Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ആദായനികുതി വകുപ്പ് ചോദ്യംചെയ്തു
reporter

കൊച്ചി: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. പാര്‍ട്ടി അക്കൗണ്ട് വഴിയുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനിടെ സിപിഎമ്മിന്റെ പേരിലുള്ള ഒരു അക്കൗണ്ട് ആദായനികുതി വകുപ്പില്‍ നിന്ന് മറച്ചുവെച്ചതായി കണ്ടെത്തിയിരുന്നു. തൃശൂരിലുള്ള ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആദായവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ അക്കൗണ്ട് വിവരങ്ങള്‍ വെളുപ്പെടുത്തിയിരുന്നില്ല. ഒന്നരമണിക്കൂറില്‍ ഏറെയായി ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

 
Other News in this category

 
 




 
Close Window