Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 08th Oct 2026
 
 
ആരോഗ്യം
  Add your Comment comment
എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും സിസിടിവി നിര്‍ബന്ധം: കുറിപ്പടി ഇല്ലാതെ മരുന്നു വില്‍പ്പന തടയാന്‍ നിരീക്ഷണം
Text By: UK Malayalam Pathram
ഇന്ത്യയിലെ ഫാര്‍മസികളിലൂടെയും മെഡിക്കല്‍ സ്റ്റോറുകളിലൂടെയും കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വില്‍പന സിസിടിവി നിരീക്ഷണത്തിന് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. മരുന്ന് വില്‍പനയിലെ സുതാര്യത ഉറപ്പാക്കുന്നതിനും അനധികൃത വില്‍പന തടയുന്നതിനുമാണ് 1945ലെ ഡ്രഗ്‌സ് റൂള്‍സില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്.
ഇതുസംബന്ധിച്ച കരട് വിജ്ഞാപനം ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. മൊത്തവ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കിക്കൊണ്ട്, റീട്ടെയില്‍ വഴി കുറിപ്പടി പ്രകാരമുള്ള മരുന്നുകള്‍ വില്‍ക്കുന്ന ലൈസന്‍സുള്ള എല്ലാ സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം.
സിസിടിവി നിര്‍ബന്ധം: കുറിപ്പടി പ്രകാരമുള്ള മരുന്നുകളുടെ വില്‍പന ലൈസന്‍സുള്ള കടകളില്‍ സിസിടിവി നിരീക്ഷണത്തില്‍ മാത്രമേ നടത്താവൂ.
 
Other News in this category

 
 




 
Close Window