Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
എന്‍എംസി രജിസ്റ്ററില്‍ നഴ്‌സുമാരുടെ എണ്ണം കുറയുന്നു: അതായത് യുകെയിലേക്ക് വരാന്‍ നഴ്‌സുമാര്‍ ഇല്ലാവുകയാണോ ?
Text By: UK Malayalam Pathram
യുകെയില്‍ പരിശീലനം നേടി നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സിലില്‍ (എന്‍ എം സി) റെജിസ്റ്റര്‍ ചെയ്യുന്നവ പുതിയ ആളുകളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം നഴ്സുമാരും, മിഡൈ്വഫുമാരും, നഴ്സിംഗ് അസിസ്സന്റുമാരുമായി 8,67,935 പേര്‍ റെജിസ്റ്റര്‍ ചെയ്തെങ്കിലും വളര്‍ച്ചാ നിരക്ക് ഏകദേശം പകുതിയായി കുറഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2026 മാര്‍ച്ചില്‍ അവസാനിച്ച ഒരു വര്‍ഷക്കാലത്ത് റെജിസ്റ്റര്‍ ചെയ്യുന്ന വിദേശ - സ്വദേശ നഴ്സുമാരുടെയും മിഡൈ്വഫുമാരുടെയും എണ്ണത്തില്‍ കുറവുണ്ടായത് പരിശോധിക്കുമെന്ന് നഴ്സിംഗ് റെഗുലേറ്റര്‍ അറിയിച്ചു.

റിപ്പോര്‍ട്ടില്‍ എന്‍ എം സി പറയുന്നത് 2015 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ റെജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1.7 ശതമാനം വര്‍ദ്ധനവുണ്ടായി എന്നാണ്. അതേസമയം 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ റെജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ അതിനു തൊട്ടുമുന്‍പുള്ള വര്‍ഷത്തേക്കാള്‍ 3.3 ശതമാനത്തിന്റെ വര്‍ദ്ധനവായിരുന്നു ഉണ്ടായത്. വിദേശ നഴ്സുമാരുടെയും മിഡൈ്വഫുമാരുടെയും വരവ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
 
Other News in this category

 
 




 
Close Window