Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=121.08 INR  1 EURO=106.3264 INR
ukmalayalampathram.com
Mon 15th Dec 2025
സിനിമ
  12-12-2025
ഷെയ്ന്‍ നിഗംനായകനായ 'ഹാല്‍' ക്രിസ്മസിനു റിലീസ് ചെയ്യും
സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 'ഒടുവില്‍ കോടതി അനുമതിയോടെ പ്രേക്ഷകരിലേക്ക്' എന്നെഴുതിയ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. വീരയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന സിനിമയുടെ പേരില്‍ ഉയര്‍ന്നുകേട്ട വിവാദങ്ങളുടെ വാര്‍ത്താ തലക്കെട്ടുകളും പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
സിനിമയിലെ ചില രം?ഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം ഏറെ വാര്‍ത്താപ്രാധാന്യം നേടിയത്. ബീഫ് ബിരിയാണി കഴിക്കുന്ന രം?ഗം ഉള്‍പ്പെടെ ആറിടങ്ങളാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നീക്കത്തിനെതിരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹാലിന് പ്രദര്‍ശനാനുമതി
Full Story
  12-12-2025
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ 75-ാം പിറന്നാള്‍ ആഘോഷിച്ചു; ചിത്രങ്ങള്‍ പങ്കുവച്ച് മകള്‍ ഐശ്വര്യ
ആഘോഷത്തിന്റെ ഫോട്ടോ മകള്‍ ഐശ്വര്യ പങ്കുവച്ചു. അച്ഛനെ 'ലൈഫ്' എന്ന് വിളിച്ച് അവര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കിട്ടു. തന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍, ഐശ്വര്യ രജനീകാന്ത് ആഘോഷത്തിന്റെ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ടു ഇങ്ങനെ കുറിച്ചു. 'എന്റെ ജീവിതം.. എന്റെ അച്ഛന്‍.. ജന്മദിനാശംസകള്‍ തലൈവ...'. ആരാധകര്‍ കമന്റ് വിഭാഗത്തില്‍ നടന് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ അറിയിച്ചു, 'തിരു രജനീകാന്ത് ജിയുടെ 75-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രത്യേക അവസരത്തില്‍ അദ്ദേഹത്തിന് ആശംസകള്‍. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ തലമുറകളെ ആകര്‍ഷിക്കുകയും വിപുലമായ പ്രശംസ നേടുകയുമുണ്ടായി. വൈവിധ്യമാര്‍ന്ന വേഷങ്ങളിലും വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ സ്ഥിരമായി മാനദണ്ഡങ്ങള്‍
Full Story
  11-12-2025
ദിലീപ് നായകനായി എത്തുന്ന 'ഭ.ഭ.ബ' ട്രെയിലര്‍ ഇറങ്ങി: ഡിസംബര്‍ 18ന് റിലീസ്
ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ഭ.ഭ.ബ' യുടെ ട്രെയ്ലര്‍ പുറത്ത്. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 18 നാണ് ആഗോള റിലീസായി എത്തുക. Watch Video Trailer: -



ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ഒത്തുചേരുന്ന ഈ തകര്‍പ്പന്‍ മാസ് കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ചിത്രത്തില്‍, തീയേറ്ററുകളെ പൂരപ്പറമ്പാക്കുന്ന വമ്പന്‍ അതിഥി വേഷത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ആഘോഷം സമ്മാനിക്കുന്ന രീതിയില്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്ന്
Full Story
  10-12-2025
പടയപ്പയുടെ രണ്ടാംഭാഗം ഒരുങ്ങുന്നു; നീലാംബരി എന്നു പേര് വെളിപ്പെടുത്തി രജനീകാന്ത്
പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് സൂപ്പര്‍സ്റ്റാര്‍ വെളിപ്പെടുത്തുന്നത്. കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണു പടയപ്പ.

''പടയപ്പ 2 എന്ത്‌കൊണ്ട് ആലോചിച്ചുകൂടാ എന്നൊരു ചിന്ത എപ്പോഴും മനസ്സിലുണ്ടായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച വില്ലത്തി കഥാപാത്രം നീലാംബരി രജനികാന്തിന്റെ പടയപ്പയോട് പറയുന്നുണ്ട്. 'അടുത്ത ജന്മത്തിലെങ്കിലും നിന്നോട് പ്രതികാരം ചെയ്യും' എന്ന്.

ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ രമ്യ കൃഷ്ണന്റെ കഥാപാത്രം
Full Story
  04-12-2025
പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ദി റൈഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റു പറയുന്ന ഒരു കാറിലെ യാത്രക്കാര്‍. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ചാണ് അവര്‍ അജ്ഞാതനായ ഒരാളോട് ഏറ്റുപറയുന്നത്. എന്നാല്‍ അതിലേറെ നിങ്ങള്‍ക്ക് പറയാനുണ്ടെന്നും ബാക്കിയാര് പറയുമെന്നും അയാള്‍ ചോദിക്കുന്നു. പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി ദി റൈഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം വെള്ളിയാഴ്ച്ച തീയ്യേറ്ററുകളിലെത്താന്‍് നില്‍ക്കെയാണ് അണിയറക്കാര്‍ ട്രെയിലര്‍ റിലീസ് ചെയ്തത്.
Watch Video Trailer: -

ഡയസ്‌പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍
Full Story
  04-12-2025
എവിഎം സ്റ്റുഡിയോ ഉടമ എം. ശരവണന്‍ അന്തരിച്ചു
തമിഴ്‌നാട്ടിലെ അതിപ്രശസ്തമായ എവിഎം സ്റ്റുഡിയോ ഉടമ എം. ശരവണന്‍ എന്ന ചലച്ചിത്ര നിര്‍മാതാവ് എവിഎം ശരവണന്‍ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. 86 വയസായിരുന്നു. 1939 ല്‍ ജനിച്ച അദ്ദേഹം, സഹോദരന്‍ എം. ബാലസുബ്രഹ്‌മണ്യനൊപ്പം പിതാവ് എ.വി. മെയ്യപ്പന്റെ ചുമതല ഏറ്റെടുത്തു. 1950 കളുടെ അവസാനം മുതല്‍ ശരവണന്‍ ചലച്ചിത്രനിര്‍മ്മാണ രംഗത്ത് സജീവമാണ്.
പിതാവിനെപ്പോലെ, 1980 മുതല്‍ 2000ങ്ങളുടെ അവസാനം വരെ തമിഴ് സിനിമയിലെ നിരവധി ശ്രദ്ധേയ ഹിറ്റുകളുടെ ഭാഗമായിരുന്നു എം. ശരവണന്‍. നാനും ഒരു പെണ്‍ (1963), സംസാരം അത് മിന്‍സാരം (1986), മിന്‍സാര കനവ് (1997), ശിവാജി: ദി ബോസ് (2007), വേട്ടൈക്കാരന്‍ (2009), അയന്‍ (2009) എന്നിവ അദ്ദേഹത്തിന്റെ നിര്‍മാണങ്ങളില്‍ ചിലതാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പല തലമുറകളിലെ
Full Story
  03-12-2025
സ്റ്റീഫന്‍ ദേവസി ഒരുക്കുന്ന മനോഹരമായ ക്രിസ്മസ് ഗാനവുമായി എത്തുന്നു 'ആഘോഷം'
ക്രിസ്മസ് കരോള്‍ ദിനങ്ങള്‍ക്ക് ആഘോഷമേകാന്‍ സ്റ്റീഫന്‍ ദേവസ്സി സംഗീതം നല്‍കിയ 'ആഘോഷം' സിനിമയുടെ കരോള്‍ ഗാനം പുറത്തിറങ്ങി.. 'ബത്‌ലഹേമിലെതൂമഞ്ഞ് രാത്രിയില്‍ 'എന്ന് തുടങ്ങുന്ന ഗാനത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ഡോ: ലിസി.കെ. ഫെര്‍ണാണ്ടസ് ആണ്. സൂര്യ ശ്യാം ഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനം ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സന്തോഷം നിറഞ്ഞ ദൃശ്യാവിഷ്‌കാരമാണ്.സ്റ്റീഫന്‍ ദേവസ്സിയുടെ തനത് ശൈലിയില്‍ ക്ലാസിക്കല്‍ ടച്ചോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പ്രൌഡഗംഭീര ചടങ്ങില്‍ വച്ചാണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്. സിനിമയിലെ അഭിനേതാക്കളും സിനിമാരംഗത്തെ
Full Story
  03-12-2025
ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം ഷൂട്ടിങ് പൂര്‍ത്തിയായി; രജനീകാന്തിന്റെ ജയിലറിന്റെ രണ്ടാം ഭാഗത്തിലും മോഹന്‍ലാല്‍ ഉണ്ട്
നിരവധി റിലീസുകളും തുടര്‍ച്ചയായ ചിത്രീകരണങ്ങളുമായി തിരക്കേറിയ വര്‍ഷമാകും നടന്‍ മോഹന്‍ലാലിന് ഇനി വരാന്‍ പോകുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ദൃശ്യം 3 ന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ജയിലര്‍ 2ന്റെ സെറ്റില്‍ എത്തി ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്.
ദൃശ്യം 3 ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷം, മോഹന്‍ലാല്‍ ഉടന്‍ തന്നെ ചെന്നൈയിലേക്ക് പറന്നതായി 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന രജനീകാന്തിന്റെ ജയിലര്‍ 2 ന്റെ സെറ്റുകളില്‍ അദ്ദേഹം എത്തി എന്നാണ് റിപ്പോര്‍ട്ട്.
രജനീകാന്ത് നായകനാകുന്ന സംവിധായകന്‍ നെല്‍സന്റെ തമിഴ് ചിത്രമായ 'ജയിലര്‍ 2'ല്‍ താന്‍ അഭിനയിക്കുന്നുണ്ടെന്ന് നടന്‍ വിനായകന്‍ അടുത്തിടെ
Full Story
[1][2][3][4][5]
 
-->




 
Close Window