|
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളും കാലത്തിനൊത്ത് ഉയര്‍ത്തുമെന്ന് ആരോഗ്യവകുപ്പ്.
'മാനസികാരോഗ്യ കേന്ദ്രം'' എന്ന പേര് പലപ്പോഴും ഗുരുതരമായ മാനസിക രോഗങ്ങളുമായി മാത്രം ബന്ധപ്പെടുത്തി കാണപ്പെടുന്നു. അതിനാല്‍ സഹായം ആവശ്യമുള്ള പലരും ചികിത്സ തേടാന്‍ മടിക്കാറുണ്ട്. ''ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്റര്‍'' എന്ന കൂടുതല്‍ സൗഹൃദപരമായ സമീപനം ഈ മടി കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മാത്രം ചികിത്സ തേടുന്ന പരമ്പരാഗത സമീപനത്തില്‍ നിന്ന്, മാനസികാരോഗ്യം സംരക്ഷിക്കുകയും സന്തോഷകരമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമഗ്ര ആരോഗ്യ സമീപനത്തിലേക്ക് മാറേണ്ടത് അനിവാര്യമാണ്. ഈ മാറ്റത്തിന് സഹായകമാകുന്ന ആശയമാണ് ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍.
നിലവിലെ സാഹചര്യങ്ങള്‍ അപ്പാടെ മാറ്റി മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കും. ഇതിന്റെ ആദ്യഘട്ടമായി ബഹുമാനപ്പെട്ട ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുകയാണ്. ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും ഇവ ഇനി അറിയപ്പെടുക. പേര് സൂചിപ്പിക്കുന്നത് പോലെ സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റും. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും. |