|
ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി. ആനക്കൊമ്പ് കൈവശം വച്ച മോഹന്‍ലാലിന്റെ നടപടി നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കിയത്.
സര്‍ക്കാര്‍ നടപടിയില്‍ വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. 2015 ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2011 ലാണ് എറണാകുളത്തെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനിടെ ആദായ നികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെത്തിയത്. |