Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ശ്രീരാമന്റെ റോളില്‍ രണ്‍ബീര്‍ കപൂര്‍: രാവണന്‍ ആകുന്നത് യഷ്: സീതാദേവിയായി സായ് പല്ലവി: താരനിരയില്‍ രാമായണ: പാര്‍ട്ട് 1'
Text By: UK Malayalam Pathram

'രാമായണ: പാര്‍ട്ട് 1' (Ramayana: Part 1) എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്‌സ് സ്റ്റുഡിയോയായ ഡിഎന്‍ഇജിയും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്ലര്‍ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. Watch Video : മനംമയക്കുന്ന ദൃശ്യ വിസ്മയമായാണ് ട്രെയ്ലര്‍ എത്തിയിരിക്കുന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രം 2026 ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. സോണി പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ഇന്ത്യയിലും അതിരുകള്‍ക്കപ്പുറത്തും തലമുറകളായി ആരാധിക്കപ്പെടുന്ന ധര്‍മ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രണ്‍ബീര്‍ കപൂറാണ് അവതരിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വനിതകളിലൊരാളായ സീതാദേവിയായി സായ് പല്ലവി എത്തുമ്പോള്‍, പ്രൈം ഫോക്കസ് സ്റ്റുഡിയോസിനൊപ്പം തന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സിലൂടെ ഈ ചിത്രം നിര്‍മ്മിക്കുന്ന നടന്‍ യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരില്‍ ഒരാളായ രാവണനായി വരുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികള്‍ക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം. പണ്ട് ടെലിവിഷന്‍ രാമായണ പരമ്പരയില്‍ ശ്രീരാമനായി എത്തി ജനഹൃദയങ്ങള്‍ കീഴടക്കിയ അരുണ്‍ ഗോവില്‍ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.

 
Other News in this category

 
 




 
Close Window