Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
സിനിമ
  22-11-2025
ഷാജി കൈലാസിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ്: ഷൂട്ടിങ് പൂര്‍ത്തിയായി
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫുള്‍ പാക്കപ്പായി. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, മുണ്ടക്കയം, പാലാ, കോട്ടയം, തേനി, എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ജോജു ജോര്‍ജ് നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നു. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 70 ദിവസത്തോളം വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് പൂര്‍ത്തിയായിരിക്കുന്നത്. കോ പ്രൊഡ്യൂസര്‍ - ജോമി ജോസഫ് പുളിങ്കുന്ന്.
മലയോരമേഖലയുടെ പശ്ചാത്തലത്തില്‍ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റര്‍മാരുടേയും, അവര്‍ക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റേയും കഥയാണ് ആക്ഷന്‍ ത്രില്ലര്‍ മൂഡില്‍
Full Story
  22-11-2025
കല്യാണി നായികയാകുന്ന പുതിയ സിനിമ ഒരുക്കുന്നത് പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ്: ചിത്രീകരണം തുടങ്ങി
കല്യാണി പ്രിയദര്‍ശനെ കേന്ദ്രകഥാപാത്രമാക്കി പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ്സിന്റെ ഏഴാമത് സംരംഭമാണ്.
നിരൂപക പ്രശംസ പിടിച്ചുപറ്റിയതും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച ചിത്രങ്ങളുമായ മായ, മാനഗരം, മോണ്‍സ്റ്റര്‍, താനക്കാരന്‍, ഇരുഗപത്രു, ബ്ലാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവരുടെ ഏറ്റവും പുതിയ നിര്‍മ്മാണ സംരംഭം ഔദ്യോഗികമായി ആരംഭിച്ചു.
300 കോടി കളക്ഷന്‍ നേടി ഇന്‍ഡസ്ട്രി ഹിറ്റടിച്ച 'ലോക ചാപ്റ്റര്‍ 1 ചന്ദ്ര'യ്ക്ക് ശേഷം പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയെ കൂടാതെ 'നാന്‍ മഹാന്‍ അല്ല'
Full Story
  18-11-2025
ശ്രീ അയ്യപ്പന്‍ റിലീസ് ഡിസംബറില്‍: റിയാസ് ഖാനോടൊപ്പം വന്‍ താരനിര
വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശബരിമലയിലും പരിസരങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച സിനിമ ഡിസംബര്‍ ആദ്യവാരം പുറത്ത് ഇറങ്ങും.

ആദി മീഡിയ, നിഷാ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ യുഎഇ യിലെ പ്രമുഖ വ്യവസായ പ്രമുഖനും സംഘാടകനുമായ ഡോ. ശ്രീകുമാര്‍ (എസ്.കെ. മുംബൈ), ഷാജി പുനലാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ്. ഹിന്ദി അടക്കം അഞ്ച് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറക്കാര്‍ പറയുന്നു.

റിയാസ് ഖാന്‍, അനീഷ് രവി,സുധീര്‍ സുകുമാരന്‍,കോട്ടയം രമേഷ്, , ദിനേശ് പണിക്കര്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍, കുടശ്ശനാട് കനകം, രതീഷ്
Full Story
  18-11-2025
വിമാനത്താവളത്തില്‍ എത്തിയ തമിഴ് നടന്‍ ധനുഷ് ആരാധകരുമായി ഇടപഴകുകയും സെല്‍ഫികള്‍ എടുക്കുകയും ചെയ്യുന്ന വീഡിയോ ഇതാ വൈറല്‍.
കാഷ്വല്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട താരം, തന്നെ സമീപിച്ച ആരാധകരെ അഭിവാദ്യം ചെയ്യാന്‍ മറന്നില്ല. ധനുഷിന്റെ അടുത്തേക്ക് വന്ന ഫാന്‍ അദ്ദേഹത്തെ പൊന്നാടയണിയിക്കുന്നതും കാണാം. തന്റെ അടുത്ത റിലീസായ തേരേ ഇഷ്‌ക് മേയ്ക്കും വേണ്ടി അദ്ദേഹം തയാറെടുക്കുകയാണ്.
ഇന്‍സ്റ്റന്റ് ബോളിവുഡ് പങ്കിട്ട വീഡിയോയില്‍, ധനുഷ് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന വേളയില്‍, ആരാധകര്‍ സെല്‍ഫിക്കായി ചുറ്റും കൂടിയത് കാണാം. അദ്ദേഹം എല്ലാവരെയും ഒരു പുഞ്ചിരിയോടെ അനുഗമിച്ചു. ആരാധകര്‍ ഉടന്‍ തന്നെ കമന്റ് വിഭാഗത്തില്‍ പ്രതികരിച്ചു. നിരവധി പേര്‍ ഹൃദയസ്പര്‍ശിയായ ഇമോജികള്‍ ഇട്ടു.
ടീസറിനും സംഗീതത്തിനും ലഭിച്ച മികച്ച സ്വീകാര്യതയ്ക്ക് ശേഷം, തേരേ ഇഷ്‌ക് മേയുടെ നിര്‍മ്മാതാക്കളായ ആനന്ദ് എല്‍. റായ്, ഭൂഷണ്‍ കുമാര്‍ എന്നിവര്‍
Full Story
  15-11-2025
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം 'L365'
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രോജക്ടായ 'L365' ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേഷന്‍ പ്രകാരം, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച ബിനു പപ്പു ഇപ്പോള്‍ ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടറായി ജോയിന്‍ ചെയ്തിരിക്കുകയാണ്.
ഡാന്‍ ഓസ്റ്റിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'തല്ലുമാല', 'വിജയ് സൂപ്പറും പൗര്‍ണമിയും' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനുമായ അദ്ദേഹം, 'അഞ്ചാംപാതിര'യുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറുമായിരുന്നു.
കാക്കിയിട്ടു വന്നില്ലെങ്കിലും, ജീത്തു ജോസഫ് സംവിധാനം ചെയ്ത '12th മാന്‍' എന്ന സിനിമയിലാണ് മോഹന്‍ലാല്‍ പോലീസ് കഥാപാത്രമായി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇതില്‍ DySP
Full Story
  15-11-2025
ചന്ദനമോഷ്ടാവ് ഡബിള്‍ മോഹന്റെ കഥയുമായി 'വിലായത്ത് ബുദ്ധ'; ട്രെയ്ലര്‍ ഇറങ്ങി
ചിത്രം നവംബര്‍ 21നാണ് വേള്‍ഡ് വൈഡ് റിലീസ്. ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച്, ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരില്‍ തന്നെയാണ് ജയന്‍ നമ്പ്യാരുടെ സംവിധാനത്തില്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്.
Watch Trailer Video:

പൃഥ്വിരാജ് സുകുമാരനും പ്രിയംവദാ കൃഷ്ണനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'തൊട്ടപ്പന്‍' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ നടിയാണ് പ്രിയംവദാ കൃഷ്ണന്‍. പിരിമുറുക്കത്തോടെ നീങ്ങുന്ന
Full Story
  11-11-2025
കീര്‍ത്തി സുരേഷ് ഒരു മാസ്സ് പരിവേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം 'റിവോള്‍വര്‍ റിറ്റ' നവംബര്‍ 28-ന് റിലീസിനൊരുങ്ങുന്നു
കീര്‍ത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തില്‍ ആണ് ഈ ചിത്രം ഒരുങ്ങുന്നത്.

ആക്ഷന്‍, നര്‍മ്മം, നിഗൂഢത എന്നിവ കൂട്ടിക്കലര്‍ത്തി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകര്‍ക്ക് ഒരു മുഴുനീള എന്റര്‍ടൈനര്‍ പ്രതീക്ഷിക്കാമെന്നുള്ള സൂചനകള്‍ നല്‍കിയിരുന്നു. ഒപ്പം തന്നെ കീര്‍ത്തിയുടെ ജന്മദിനമായ ഒക്ടോബര്‍ 17-ന്, ചിത്രത്തിലെ 'ഹാപ്പി ബര്‍ത്തഡേ' എന്ന് തുടങ്ങുന്ന ലിറിക്കല്‍ ഗാനം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത് ആരാധകര്‍ക്കിടയില്‍ കൗതുകമുണര്‍ത്തി.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് 'മഹാനടി'-യിലൂടെ ഇതിനോടകം തെളിയിച്ച കീര്‍ത്തിയ്ക്ക് 'റിവോള്‍വര്‍ റിറ്റ'യിലെ
Full Story
  11-11-2025
രാജമൗലിയുടെ പുത്തന്‍ ബ്രഹ്‌മാണ്ഡ സിനിമയില്‍ പാട്ടുപാടുന്നത് കമല്‍ഹാസന്റെ മകള്‍: ssmb എന്നു പേരിട്ട ചിത്രം അദ്ഭുതമാകും
ബ്രഹ്‌മാണ്ഡ സിനിമകളുടെ സംവിധായകന്‍ എന്നറിയപ്പെടുന്ന എസ്.എസ് രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന SSMB (താല്‍ക്കാലിക പേര്) എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. എം.എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗ്ലോബ് റോട്ടര്‍ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി ഹാസനാണ്.
Watch Video: -


ലിറിക്കല്‍ ഗാനമായി റിലീസ് ചെയ്ത് ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് സൂര്യാസ്തമയത്തിന് മുന്നില്‍ നില്‍ക്കുന്ന മഹേഷ് ബാബുവിന്റെ ചിത്രമാണ്. 'ലോകം ചുറ്റി സഞ്ചരിക്കുന്നവന്‍' എന്നാണ് ഗ്ലോബ് ട്രോട്ടര്‍ എന്ന പേരിന്റെ അര്‍ഥം. ഇതേ പേരില്‍ നവംബര്‍ 15 നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍
Full Story
[19][20][21][22][23]
 
-->




 
Close Window