Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
മുഖ്യമന്ത്രി പറ്റിച്ചു, ക്ലിഫ് ഹൗസിന് മുന്നില്‍ സമരം ചെയ്യുമെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍
reporter

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍. പ്രതിയായ അക്ഷയ് സിപിഎം നേതാവ് എംഎം മണിയുടെ ചിറകിനടിയിലാണ്. എന്തിനാണ് അക്ഷ?യിനെ സംരക്ഷിക്കുന്നത്? അവനെ തുറന്നുവിട്ടുകൂടേ?അവനെ വെളിയില്‍ വിട്ട ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറയണം. ഉത്തരം കിട്ടുന്നതിന് വേണ്ടി ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തും. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരേയും പോകാന്‍ തയ്യാറാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ പ്രതി ചേര്‍ത്ത് കേസ് എടുക്കണം. മര്‍ദനം ചിത്രീകരിച്ച പെണ്‍കുട്ടികളെ എന്തു കൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും സിദ്ധാര്‍ഥന്റെ അച്ഛന്‍ ചോദിച്ചു.

'പൊലീസ് അന്വേഷണം ഏങ്ങും എത്തിയില്ല. എല്ലാ സമ്മര്‍ദ്ദത്തിനും അടിപ്പെട്ട് അന്വേഷണം അട്ടിമറിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ തരാം എന്ന് പറഞ്ഞ് പത്തു പതിനഞ്ച് ദിവസം നീട്ടി പറഞ്ഞ് പറ്റിച്ചു. അന്വേഷണം സിബിഐയ്ക്ക് കൈമാറി കൊണ്ടുള്ള റിപ്പോര്‍ട്ട് കൊച്ചിയ്ക്ക് കൊടുക്കാനുള്ളത് ഡല്‍ഹിക്ക് കൊടുത്തു എന്നും ഡല്‍ഹിക്ക് കൊടുക്കാനുള്ളത് കൊച്ചിക്ക് കൊടുത്തു എന്നും പറഞ്ഞു പറ്റിച്ചു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ വീണ്ടും പറ്റിച്ചു.എന്നെ മൊത്തം പറ്റിച്ചു കൊണ്ടിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. കുരങ്ങനെ പോലെ നോക്കി നല്‍ക്കേണ്ട കാര്യമില്ലലോ? ഞാന്‍ കൃത്യമായി ഇടപെടും. ചതിച്ച് കൊന്ന പെണ്‍കുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.'- സിദ്ധാര്‍ഥന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ആന്റി റാ?ഗിങ് സ്‌ക്വാഡ് പെണ്‍കുട്ടികളെ ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നിര്‍ത്തി റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. കോളജ് അധികൃതര്‍ പറയുന്നത് പെണ്‍കുട്ടികള്‍ അല്ലേ വിട്ടുകളയാം എന്നാണ്. രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടാണ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്യാതിരുന്നത്. പ്രതിയായ അക്ഷയ് എം എം മണിയുടെ ചിറകിനടിയിലാണ്. എന്തിന് സംരക്ഷിക്കുന്നു? അവനെ തുറന്നുവിടു. വെളിയില്‍ വിട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൂ. വീട്ടുകാരുടെ സങ്കടം കണ്ട് വീട്ടില്‍ ഇരിക്കാന്‍ പറ്റില്ല. ഞാന്‍ ക്ലിഫ്ഹൗസില്‍ പോകും. ക്ലിഫ് ഹൗസിന് മുന്നിലേക്ക് പ്രക്ഷോഭവുമായി പോകും.'- സിദ്ധാര്‍ഥന്റെ അച്ഛന്‍ പറഞ്ഞു.

'എട്ടുമാസമാണ് മകനെ പീഡിപ്പിച്ചത്. ഇതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ മുഴുവന്‍ സപ്പോര്‍ട്ടും നല്‍കി. ആര്‍ഷോ എല്ലാ ദിവസവും എന്തിന് അവിടെ വിസിറ്റ് ചെയ്തു? എന്തുകൊണ്ട് അന്വേഷിച്ചില്ല? ഈ പരിപാടി മൊത്തം എക്‌സിക്യൂട്ടിവ് ചെയ്തത് അവനാണ്. എട്ടുമാസം മകനെ ഡ്രസ് പോലും ഇടാന്‍ അനുവദിക്കാതെ റൂമില്‍ കൊണ്ടുപോയി സൈന്‍ ചെയ്യിപ്പിച്ചു. അതെല്ലാം ചെയ്തത് അവനാണല്ലോ. അവന്റെ പങ്കു സംബന്ധിച്ച് എന്തുകൊണ്ട് പൊലീസ് അന്വേഷിക്കുന്നില്ല.'- സിദ്ധാര്‍ഥന്റെ അച്ഛന്‍ ചോദിച്ചു.

സമരവുമായി മുന്നോട്ടുപോകും. അതില്‍ യാതൊരുവിധ മാറ്റവുമില്ല. നാളെ മുതല്‍ സമരം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭാര്യയ്ക്കും സമരത്തില്‍ പങ്കെടുക്കണമെന്ന് ഒരേ വാശി. ആരോ?ഗ്യസ്ഥിതി ഇങ്ങനെയായത് കൊണ്ട് ഇപ്പോള്‍ പോകാന്‍ പറ്റില്ല. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ വേണ്ടി തട്ടിക്കൂടിയ പേപ്പര്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി എന്ന് കേട്ടു. ഞാന്‍ 20 ദിവസമായി കയറിയിറങ്ങിയിട്ടും കിട്ടാത്ത പേപ്പര്‍ രണ്ടുമൂന്ന് മണിക്കൂര്‍ കൊണ്ട് പെട്ടെന്ന് കിട്ടി. പേപ്പര്‍ കിട്ടിയതിന് പിന്നാലെ ഒരു പ്രഹസനം. ആഭ്യന്തരമന്ത്രാലയത്തിന്റെ അന്വേഷണം. മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണില്‍ പൊടിയിട്ടിട്ട് വെറുതെ ഇരിക്കാന്‍ കഴിയും എന്ന് വിചാരിച്ചോ? നടപടി എടുക്കേണ്ടത് ശരിക്കും മുതിര്‍ന്ന ഉദ്യോ?ഗസ്ഥര്‍ക്കെതിരെ അല്ലേ?'- സിദ്ധാര്‍ഥന്റെ അച്ഛന്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window