Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
സിനിമ
  20-07-2022
മൊട്ടയടിച്ചപ്പോള്‍ മാട്രിക്‌സ് സിനിമയിലേതു പോലെ: ലെനയുടെ പുതിയ ചിത്രങ്ങളും ക്യാപ്ഷനും വൈറല്‍
തല മൊട്ടയടിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി ലെന. തലയുടെ മുന്‍പിന്‍ ഭാഗങ്ങളുടെ ചിത്രങ്ങള്‍ െകാളാഷ് ചെയ്ത് രസകരമായ ക്യാപ്ഷനും താരം നല്‍കിയിരിക്കുന്നു.

ഹോളിവുഡ് സിനിമ ദ് മേട്രിക്‌സിലെ കഥാസന്ദര്‍ഭവുമായി രസകരമായി ബന്ധിപ്പിക്കുന്നതാണ് ക്യാപ്ഷന്‍. 'എന്റെ തല മൊട്ടയടിച്ചപ്പോള്‍ ദ് മാട്രിക്‌സ് ഡീപ്രോഗ്രാമിങ് പ്ലഗ് ഇന്‍ ചെയ്തതിന്റെ തെളിവ് കണ്ടു. പുറകുവശത്തുള്ള പാടു നോക്കൂ'- ലെന കുറിച്ചു.

ഏതെങ്കിലും കഥാപാത്രത്തിനു വേണ്ടിയാണോ ഈ ലുക്ക് എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ മുന്‍പും ലെന തല മൊട്ടയടിച്ചിട്ടുണ്ട്. ടിപ്പിക്കല്‍ സ്‌റ്റൈല്‍ പിന്തുടരാറില്ലെന്നും മടുപ്പ് തോന്നുമ്പോഴാണ് ലുക്ക് മാറ്റാറുള്ളതെന്നുമാണ് താരം ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
Full Story
  20-07-2022
യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്ത നീല ബെന്‍സ് കാറില്‍ യഥാര്‍ഥ കുറുവച്ചന്‍ സിനിമയിലെ കുറുവച്ചനെ കാണാനെത്തി
ഏറെ നിയമവിവാദങ്ങള്‍ക്കു ശേഷം തിയേറ്ററിലെത്തിയ ചിത്രമാണ് പൃഥ്വിരാജ് നായകനായ 'കടുവ' (ഷാജി കൈലാസിന്റെ മടങ്ങിവരവ് സിനിമയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചത് കഥയ്ക്ക് അവലംബിതമായ ജീവിതത്തിലെ കുറുവച്ചന്‍ ആയിരുന്നു. ഒടുവില്‍ കുറുവച്ചന്‍ കുര്യാച്ചനായി തിയേറ്ററുകളിലെത്തി. വിവാദങ്ങളുടെ മഞ്ഞുരുകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ കണ്ടത്. സാക്ഷാല്‍ കുറുവച്ചന്‍ കുടുംബവുമായി 'കടുവ'യെ കാണാനെത്തി (Pic: Poffactio, Biju Pulickakandam)
വന്നതോ രാജകീയമായി, UKയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ആ പഴയ നീല ബെന്‍സ് കാറില്‍.... ഈരാറ്റുപേട്ടയിലെത്തിയ കുറുവച്ചന്‍ ചേട്ടന് പഴയ ആ തിളപ്പ്... നേരേ Finch Bar ലേക്ക് കയറി ... ഒരു രണ്ടെണ്ണം വച്ചങ്ങനത്തി....! പിന്നെ പഴയ ആ ഊര്‍ജ്ജസ്വലതയോടെ ഹോട്ടലിന് നേരേ എതിര്‍ വശമുള്ള തിയറ്ററിലേക്ക്... (Pic: Biju
Full Story
  20-07-2022
മലയാള നടനുമായി വിവാഹം: വാര്‍ത്ത സത്യമല്ലെന്ന് നിത്യ മേനോന്‍: വിളിച്ച് അന്വേഷിക്കാതെയുള്ള വാര്‍ത്തയെന്നു നിത്യ
നിത്യ ഒരു പ്രമുഖ മലയാള താരവുമായി വിവാഹിതയാവുന്നു എന്ന റിപോര്‍ട്ടുകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു . രണ്ട് അഭിനേതാക്കളും സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നു എന്നും ആ പഴയ ബന്ധം സൗഹൃദമായി മാറുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയും ചെയ്തു എന്നുമായിരുന്നു വാര്‍ത്ത. ഉടന്‍ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ടായി.
വാര്‍ത്ത സത്യമല്ലെന്നും, അത്തരം കാര്യങ്ങള്‍ തന്നോട് വിളിച്ചു അന്വേഷിക്കുകയെങ്കിലും വേണമായിരുന്നുവെന്നുമാണ് നിത്യക്ക് പറയാനുള്ളത്


ഇരുവരും വിഷയം വീട്ടുകാരെയും ധരിപ്പിച്ചതായും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും പരാമര്ശമുണ്ടായി. എന്നാല്‍ ആ താരത്തിന്റെ പേര് വെളിപ്പെടുത്തിയതുമില്ല. ആ പേര് കേള്‍ക്കാന്‍
Full Story
  19-07-2022
25 ലക്ഷം തരാം; എന്റെ ഭാര്യയാകൂ: ബിസിനസുകാരന്റെ ഓഫര്‍ വെളിപ്പെടുത്തി നടി നീതു
പ്രമുഖ വ്യവസായി നടത്തിയ വിവാഹവാഗ്ദാനത്തെ പറ്റി തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നീതു ചന്ദ്ര. ഭാര്യയായാല്‍ മാസം 25 ലക്ഷം രൂപ ശമ്പളം നല്‍കാമായിരുന്നു എന്നായിരുന്നു വാഗ്ദാനമെന്ന് താരം ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ തനിക്ക് അവസരങ്ങള്‍ ഒന്നും തന്നെ ലഭിക്കുന്നില്ലെന്നും എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണെന്നും താരം കൂട്ടിചേര്‍ത്തു.


വിശാലിനൊപ്പം തീരാത്ത വിളയാട്ട് പുള്ളൈ പോലുള്ള പ്രമുഖ ചിത്രങ്ങളിലെ നായികയായിരുന്നു നീതു ചന്ദ്ര. തനിക്കിപ്പോള്‍ സിനിമകള്‍ പോലും കിട്ടുന്നില്ലെന്ന് നീതു ചന്ദ്ര പറയുന്നു. അതേസമയം നടിയുടെ പരാമര്‍ശങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേത്. 13 ദേശീയ പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം ജോലി ചെയ്തു. അതും വലിയ
Full Story
  19-07-2022
ഞാന്‍ ദുല്‍ഖറിന്റെ ആരാധികയെന്ന് സ്‌കൂളിലെ വേദിയില്‍ വച്ച് അധ്യാപിക: ലൈവ് ഷോ ഇന്ത്യയാകെ തരംഗമായി
ഏറ്റവും പുതിയ തെലുങ്ക് ചിത്രം 'സീതാരാമം' എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍. വന്‍ താരനിര അണിനിരക്കുന്ന പടത്തിന്റെ പ്രൊമോഷന്‍ ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദ് മല്ലാറെഡ്ഡി വുമണ്‍സ് കോളേജില്‍ വെച്ച് നടന്നിരുന്നു. നിറഞ്ഞ കയ്യടികളോടെയും ആര്‍പ്പുവിളിയോടും കൂടിയാണ് താരത്തെ സദസ്സ് വരവേറ്റത്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

കോളേജില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ നന്ദി പറയാനെത്തിയ അധ്യാപിക താന്‍ ദുല്‍ഖറിന്റെ വലിയൊരു ആരാധികയാണെന്ന് പറയുന്നതും അത് കേട്ട് വിദ്യാര്‍ത്ഥികളെല്ലാം ആര്‍പ്പുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഒരു മറുഭാഷ നടന് ഇത്രയും വലിയ കയ്യടികളും വരവേല്‍പ്പും കിട്ടുന്നത് തങ്ങളെ
Full Story
  17-07-2022
മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ പേരിലുള്ള പുരസ്‌കാരം സംവിധായകന്‍ കെ.പി കുമാരന്
അരനൂറ്റാണ്ട് കാലം മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പരമോന്നത ചലച്ചിത്ര പുരസ്‌കാരം.

പി.ജയചന്ദ്രന്‍ ചെയര്‍മാനും, സംവിധായകന്‍ സിബി മലയില്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, റാണി ജോര്‍ജ് ഐഎഎസ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് മന്ത്രി വി.എസ് വാസവന്‍ അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

1936ല്‍ തലശേരിയിലായിരുന്നു കെപി കുമാരന്റെ ജനനം. 1975ലാണ് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ തിരക്കഥാകൃത്ത് കെ.പി കുമാരനാണ്. കുമാരന്റെ
Full Story
  16-07-2022
ഫഹദും രജീഷയും പ്രധാന വേഷങ്ങളില്‍: മലയന്‍കുഞ്ഞിന്റെ ട്രെയിലര്‍ ഇറങ്ങി
ഫഹദ് ഫാസില്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയന്‍കുഞ്ഞിന്റെ ട്രെയ്ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഉരുള്‍പൊട്ടലിന്റെ ഭീകര അന്തരീക്ഷമാണ് ചിത്രത്തിന്റെ ട്രെയ്ലറില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ക്ലോസ്ട്രോഫോബിയുള്ളവര്‍ ചിത്രം കാണുമ്പോള്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പുമായി ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരുന്നു. ഒരു സര്‍വൈവല്‍ ത്രില്ലറിന്റെ കെട്ടും മട്ടുമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാാണ്. ഫാസിലാണ് നിര്‍മാണം.

രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ ഒരു മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക്
Full Story
  10-07-2022
ഭിന്നശേഷിക്കാര്‍ക്ക് എതിരേയുള്ള സംഭാഷണം: മാപ്പുചോദിച്ച് ഷാജി കൈലാസും പൃഥ്വിരാജും
പൃഥ്വിരാജ് നായകനായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന കടുവ സിനിമയിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ സംഭാഷത്തില്‍ മാപ്പുചോദിച്ച് സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും സംവിധായകനും സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ നോട്ടീസ് അയച്ചു. സംവിധായകന്‍ ഷാജി കൈലാസിനും സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റിഫനും നോട്ടീസ് അയച്ചത്. നമ്മള് ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും' എന്ന നായകന്റെ ഡയലോഗാണ് വിവാദമായത്.


'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു.
Full Story
[41][42][43][44][45]
 
-->




 
Close Window