Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പെരുമ്പാമ്പിനെ പിടിച്ച് എണ്ണയിലിട്ട് ഫ്രൈയാക്കി; പാമ്പ് ഫ്രൈ കഴിക്കുന്നതിനു മുന്‍പേ പിടിയിലായി
Text By: UK Malayalam Pathram
കണ്ണൂര്‍ പാണപ്പുഴയില്‍ പെരുമ്പാമ്പിനെ കൊന്ന് ഫ്രൈയാക്കി ഭക്ഷിച്ച രണ്ട് യുവാക്കള്‍ വനം വകുപ്പിന്റെ പിടിയിലായി. പാണപ്പുഴ മുണ്ടപ്രം സ്വദേശികളായ ഉറുമ്പില്‍ വീട്ടില്‍ യു പ്രമോദ് (40), ചന്ദനംചേരി വീട്ടില്‍ സി ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് വനംവകുപ്പ് റേഞ്ച് ഓഫിസര്‍ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇതും വായിക്കുക: കാസര്‍ഗോഡ് 17കാരിയെ പിതാവും മാതൃസഹോദരനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചതായി പരാതി
പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ 371-ാം നമ്പര്‍ വീട്ടിലായിരുന്നു പ്രതികള്‍ ഉണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട പെരുമ്പാമ്പിനെയാണ് ഇവര്‍ പിടികൂടി കൊന്ന് ഇറച്ചിയാക്കി കഴിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപന്‍ സി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി പി രാജീവന്‍, എം വീണ, ഡ്രൈവര്‍ ആര്‍ കെ രജീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
 
Other News in this category

 
 




 
Close Window