Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7748 INR  1 EURO=108.9681 INR
ukmalayalampathram.com
Thu 24th Sep 2026
വാര്‍ത്തകള്‍
  18-07-2025
മദ്യനയ അഴിമതിക്കേസില്‍ ഭൂപേഷ് ബാഗലിന്റെ മകന്‍ അറസ്റ്റില്‍

റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്‍ഫ് ഡയറക്ടറേറ്റ് (ഇഡി). ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായി കൂടിയായ ചൈതന്യ ബാഗലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗലിന്റെ വസതിയില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ചൈതന്യയുടെ അറസ്റ്റ്.

ഛത്തീസ്ഗഢില്‍ ഭൂപേഷ് ഭാഗല്‍ നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മദ്യ നയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തില്‍ സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോ നേരത്തെ കേസ് എടുത്തിരുന്നു. മുന്‍ എക്‌സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ 70

Full Story
  18-07-2025
ഇഡി കുറ്റപത്രം: വാധ്രയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഭൂമി ഇടപാട് കേസില്‍ ബിസിനസുകാരനും വയനാട് എം പി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്രയ്ക്കെതിരായ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം വേട്ടയാടലിന്റെ തുടര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി. തന്റെ സഹോദരിയുടെ ഭര്‍ത്താവായ വാധ്രയ്ക്കെതിരായ കഴിഞ്ഞ പത്ത് വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണ്. രാഷ്ട്രീയ പ്രേരിതമായ ആക്രമണത്തെ നേരിടാന്‍ അദ്ദേഹത്തോട് ഒപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എക്സ് പോസ്റ്റിലായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

തന്റെ സഹോദരിയും കുടുംബവും ഏത് തരത്തിലുമുള്ള പീഡനങ്ങളെയും വേട്ടയാടലുകളെയും നേരിടാന്‍ ധൈര്യമുള്ളവരാണ്. ഇപ്പോഴത്തെ സാഹചര്യവും

Full Story
  17-07-2025
നിമിഷയുടെ വിഷയത്തില്‍ കാന്തപുരം ഇടപെട്ട കാര്യം അറിയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന മലയായി യുവതി നിമിഷപ്രിയയുടെ മോചന ശ്രമങ്ങളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ വധ ശിക്ഷ അവസാന നിമിഷം മാറ്റിവച്ചത് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ ഇടപെടലിന് പിന്നാലെയാണെന്ന നിലയില്‍ വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാളിന്റെ പ്രതികരണം. കാന്തപുരത്തിന്റെ ഇടപെടലിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിദേകാര്യ വക്താവ്. നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചതില്‍ നിങ്ങള്‍ ഉന്നയിച്ച വ്യക്തിയുടെ ഇടപെടലിനെ കുറിച്ച് പങ്കിടാന്‍

Full Story
  17-07-2025
ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കെഎസ്ഇബി

കൊല്ലം: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മതിയായ ഉയരത്തില്‍ ആയിരുന്നില്ല സ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈന്‍ എന്നും ലൈന്‍ താഴ്ന്ന് കിടന്നിട്ടും മതിയായ നടപടി സ്വീകരിക്കാതിരുന്നതില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും മന്ത്രി പ്രതികരിച്ചു. സ്‌കൂളില്‍ ഉണ്ടായ അപകടം കെഎസ്ഇബി അന്വേഷിക്കും. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയറെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. അപകടത്തിന് ഇടയായ ഷെഡ് കെട്ടുമ്പോള്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി തേടിയിരുന്നില്ലെന്നും മന്ത്രി

Full Story
  17-07-2025
ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അനാസ്ഥ

തിരുവന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട അനാസ്ഥകള്‍ ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട് എന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലഭിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

അതേസമയം, മരിച്ച മിഥുന്റെ കുടുംബത്തെ വിദ്യാഭ്യാസ വകുപ്പ് പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു. മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കും.

Full Story
  16-07-2025
കേരളത്തില്‍ മാസം തികയാതെയുള്ള പ്രസവങ്ങളുടെ എണ്ണത്തില്‍ ഏഴു വര്‍ഷത്തില്‍ 300 ശതമാനം വര്‍ധന

തിരുവനന്തപുരം: ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്, പ്രത്യേകിച്ച് മാതൃ-ശിശു ആരോഗ്യത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന കേരളം ഇപ്പോള്‍ അസ്വസ്ഥത ഉളവാക്കുന്ന ഒരു പ്രവണതയെ നേരിടുകയാണ്: മാസം തികയാതെയുള്ള ജനനങ്ങളില്‍ കുത്തനെയുള്ള വര്‍ദ്ധനവ്. ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ (HMIS) ഡാറ്റ വെളിപ്പെടുത്തുന്നത്, സംസ്ഥാനത്ത് മാസം തികയാതെയുള്ള നവജാതശിശുക്കളുടെ എണ്ണം 2017-18 ല്‍ 6,916 ല്‍ നിന്ന് 2023-24 ല്‍ 26,968 ആയി ഉയര്‍ന്നു എന്നാണ് - ഏഴ് വര്‍ഷത്തിനിടെ 289% വര്‍ദ്ധനവ്. സംസ്ഥാനത്തെ ജനനനിരക്കില്‍ കുറവുണ്ടായ കാലമണിത്.2017-18 ല്‍ 4.93 ലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചതെങ്കില്‍ 2023-24 ല്‍ 3.74 ലക്ഷമായി ജനനനിരക്ക് കുറഞ്ഞു. അതേസമയം, മാസംതികയാതെ ജനിക്കുന്ന കുട്ടികളുടെ വര്‍ധനവ് തുടരുന്നു.

Full Story
  16-07-2025
കീമില്‍ സ്റ്റേയില്ല, ഈ വര്‍ഷം പ്രവേശനം നിലവിലെ രീതിയില്‍ നടക്കും

ന്യൂഡല്‍ഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടിയില്‍ ഇടപെടുന്നില്ല. ഈ വര്‍ഷം പഴയ രീതിയില്‍ തന്നെ പ്രവേശനം നടത്താമെന്നും കോടതി വ്യക്തമാക്കി. കേരള ഹൈക്കോടതി ഉത്തരവ് റദ്ദു ചെയ്യണമെന്ന കേരള സിലബസ് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അതുല്‍ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ കേരള സര്‍ക്കാരിനും എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അതിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ഹര്‍ജിക്കാര്‍ക്കും കോടതി

Full Story
  16-07-2025
വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലിബസില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശം

കോഴിക്കോട്: സര്‍വകലാശാല പാഠ്യപദ്ധതിയില്‍ നിന്നും റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയില്‍ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ട് ഉള്‍പ്പെടുത്തിയിരുന്നത്. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. എന്നാല്‍ വേടന്റെ പാട്ട് പഠിപ്പിക്കാന്‍

Full Story
[155][156][157][158][159]
 
-->




 
Close Window