|
|
|
|
ദീപാവലി പ്രമാണിച്ച് ഗൂഗിള് പേയില് ലഡു: വ്യത്യസ്ത ഓഫര് വന് ഹിറ്റായി |
അല്പ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് ഗൂഗിള് പേ. ദീപാവലി സ്പെഷ്യല് ലഡു കിട്ടാനായി ഗൂഗിള് പേയില് മിനിമം 100 രൂപയുടെ ട്രാന്സാക്ഷന് എങ്കിലും നടത്തണം.
മര്ച്ചന്റ് പേയ്മെന്റ് , മൊബൈല് റീചാര്ജിങ് , അല്ലെങ്കില് മറ്റുള്ളവര്ക്ക് പണം അയച്ചു കൊടുത്താല് ലഡു ലഭിക്കും. മറ്റുള്ളവര്ക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളര് , ഡിസ്കോ, ട്വിങ്കിള് , ട്രെന്ഡി,ഹുഡി,ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവര്ക്ക് 50 രൂപമുതല് 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഇതിനാല് തന്നെ ചാറ്റ് ബോക്സുകളില് എല്ലാം ഇപ്പോള് ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബര് 21 മുതല് നവംബര് 07 വരെയാണ് ഈ ലഡു ഓഫര് ഗൂഗിള് പേയില് |
Full Story
|
|
|
|
|
|
|
നോര്ക്ക റൂട്ട്സ് ജനറല് മാനേജറായി രശ്മി. ടി ചുമതലയേറ്റു |
സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുഭരണ വകുപ്പില് അണ്ടര് സെക്രട്ടറി കൂടിയായ രശ്മി വിനോദസഞ്ചാര വകുപ്പില് നിന്നാണ് നോര്ക്ക റൂട്ട്സിലേയ്ക്ക് ഡെപ്യൂട്ടേഷനില് എത്തുന്നത്. 1999 ല് സര്വ്വീസില് പ്രവേശിച്ച രശ്മി വിജിലന്സ്, ആരോഗ്യം, ഓള് ഇന്ത്യാ സര്വ്വീസസ്, പൊതുമരാമത്ത്, സാമൂഹിക നീതി എന്നീ വകുപ്പുകളില് പ്രവര്ത്തിച്ചിട്ടുണ്ട്. 10 വര്ഷത്തോളം യു.എ.ഇ യില് പ്രവാസിയുമായിരുന്നു. ജനറല് മാനേജറായിരുന്ന അജിത് കോളശ്ശേരി നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം. |
Full Story
|
|
|
|
|
|
|
ഇന്ത്യയില് ജിഎസ്ടി വരുമാനം ഒക്ടോബറില് 1.87 ലക്ഷം കോടി: ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയര്ന്ന രണ്ടാമത്തെ നികുതി വരുമാനം |
സിജിഎസ്ടി 33821 കോടി രൂപയും എസ്ജിഎസ്ടി 41864 കോടിയുമാണ്. സംയോജിത ജിഎസ്ടി 99111 കോടി രൂപയുമാണ്. ഇതിന് പുറമെ സെസ് ഇനത്തില് 12550 കോടിയുടെ അധിക വരുമാനവം ഉണ്ടായി.
വരുമാനത്തില് മുന് വര്ഷത്തെ അപേക്ഷിച്ച് 8.9 ശതമാനം വര്ധനവുണ്ടായി. ഒക്ടോബര് 2023 ല് ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായിരുന്നു. ഈ വര്ഷം ഏപ്രില് മാസത്തില് രേഖപ്പെടുത്തി 2.10 ലക്ഷം കോടിയുടെ ജിഎസ്ടി വരുമാനമാണ് ഇതുവരെ ഒരു മാസം രേഖപ്പെടുത്തിയ ഉയര്ന്ന ജിഎസ്ടി വരുമാനം.
ആഭ്യന്തര ഇടപാടുകളില് നിന്നുള്ള ജിഎസ്ടിയില് ഒക്ടോബറില് 10.6 ശതമാനം വളര്ച്ച രേഖപ്പെടുത്തി. 1.42 ലക്ഷം കോടിയാണ് ഇതിലൂടെ കിട്ടിയത്. ഇറക്കുമതി തീരുവയിലൂടെ വരുമാനം നാല് ശതമാനം ഉയര്ന്ന് 45096 കോടി രൂപയായി. 19306 കോടിയുടെ റീഫണ്ടാണ് ഒക്ടോബറില് അനുവദിച്ചത്. മുന്വര്ഷത്തെ അപേക്ഷിച്ച് ഇതില് 18.2 ശതമാനം |
Full Story
|
|
|
|
|
|
|
ശബരിമല തീര്ത്ഥാടകര്ക്ക് വിമാനത്തില് ഇരുമുടിക്കെട്ടില് നാളികേരം കൊണ്ടുപോകാന് അനുമതി |
വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്നിര്ത്തിയാണ് മുന്പ് ഇരുമുടിക്കെട്ടില് നാളികേരം വച്ച് വിമാനത്തില് സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്.
ചെക് ഇന് ബാഗേജില് നാളികേരം ഉള്പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില് നാളികേരം വച്ച് അത് കൈയിലുള്ള ബാഗില് കയറ്റി കൊണ്ടുപോകാന് മുന്പ് സാധിക്കില്ലായിരുന്നു. ഇതിലാണ് ഇപ്പോള് മാറ്റമുണ്ടായിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് നീക്കിയിരിക്കുന്നത്. |
Full Story
|
|
|
|
|
|
|
ലോകത്തെ അമ്പരപ്പിക്കുന്ന തരത്തില് ഇന്ത്യ എഐ ഉപയോഗിക്കുമെന്ന് റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി |
മുംബൈയില് നടന്ന എഐ സമ്മിറ്റ് ഇന്ത്യയില് പ്രമുഖ ചിപ്പ് നിര്മാണ കമ്പനിയായ എന്വിഡിയയുടെ സിഇഒ ജെന്സന് ഹുവാംഗുമായി നടത്തിയ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
''നമ്മുടെ രാജ്യത്തിന്റെ ശരാശരി പ്രായം 35 വയസ്സിന് താഴെയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നയിക്കുന്നത് പുതിയ സാങ്കേതികവിദ്യ മാത്രമല്ല, അഭിലാഷങ്ങളുമാണ്. ഇന്ത്യക്കാരെന്ന നിലയില് നമുക്ക് ധാരാളം പ്രതിഭകളുണ്ട്. അതിവേഗം വളരുന്ന വ്യവസായങ്ങളുടെ കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. ഞങ്ങള് ബഹിരാകാശ ഗവേഷണം നടത്തുന്നു. ചിപ്പുകള് നിര്മിക്കാന് പോകുന്നു,'' അദ്ദേഹം പറഞ്ഞു. |
Full Story
|
|
|
|
|
|
|
വിമാനയാത്ര നക്ഷത്രത്തിളക്കമാക്കാന് ഖത്തര് എയര്വേയ്സ്; എല്ലാ യാത്രക്കാര്ക്കും സ്റ്റാര്ലിങ്ക് സേവനം |
ലോകത്തില് ആദ്യമായി സ്റ്റാര്ലിങ്ക് ഇന്റര്നെറ്റ് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തര് എയര്വേയ്സ്. ഇന്ന് ദോഹയില് നിന്ന് ലണ്ടനിലേക്കാണ് സ്റ്റാര്ലിങ്ക് ഘടിപ്പിച്ച ബോയിംഗ് 777 വിമാന സര്വീസ് നടത്തിയത്. യാത്രക്കാര്ക്ക് സ്റ്റാര്ലിങ്ക് അള്ട്രാ-ഹൈ-സ്പീഡ്, ലോ-ലേറ്റന്സി ഇന്റര്നെറ്റ് വാഗ്ദാനം ചെയ്യുന്ന മെന മേഖലയിലെ ഏറ്റവും വലുതും ആദ്യത്തെതുമായ കാരിയറാണ് ഖത്തര് എയര്വേസ്.
എല്ലാ യാത്രക്കാര്ക്കും സ്റ്റാര്ലിങ്ക് സേവനം സൗജന്യമാണ്. കൂടാതെ, ബോര്ഡിങ് ഗേറ്റ് മുതല് തന്നെ ഇവ ഉപയോഗിക്കാം. 2024 അവസാനത്തോടെ സ്റ്റാര്ലിങ്ക് ഘടിപ്പിച്ച 12 ബോയിംഗ് 777-300 വിമാനങ്ങള് അവതരിപ്പിക്കും. 2025-ല് ഖത്തര് എയര്വേയ്സിന്റെ മുഴുവന് ബോയിംഗ് 777 ഫ്ലീറ്റിലും - എയര്ബസ് A350 ഫ്ലീറ്റിലും സ്റ്റാര്ലിങ്ക് |
Full Story
|
|
|
|
|
|
|
ടെലെഗ്രാഫ് ട്രാവല് സര്വേയില് ഒന്നാം സ്ഥാനത്ത് എമിറേറ്റ്സ് എയര്ലൈന് |
ലോകത്തിലെ വിമാനക്കമ്പനികളെ 30 ല് അധികം മാനദണ്ഡങ്ങളുടെ അളവുകോലിലൂടെ പരിശോധിച്ചണ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തൊണ്ണൂറോളം വിമാനക്കമ്പനികളെ, ലെഗ്റൂം, സമയ കൃത്യത, അനുവദിക്കുന്ന ബാഗേജ്, റൂട്ട് നെറ്റ്വര്ക്ക്, ഹോം എയര്പോര്ട്ടിന്റെ ഗുണനിലവാരം, വിമാനങ്ങളുടെ കാലപ്പഴക്കം, റിവാര്ഡ് പോഗ്രാമുകളുടെ മൂല്യം, വിമാനത്തില് നല്കുന്ന ഭക്ഷണങ്ങളുടെ സ്വാദ് എന്ന് തുടങ്ങി 30 ല് അധികം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് വിശകലനം ചെയ്താണ് റിപ്പോര്ട്ട് തയ്യാറാക്കിയത്.
അതോടൊപ്പം ആഗോളാടിസ്ഥാനത്തില് നടന്ന, വിമാനക്കമ്പനികളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സര്വ്വേ ഫലങ്ങളും പരിഗണിക്കപ്പെട്ടു. ഇതിനോടൊപ്പം 30,000 ഓളം വായനക്കാര് വോട്ടിംഗില് പങ്കെടുത്ത കഴിഞ്ഞ വര്ഷത്തെ ടെലെഗ്രാഫ് ട്രാവല് |
Full Story
|
|
|
|
|
|
|
ഫോബ്സ് ഇന്ത്യയുടെ പട്ടികയില് മുകേഷ് അംബാനിയുടെ ആകെ ആസ്തി 893,760 കോടി രൂപ: സമ്പന്നരുടെ നിരയില് ഒന്നാം സ്ഥാനം |
ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്സ് ഇന്ത്യ. 108 ബില്ല്യണ് ഡോളറിന്റെ(ഏകദേശം 893,760 കോടി രൂപ) ആസ്തിയുമായി റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്ത്തി. ഇന്ത്യയിലെ സമ്പന്നരായ 100 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
റിലയന്സ് നിക്ഷേപകര്ക്ക് ദീപാവലി സമ്മാനമായി ബോണസ് ഓഹരികള് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഡോളറിന്റെ മുന്നേറ്റത്തില് കഴിഞ്ഞ ഒരു വര്ഷത്തിനിടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം. കഴിഞ്ഞ ഒരു വര്ഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്ത് 27.5 ബില്ല്യണ് ഡോളര് വര്ധിച്ച് 119.5 ഡോളറായതായി ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്ട്ടില് പറയുന്നു. മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി |
Full Story
|
|
|
|
|