ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടി മരിച്ചു. പിരിയഡ് സമയത്തെ വേദന ഒഴിവാക്കാനാണ് പെണ്‍കുട്ടി ഗുളിക കഴിച്ചത്. പിരിയഡ് സമയത്തെ വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരുന്ന് കഴിച്ചതെന്നാണു റിപ്പോര്‍ട്ട്.
യുകെയിലാണു സംഭവം. ലൈല ഖാന്‍ എന്ന പതിനാറുകാരിയാണു മരിച്ചത്.
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെ തുടര്‍ച്ചയായി മരുന്നു കഴിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് കടുത്ത തലവേദനയും ഛര്‍ദിയും ഉണ്ടായി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
''ഞായറാഴ്ച രാത്രിയാണ് അവള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. അരമണിക്കൂര്‍ കൂടുമ്പോള്‍ ഛര്‍ദിച്ചു. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പോയി. വയറിലെ 'ഗ്യാസാണ്' അസ്വസ്ഥതകള്‍ക്കു കാരണമെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അവര്‍ അപ്പോള്‍ തന്നെ ചില മരുന്നുകള്‍ നല്‍കി.
മരുന്നു കഴിച്ച ശേഷം കുറവില്ലെങ്കില്‍ ബുധനാഴ്ച വീണ്ടും പരിശോധനയ്ക്ക് എത്തണമെന്ന് അറിയിച്ചു. വീട്ടില്‍ തിരികെ എത്തിയ അവളുടെ ആരോഗ്യനില പിന്നീട് വളരെ മോശമായി. വേദന സഹിക്കാനാവാതെ നിലവിളിച്ചു. ശുചിമുറിയില്‍ ബോധംകെട്ടുവീണ അവളെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു'' - ലൈലയുടെ ബന്ധു പറഞ്ഞു. |