്കണം. ബസുകള്‍ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കണം. ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച മുറി നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെയാണ് ഒന്‍പതു പേജുകളുള്ള കത്ത് ജീവനക്കാര്‍ക്കായി മന്ത്രി സമര്‍പ്പിച്ചത്. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ജീവനക്കാര്‍ക്കായി തുറന്ന കത്തെഴുതുമെന്ന് ഗണേഷ് അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പ്പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. അതേസമയം കടക്കെണിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.

അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി സാമ്പത്തികച്ചോര്‍ച്ച തടഞ്ഞാല്‍ കോര്‍പ്പറേഷനെ രക്ഷിക്കാനാവുമെന്നും ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പ്പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഃഖകരമാണ്. നിലവില്‍ ജോലി ചെയ്യുന്നവരുടെ ജീവിതം ദുരിതത്തിലാക്കാന്‍ ശ്രമിക്കുന്നത് മനസാക്ഷിക്ക് നിരക്കുന്നതല്ല. മാതൃസ്ഥാപനത്തെ ഒറ്റുകൊടുക്കലാണിത്. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്മാറണം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ നൂതനമായ പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരും. ചെറിയ ബസുകളടക്കം വാങ്ങിക്കാനുള്ള നടപടികള്‍ തുടങ്ങി. ബസ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി കാന്റീന്‍ തുടങ്ങുമെന്നും മന്ത്രി കത്തില്‍ പരാമര്‍ശിച്ചു.

 
Other News in this category

 
 




 
Close Window