Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
വാര്‍ത്തകള്‍
  03-10-2025
ശബരിമലയിലെ വിവാദ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ ഇടപാടുകള്‍; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ശബരിമലയിലെ വിവാദ സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി വിവിധയിടങ്ങളില്‍ ഭൂമി ഏറ്റെടുത്തുവെന്ന ആരോപണമാണ് അന്വേഷണത്തിന് ആധാരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 കോടിയിലേറെ രൂപയുടെ ഭൂമിക്കച്ചവടം നടത്തിയതായാണ് റിപ്പോര്‍ട്ട്. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും ഭൂമി രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.

2020 മുതല്‍ 2025 വരെ തലസ്ഥാനത്ത് മാത്രമായി കോടികളുടെ ഇടപാടുകള്‍ നടന്നതായും, ബംഗളൂരുവിലും ഭൂമിയിടപാടുകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉന്നതരുമായി

Full Story
  03-10-2025
ഓപ്പറേഷന്‍ സിന്ദൂരില്‍ അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ഇന്ത്യന്‍ വ്യോമസേന

ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തതായി വീണ്ടും ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിംഗാണ് ഇന്ത്യന്‍ അവകാശവാദങ്ങള്‍ വീണ്ടും ഉന്നയിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍ ചീഫ് മാര്‍ഷല്‍ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് വിശദീകരിച്ചത്.

93-ാമത് വ്യോമസേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും പാകിസ്ഥാന്റെ 300 കിലോമീറ്ററിനുള്ളില്‍

Full Story
  02-10-2025
ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷം ഗാന്ധി ജയന്തിയുമായി ഒപ്പം; ഗാന്ധിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷവും ഗാന്ധി ജയന്തിയും ഒരേ ദിവസം ആചരിക്കപ്പെടുന്ന സാഹചര്യത്തില്‍ ആര്‍എസ്എസിനെതിരെ മഹാത്മാഗാന്ധി നടത്തിയ വിമര്‍ശനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. പ്രധാനമന്ത്രിയുള്‍പ്പെടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്ന പ്രസ്താവനകള്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് ഈ വിമര്‍ശനം ഉയര്‍ത്തിയത്.

'ഏകാധിപത്യ വീക്ഷണമുള്ള ഒരു വര്‍ഗീയ സംഘടന' എന്നാണ് മഹാത്മാഗാന്ധി ആര്‍എസ്എസിനെ വിശേഷിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. ഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന പ്യാരേലാല്‍ എഴുതിയ 'മഹാത്മാഗാന്ധി: ദി ലാസ്റ്റ് ഫേസ്' എന്ന

Full Story
  02-10-2025
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം: പുനര്‍നിര്‍മാണത്തിന് കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന് മന്ത്രി കെ. രാജന്‍

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 206.56 കോടി രൂപ അപര്യാപ്തമാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 2000 കോടിയുടെ പുനര്‍നിര്‍മാണ ഫണ്ടിന് മറുപടിയായി കേന്ദ്രം അനുവദിച്ചത് 260 കോടിയോളം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തം നടന്നത് അഞ്ച് മാസത്തിന് മുമ്പായിട്ടും ഇത് എല്‍ 3 വിഭാഗത്തില്‍പ്പെടുന്ന വലിയ ദുരന്തമാണെന്ന് കേന്ദ്രം ഔദ്യോഗികമായി അംഗീകരിച്ചില്ല. ഇതിലൂടെ ലഭിക്കേണ്ട സഹായങ്ങള്‍ സംസ്ഥാനത്തിന് നിഷേധിക്കപ്പെട്ടുവെന്നും മന്ത്രി ആരോപിച്ചു. 1222 കോടിയുടെ നഷ്ടം രേഖപ്പെടുത്തി

Full Story
  02-10-2025
കണ്ണൂര്‍: മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെതിരെ പ്രതിഷേധം; കൂത്തുപറമ്പ് എംഎല്‍എയ്ക്ക് നേരെ കയ്യേറ്റ ശ്രമം

കൂത്തുപറമ്പ് എംഎല്‍എ കെ.പി. മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം അരങ്ങേറി. പെരിങ്ങത്തൂരില്‍ അംഗന്‍വാടി ഉദ്ഘാടനം സംബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എയെ നേരിട്ട് കാണാനെത്തിയ പ്രതിഷേധക്കാര്‍ മാലിന്യ പ്രശ്നത്തില്‍ ഇടപെടാത്തതിനെതിരെ ശക്തമായ വാക്കുതര്‍ക്കം നടത്തി. ഇതാണ് പിന്നീട് കയ്യേറ്റ ശ്രമത്തിലേക്ക് വഴിമാറിയത്.

പ്രദേശത്തെ ഡയാലിസിസ് സെന്ററില്‍ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്ന പ്രശ്നം ഉന്നയിച്ച് നാട്ടുകാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം നടത്തിവരികയായിരുന്നു. പ്രശ്നം എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും വേണ്ടവിധം പരിഗണന ലഭിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.
Full Story

  30-09-2025
ഒക്ടോബറിലും വൈദ്യുതി ബില്‍ വര്‍ധിക്കും; യൂണിറ്റിന് 10 പൈസ ഇന്ധന സര്‍ചാര്‍ജ്

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തിലും വൈദ്യുതി ബില്‍ വര്‍ധിക്കും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഈ സര്‍ചാര്‍ജ് ബാധകമാകും.

ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്റെ ചെലവായി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെക്കാള്‍ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സര്‍ചാര്‍ജ് ചുമത്തുന്നത്. സെപ്റ്റംബര്‍ മാസത്തിലും ഇതേ നിരക്കില്‍ സര്‍ചാര്‍ജ് ഈടാക്കിയിരുന്നു.

Full Story
  30-09-2025
ദേശീയ സുരക്ഷാ തന്ത്രം ഡിസംബറോടെ തയ്യാറാകും; വിദേശ-ആഭ്യന്തര ഭീഷണികള്‍ക്ക് സമഗ്ര പ്രതികരണത്തിന് നീക്കം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമെതിരെ വിദേശവും ആഭ്യന്തരവുമായ ശക്തികളില്‍ നിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാനും പ്രതികരിക്കാനും ലക്ഷ്യമിട്ടുള്ള ദേശീയ സമഗ്ര സുരക്ഷാ തന്ത്രം (National Security Strategy - NSS) ഈ വര്‍ഷം ഡിസംബറോടെ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ആദ്യത്തെ സമഗ്ര സുരക്ഷാ നയമായ NSS-ന്റെ കരട് രൂപം അന്തിമഘട്ടത്തില്‍ എത്തിയതായും, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ദേശീയ സുരക്ഷാ കൗണ്‍സിലിന് അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ പ്രധാനമന്ത്രിയെ അധ്യക്ഷനാക്കി ദേശീയ സുരക്ഷാ കൗണ്‍സില്‍ (NSC) രൂപീകരിച്ചിരുന്നു.

Full Story
  30-09-2025
പെരുന്ന സന്ദര്‍ശനം വ്യക്തിപരമായതെന്ന് വിഡി സതീശന്‍; രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി സഭയില്‍ ചര്‍ച്ച ചെയ്യാത്തത് ബിജെപി-സിപിഎം ബാന്ധവം

തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പെരുന്നയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്എന്‍ഡിപിയുടെയോ എന്‍എസ്എസിന്റെയോ, ഏതെങ്കിലും സമുദായ നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുന്നതിന് യുഡിഎഫോ കോണ്‍ഗ്രസോ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും, ഇത്തരം സന്ദര്‍ശനത്തിന് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സമുദായ നേതാക്കളുമായും നല്ല ബന്ധമാണ് തുടരുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിക്കെതിരായ വധഭീഷണി സഭയില്‍ ചര്‍ച്ച ചെയ്യാത്തത് ബിജെപി-സിപിഎം ബാന്ധവത്തിന്റെ

Full Story
[127][128][129][130][131]
 
-->




 
Close Window