|
അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേര്‍ക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍.
ഐ സി ഡി എസ്(ICDS) മുഖാന്തിരം നല്‍കുന്ന അമൃതം ന്യൂട്രി മിക്സിന്റെ നിര്‍മ്മാണത്തില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി കുറഞ്ഞ അളവില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണം. ഇതുള്‍പ്പെടെ ശാസ്ത്രീയ അടിസ്ഥാനത്തില്‍ ഉല്‍പ്പന്നങ്ങളിലെ പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ രൂപം നല്‍കണം.
ടേക്ക് ഹോം റേഷന്‍ ( ടി എച്ച് ആര്‍ ) പദ്ധതിയില്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്‍കേണ്ട ന്യൂട്രിമിക്‌സ് അളവ് സംബന്ധിച്ച് മാര്‍ഗ്ഗരേഖ ഉണ്ടാക്കണം. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കുട്ടികളുടെ പ്രായത്തിനനുസരിച്ച് നല്‍കേണ്ട ന്യൂട്രി മിക്‌സ് സംബന്ധിച്ച നിര്‍ദ്ദേശം വനിതാ ശിശു വികസന ഡയറക്ടര്‍ വകുപ്പിലെ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കണം. |