Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=110.9262 INR  1 EURO=92.5069 INR
ukmalayalampathram.com
Fri 28th Mar 2025
ആരോഗ്യം
  19-03-2025
ഫ്രിഡ്ജിന്റെ ഫ്രീസറില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചിലതുണ്ട്: പലരും അതു തിരിച്ചറിയുന്നില്ല
എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറില്‍ സൂക്ഷിക്കരുത്. ഭക്ഷണം സാധനം ചീത്തയാകുന്നതിനൊപ്പം ആരോഗ്യത്തിനും ദോഷകരമാകുന്ന ചിലതു തിരിച്ചറിയുക. പാകം ചെയ്തതും അല്ലാത്തതുമായ നൂഡില്‍സ് ഫ്രീസറില്‍ സൂക്ഷിക്കാന്‍ പാടില്ല. കാരണം ഫ്രീസറില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ നൂഡില്‍സിന്റെ കട്ടി മാറി മൃദുവായി പോകും. ടൊമാറ്റോ സോസ് ഫ്രീസറില്‍ സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ഫ്രീസറില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ടൊമാറ്റോ പേസ്റ്റ് ഒരിടത്ത് വെള്ളം മറ്റൊരിടത്തായി വേര്‍തിരിയും. വറുത്ത സമോസയും ഉള്ളിവടയുമൊക്കെ കഴിക്കാന്‍ നമുക്ക് ഇഷ്ടമായിരിക്കും. എന്നാല്‍ ഇവ ഫ്രീസറില്‍ സൂക്ഷിച്ചാല്‍ ഉറപ്പായും സ്വാദ് നഷ്ടപ്പെടും. പിന്നെ കഴിക്കാന്‍ പറ്റുകയുമില്ല. അതിനാല്‍ തന്നെ പിന്നീടത്തേക്ക്
Full Story
  29-01-2025
ദിവസവും എത്ര ഉപ്പ് ഉപയോഗിക്കണമെന്ന് പരിധി നിര്‍ദേശിച്ച് ലോകാരോഗ്യ സംഘടന: ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഡബ്ല്യുഎച്ച്ഒ
ഉപ്പ് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന(WHO ). നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പില്‍ (Table Salt ) സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപഭോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍, ദിവസേനയുള്ള സോഡിയം ഉപഭോഗം 2 ഗ്രാമില്‍ താഴെയായി കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്.

സോഡിയം ക്ലോറൈഡിന് പകരം പൊട്ടാസ്യം ക്ലോറൈഡ് കൂടുതലായി അടങ്ങിയിട്ടുള്ള ഉപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇതില്‍ പൊട്ടാസിയം കൂടുതലായി അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Full Story
  21-01-2025
കോവിഡ് കാലത്ത് കേരളത്തില്ഡ പിപിഇ കിറ്റ് ഇടപാടില്‍ 10.23 കോടിയുടെ നഷ്ടം: സിഎജി റിപ്പോര്‍ട്ട്
നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് ആരോഗ്യവകുപ്പില്‍ നടന്ന ക്രമക്കേട് വെളിപ്പെടുത്തിയത്. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 മാര്‍ച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റ് മാര്‍ച്ച് 30ന് മറ്റൊരു കമ്പനിയില്‍നിന്നു 1550 രൂപയ്ക്കാണ് വാങ്ങിയതെന്നും ചൂണ്ടിക്കാട്ടുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പിപിഇ കിറ്റിന്റെ വില ആയിരം രൂപ കൂടി. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു. സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Full Story
  19-01-2025
പശുവിന്റെ മൂത്രം കുടിച്ചാല്‍ പനി മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍
ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന വിവാദ പരാമര്‍ശവുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു. പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസും ഐഐടി സ്റ്റുഡന്‍സ് യൂണിയനും രംഗത്തെത്തി.

പൊങ്കലിനോട് അനുബദ്ധിച്ചുള്ള ഗോപൂജ ചടങ്ങിലായിരുന്നു മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പരമാര്‍ശം. തന്റെ അച്ഛന് പനി പിടിച്ചപ്പോള്‍ ഒരു സന്യാസിയുടെ അടുക്കല്‍ പോയി. അദ്ദേഹം നല്‍കിയ ഗോമൂത്രം കുടിച്ച് പതിനഞ്ച് മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നെന്നാണ് കാമകോടി പറയുന്നത്. ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും ബാക്ടീരിയകളേയും ഫംഗസുകളേയും ഇത് നശിപ്പിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
Full Story
  11-01-2025
വല്ലാതെ ഏകാന്തത അനുഭവിക്കുന്നവര്‍ക്ക് ഇത് എഐ റോബോട്ട്; പേര് ആര്യ; പോക്കറ്റിലെ കാശു നോക്കി വാങ്ങാം

യു.എസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ' HER ' പുറത്തിറക്കിയ AI റോബോട്ടിന് ആര്യ (Aria ) എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാസ് വെഗാസില്‍ നടന്ന 2025 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഷോയിലാണ് ആര്യയെ അനാച്ഛാദനം ചെയ്തത്, 1.5 കോടി രൂപ കൊടുത്താല്‍ ആര്‍ക്കും ആര്യയെ സ്വന്തമാക്കാം. മനുഷ്യരുടേതായ സവിശേഷതകളുള്ള ഈ AI റോബോട്ടിന് മനുഷ്യന്റേതായ വ്യത്യസ്തമായ മുഖഭാവങ്ങളും പ്രകടമാക്കാന്‍ സാധിക്കുമെന്നാണ് CNET പറയുന്നത്. ഹ്യൂമനൈഡ് റോബോട്ടിനെ പുറത്തിറക്കി കമ്പനി. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് കൂട്ടായി ഒരു പക്ഷെ, ഗേള്‍ഫ്രണ്ടായി പോലും ഇടപഴകാന്‍ ഈ അക റോബോട്ടിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്. മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന റോബോട്ട് ഇപ്പോള്‍ വില്‍പ്പനയ്ക്കായി

Full Story
  09-01-2025
ഹെയര്‍ ഡൈ സ്ഥിരമായി ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് വാര്‍ത്ത പ്രചരിക്കുന്നു
ഹെയര്‍ ഡൈകള്‍, തലയില്‍ ഉപയോഗിക്കുന്ന സ്ട്രൈയിറ്റ്നര്‍ ക്രീമുകള്‍ എന്നിവ കാന്‍സറിന് കാരണമാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ആധികാരികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ക്ക് ഉറവിടം കാണിക്കുന്നത് ചില സര്‍വേകളാണ്. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളില്‍ ഇത് വാലും തുമ്പുമില്ലാത്ത വാര്‍ത്തകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയില്‍ പറയുന്ന വിവരങ്ങള്‍ ഇങ്ങനെ - ഹെയര്‍ ചായങ്ങള്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അതിനോട് ശരീരം പ്രതികരിക്കുമ്പോള്‍ കാന്‍സറിലേക്ക് വഴി തെളിക്കുന്നു ഫോര്‍മാല്‍ഡിഹൈഡ്, ചില കെരാറ്റിന്‍ ഹെയര്‍ സ്ട്രൈനനറുകളില്‍ ഉയര്‍ന്ന സാന്ദ്രതയില്‍ ചേര്‍ത്തിട്ടുണ്ട് ഇതൊരു കാര്‍സിനോജെന്‍ ആണ്. ഇവയ്ക്ക് പുറമേ മറ്റ് പല ഘടകങ്ങളും പരിസ്ഥിതി, ജീവിതശൈലി, കുടുംബ ചരിത്രം എന്നിവയുള്‍പ്പെടെ
Full Story
  06-01-2025
ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (HMPV) ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി
ബെംഗളൂരുവിലും ചെന്നൈയിലും രണ്ട് വീതം കുട്ടികള്‍ക്കും ഗുജറാത്തില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിക്കും കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം സാധാരണ രീതിയിലുള്ള ജലദോഷപ്പനിക്ക് അപ്പുറം എച്ച്എംപിവിയെ കുറിച്ച് ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

തേനംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്കും ചുമക്കും ചികിത്സ തേടിയ കുട്ടിയില്‍ നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചത്. ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ മറ്റൊരു കുട്ടിയിലും വൈറസ് ബാധ കണ്ടെത്തി. രണ്ടു കുട്ടികളും സമാന ലക്ഷണങ്ങളോടെയാണ് ആശുപത്രിയില്‍ എത്തിയത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് കുട്ടികള്‍. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും
Full Story
  18-12-2024
ക്യാന്‍സര്‍ പ്രതിരോധിക്കുന്ന വാക്‌സിന്‍ കണ്ടെത്തിയതായി റഷ്യയുടെ പ്രഖ്യാപനം
കാന്‍സറിനെതിരെ എംആര്‍എന്‍എ വാക്‌സിന്‍ വികസിപ്പിച്ചുവെന്ന് റഷ്യയുടെ പ്രഖ്യാപനം. റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ ആണ് ഇക്കാര്യം അറിയിച്ചത്.വാക്സിന്‍ 2025 ആദ്യം തന്നെ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാന്‍സര്‍ വാക്‌സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നേരത്തെ അറിയിച്ചിരുന്നു.

വാക്സിന്‍ ട്യൂമര്‍ വികസനത്തെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലിയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ്
Full Story
[1][2][3][4][5]
 
-->




 
Close Window