|
പാകിസ്ഥാനില്‍ നിര്‍മിച്ച് ഇന്ത്യയില്‍ അനധികൃതമായി വില്‍പന നടത്തിയ സൗന്ദര്യവര്‍ധക ക്രീമുകള്‍ക്കെതിരെ ആരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO).
ഇറക്കുമതി ചെയ്ത സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ആവശ്യമായ അനുമതികളില്ലാതെയാണ് ഈ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ വില്‍പന നടത്തിയിരുന്നത്. ഈ ഉല്‍പന്നങ്ങള്‍ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സെപ്റ്റംബര്‍ 8നാണ് സിഡിഎസ്സിഒ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നിശ്ചിത പരിധിയില്‍ കൂടുതല്‍ ലോഹങ്ങള്‍ ഈ ഉല്‍പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ, ഇവ വില്‍ക്കുകയോ വിതരണം ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യരുതെന്ന് വ്യാപാരികള്‍ക്കും വിതരണക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിട്ടും ഇവ ഇന്ത്യന്‍ വിപണിയില്‍ എത്തിയത് എങ്ങനെയെന്ന ചോദ്യവും ഈ മുന്നറിയിപ്പ് ഉയര്‍ത്തുന്നുണ്ട്. |