Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
സിനിമ
  04-11-2025
അയാള്‍ സ്ത്രീ പീഡകനാണെന്നിരിക്കെ അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത് ? ജോയ് മാത്യു
മഞ്ഞുമ്മല്‍ ബോയ്‌സിലെ 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിന് വേടന് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ലഭിച്ചു. ഈ വിഷയത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. നിയമത്തിന്റെ കണ്ണില്‍ സ്ത്രീപീഡകനായ വ്യക്തിയെ അവാര്‍ഡ് നല്‍കി ആദരിക്കുക വഴി നിയമത്തെ പരിഹസിക്കുകയല്ലേ എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. വേടന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
ഒരാള്‍ എത്ര മികച്ച എഴുത്തുകാരനോ കലാകാരനോ ആയിക്കൊള്ളട്ടെ, നിയമത്തിന്റെ കണ്ണില്‍ അയാള്‍ ഒരു സ്ത്രീ പീഡകനാണെന്നിരിക്കെ പൊതുജനങ്ങളുടെ നികുതിപ്പണമെടുത്ത് അവാര്‍ഡ് നല്‍കി ആദരിക്കുമ്പോള്‍ അതുവഴി നിയമത്തെ പരിഹസിക്കുകയല്ലേ ചെയ്യുന്നത്. അവാര്‍ഡ് നല്‍കേണ്ടയാള്‍ സ്ത്രീ ശാക്തീകരണം
Full Story
  30-10-2025
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ സിനിമ കാന്ത
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' യുടെ ടൈറ്റില്‍ ആന്തം പുറത്ത്. 'റേജ് ഓഫ് കാന്ത' എന്ന പേരില്‍ പുറത്തുവന്ന ഈ ഗാനം ഒരു തമിഴ് - തെലുങ്ക് റാപ് ആന്തം ആയാണ് ഒരുക്കിയിരിക്കുന്നത്. ഝാനു ചന്റര്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. ചിത്രത്തിന്റെ കഥാ പശ്ചാത്തലം സൂചിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ ദൃശ്യങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു ലിറിക്കല്‍ വീഡിയോ ആയാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ
Full Story
  29-10-2025
ലുക്മാന്‍ അവറാന്‍ നായകനാകുന്ന 'അതിഭീകര കാമുകന്‍' സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി
അര്‍ജുന്‍ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വര്‍ഷം കഴിഞ്ഞ് കോളേജില്‍ പഠിക്കാന്‍ ചേരുന്നതും തുടര്‍ന്നുള്ള പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നല്‍കുന്നതാണ് ട്രെയ്ലര്‍. ചിത്രം നവംബര്‍ 14ന് തിയേറ്ററുകളിലെത്തും.
Watch Video: -


ചിത്രത്തില്‍ അര്‍ജുന്‍ എന്ന കഥാപാത്രമായി ലുക്മാന്‍ എത്തുമ്പോള്‍ അനു എന്ന നായികാ കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തില്‍ മനോഹരി ജോയിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാവുന്നു. മനോഹരമായൊരു കുടുംബകഥ പറയുന്ന ചിത്രത്തില്‍ അതോടൊപ്പം മധുരമൂറും പ്രണയവും രസകരമായ ഒട്ടേറെ
Full Story
  28-10-2025
ദിലീപ് നായകനായി എത്തുന്ന 'ഭ.ഭ.ബ' ക്രിസ്മസിന് റിലീസ് ചെയ്യും: ''ഭയം ഭക്തി ബഹുമാനം'' എന്നതിന്റെ ചുരുക്കമാണ് 'ഭ.ഭ.ബ'
ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന 'ഭ.ഭ.ബ' യുടെ ആഗോള റിലീസ് തീയതി പുറത്ത്. ധനഞ്ജയ് ശങ്കര്‍ എന്ന നവാഗതന്‍ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബര്‍ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദിലീപിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
Watch Video Trailer: -


വളരെ സ്‌റ്റൈലിഷായി, കുടുംബ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും മാസ് കോമഡി ആക്ഷന്‍ എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും
Full Story
  28-10-2025
ഷാഹി കബീറിന്റെ സിനിമയില്‍ വീണ്ടും നായകനായി കുഞ്ചാക്കോ ബോബന്‍: നായിക ലിജോ മോള്‍ ജോസ്
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും പ്രധാന വേഷത്തിലെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് തുടക്കം. ശ്രദ്ധേയ എഡിറ്റര്‍ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം 'പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷന്‍ നമ്പര്‍ 3' എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രദ്ധേയ എഴുത്തുകാരനും സംവിധായകനുമായ ഷാഹി കബീറാണ്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍ എന്നിവരുടെ ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രമൊരുക്കുന്നത്.
കുഞ്ചാക്കോ ബോബനും ലിജോമോള്‍ക്കും ഒപ്പം സുധീഷ്, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, സിബി തോമസ്, സാബുമോന്‍, അരുണ്‍ ചെറുകാവില്‍, വിനീത് തട്ടില്‍, ഉണ്ണി ലാലു, നിതിന്‍ ജോര്‍ജ്, കിരണ്‍ പീതാംബരന്‍, ജോളി ചിറയത്ത്, തങ്കം മോഹന്‍, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങി
Full Story
  27-10-2025
കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തമിഴ് നടന്‍ അജിത്തും ശാലിനിയും മകനും
നടന്‍ അജിത് കുമാറും ഭാര്യ ശാലിനിയും മകന്‍ ആദ്വിക് കുമാറും പാലക്കാടുള്ള നടന്റെ കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് താരകുടുംബം ദര്‍ശനം നടത്തിയത്.
ആദ്യ ഫോട്ടോയില്‍, ക്ഷേത്രത്തിനുള്ളില്‍ ശാലിനിയും അജിത്തും നെറ്റിയില്‍ കുറിതൊടുന്നത് കാണാം. അവരുടെ മകന്‍ തിരിഞ്ഞു ക്യാമറയിലേക്ക് നോക്കുന്നുണ്ട്. അജിത്ത് ഒരു വെള്ളമുണ്ട് ധരിച്ച് ഒരു വെളുത്ത മേല്മുണ്ടും ചുറ്റിയതായി കാണാം. അദ്ദേഹത്തിന്റെ മകനും അതായിരുന്നു വേഷം.
മറ്റൊരു ചിത്രത്തില്‍ മൂവരും ഒരുമിച്ച് പുഞ്ചിരിക്കുന്നത് കാണാം. അവസാന ഫോട്ടോയില്‍ ക്ഷേത്ര പരിസരത്തിന് പുറത്ത് ഒരു ചിത്രത്തിനായി ശാലിനിയും അജിത്തും ആദ്വിക്കും ഒരുമിച്ച് നില്‍ക്കുന്നുണ്ട്. ആരാധകരുടെ ശ്രദ്ധ
Full Story
  27-10-2025
മദ്യപാനം ഉപേക്ഷിച്ചു;എല്ലാവരുമായുമുള്ള ബന്ധം മെച്ചപ്പെട്ടു: തുറന്നു പറച്ചിലുമായി ബോളിവുഡ് താരം ബോബി ഡിയോള്‍
മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചുവെന്നും ആ തീരുമാനം തന്റെ ജീവിതത്തെ നല്ല രീതിയില്‍ മാറ്റിമറിച്ചുവെന്നും ബോളിവുഡ് താരം ബോബി ഡിയോള്‍.
''അതേ, ഞാന്‍ മദ്യപിച്ചിട്ടുണ്ട്. എല്ലാവരും ജനിതകമായി വ്യത്യസ്തരാണ്. ലഹരി എങ്ങനെയാണ് നിങ്ങളെ ബാധിക്കുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. ചില ആളുകളില്‍ ഇത്തരം കാര്യങ്ങളില്‍ അടിമപ്പെടുത്തുന്ന ജീനുകളുണ്ട്,'' അദ്ദേഹം പറഞ്ഞു.
''ഈ മാറ്റം തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഇത്തരം അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കില്ല. ആ നിര്‍ദേശം നിങ്ങളുടെ ഉള്ളില്‍ നിന്ന് വരണം. മദ്യപാനം നിറുത്തിയതിന് ശേഷം ഞാന്‍ നല്ലൊരു വ്യക്തിയായെന്ന് ഞാന്‍ കരുതുന്നു. എനിക്കറിയാവുന്ന എല്ലാവരുമായുമുള്ള എന്റെ ബന്ധം നൂറിരട്ടി മെച്ചപ്പെട്ടതായി ഞാന്‍ കരുതുന്നു,'' അദ്ദേഹം
Full Story
  27-10-2025
ബോളിവുഡ് താരം സല്‍മാന്‍ ഖാനെ തീവ്രവാദിയായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചതായി വാര്‍ത്ത
സല്‍മാന്‍ ഖാനെ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ(1997)നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയതായി വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഉള്‍പ്പെടുത്തുന്ന പട്ടികയാണിത്.
ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിരീക്ഷണം, സഞ്ചാര നിയന്ത്രണങ്ങള്‍, നിയമനടപടി എന്നിവ നേരിടേണ്ടി വരും.
സൗദി അറേബ്യയിലെ റിയാദില്‍ നടന്ന ജോയ് ഫോറത്തില്‍ സല്‍മാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരോടൊപ്പം മിഡില്‍ ഈസ്റ്റില്‍ ഇന്ത്യന്‍ സിനിമയ്ക്ക് വര്‍ധിച്ചുവരുന്ന ജനപ്രീതിയെക്കുറിച്ച് സല്‍മാന്‍ സംസാരിച്ചിരുന്നു.
Full Story
[21][22][23][24][25]
 
-->




 
Close Window