|
|
|
|
|
| വി.ഡി.സതീശനെതിരേ ആഞ്ഞടിച്ച് വെള്ളാപ്പള്ളി |
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നത്. വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ആ മൈക്ക് വാങ്ങി സ്റ്റേജില്‍ വെച്ചു തന്നെ സതീശന്‍ എതിര് പറയുന്നത് താന്‍ |
|
Full Story
|
|
|
|
|
|
|
| വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ്: കൈക്കൂലി ഡ്രൈവറുടെ അക്കൗണ്ടില്‍, നെയ്യാറ്റിന്‍കര ആര്‍ടിഒയില്‍ വന്‍ക്രമക്കേട് |
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ് ആര്‍ടി ഓഫീസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് നല്‍കുന്നതടക്കമുള്ള വ്യാപക ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തി. പരിശോധനയില്‍ ജോയിന്റ് ആര്‍ടിഒയുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയില്‍നിന്ന് 3500- രൂപ വിജിലന്‍സ് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ ഏജന്റുമാര്‍ പല ദിവസങ്ങളിലും വന്‍ തുക ജോയിന്റ് ആര്‍ടിഒയ്ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിള്‍-പേ അക്കൗണ്ടിലേക്ക് അയച്ചു നല്‍കുന്നതായി കണ്ടെത്തി. മാസം ഒരു ലക്ഷത്തിലധികം രൂപ ഇങ്ങനെ അക്കൗണ്ടിലെത്തുന്നതായാണ് വിജിലന്‍സ് പറയുന്നത്.
Full Story
|
|
|
|
|
|
|
| കാസര്‍കോട് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ ബന്ധം |
കാസര്‍കോട്: കാസര്‍കോട് നിന്ന് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട് നിന്ന് എംബി ഷാദ് ഷെയ്ഖ് അന്‍സാറുള്ള എന്നയാളെ അസം പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ അസമിലടക്കം നിരവധി ബോംബ് സ്ഫോടന കേസുകളിലെ പ്രതിയാണ്.
ഇയാള്‍ ബംഗ്ല ടീം എന്ന ബംഗ്ലാദേശി തീവ്രവാദ സംഘടനയുടെ സജീവപ്രവര്‍ത്തകനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. അല്‍ ക്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ ശേഷം ഇയാളെ ഇന്റലിജന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണ |
|
Full Story
|
|
|
|
|
|
|
| അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് |
തിരുവനന്തപുരം: ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് എന്ന് റിപ്പോര്‍ട്ട്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസില്‍ പി വി അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും, വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടന്നത്. കവടിയാറിലെ ആഢംബര വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. |
|
Full Story
|
|
|
|
|
|
|
| തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ വിവരങ്ങള്‍ നല്‍കി,, പ്രിയങ്കയ്‌ക്കെതിരേ ഹര്‍ജി |
കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വയനാട്ടില്‍ മത്സരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ തെറ്റായ ആസ്തി വിവരങ്ങള്‍ നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച ബിജെപിയുടെ നവ്യ ഹരിദാസാണ് ഹര്‍ജി നല്‍കിയത്. സ്ഥാനാര്‍ഥിയുടേയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങള്‍ മറച്ചു വച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. |
|
Full Story
|
|
|
|
|
|
|
| ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ എണ്ണം കുറച്ചു |
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെര്‍ച്വല്‍ ക്യൂവിന്റെ എണ്ണം കുറച്ചു. ഈ ദിവസങ്ങളില്‍ സ്പോട് ബുക്കിങും ഒഴിവാക്കിയേക്കും.തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെര്‍ച്വല്‍ ക്യൂ 54,444 പേര്‍ക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ഉള്ളത്. സാധാരണ ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ 70,000 ആയിരുന്നു.
25നും 26നും സ്പോട് ബുക്കിങ് നടത്തി ദര്‍ശനത്തിന് കടത്തിവിടില്ല. 26ന് ഉച്ചയ്ക്ക് 12നും 12.30യ്ക്കും മധ്യേയാണ് മണ്ഡലപൂജ. രണ്ടു ദിവസമായി 20,000 ത്തിനു മുകളിലാണ് സ്പോട് ബുക്കിങ്. ജനുവരി 12ന് 60,000ഉം 13ന് 50,000ഉം 14ന് 40,000ഉം |
|
Full Story
|
|
|
|
|
|
|
| എംഎസ് സൊല്യൂഷന്‍സില്‍ ആറു മണിക്കൂര്‍ പരിശോധന |
കോഴിക്കോട്: പത്താം ക്ലാസിലെ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന കേസില്‍ എംഎസ് സൊല്യൂഷന്‍സില്‍ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകിട്ട് 5നാണ് അവസാനിച്ചത്.
ലാപ്ടോപ്, ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈല്‍ ഫോണും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. സിഇഒ ഷുഹൈബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴു വകുപ്പുകള്‍ ചുമത്തിയാണ് എംഎസ് സൊല്യൂഷന്‍സിനെതിരെ കേസ് റജിസ്ടര്‍ |
|
Full Story
|
|
|
|
|
|
|
| ചൂരല്‍മല പുനരധിവാസം: കോടതി തീരുമാനം വന്നാലുടന്‍ ടൗണ്‍ഷിപ്പെന്ന് റവന്യൂമന്ത്രി |
തിരുവനന്തപുരം: ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടന്‍ ടൗണ്‍ഷിപ്പിനുള്ള നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നല്‍കാന്‍ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളില്‍ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങള്‍ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോര്‍ട്ട് ലഭിച്ച ഒന്‍പത് പ്ലാന്റേഷനുകളില്‍ നിന്നും നെടുമ്പാല, എല്‍സ്റ്റണ്‍ എസ്റ്റേറ്റുകളില്‍ ടൗണ്‍ഷിപ്പുക്കള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് സര്‍ക്കാര്‍. ടൗണ്‍ഷിപ്പ് ആശയത്തിന് സര്‍വകക്ഷി യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
|
|
Full Story
|
|
|
|
| |