Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വീട്ടു ജോലിക്കാരിയല്ല ഭാര്യ; ജീവിത പങ്കാളിയാണ്; ഭര്‍ത്താവിന് വീട്ടു ജോലിയില്‍ തുല്യപങ്കാളിത്തം - സുപ്രീം കോടതി
Text By: UK Malayalam Pathram
വീട്ടുജോലികള്‍ ഭാര്യയില്‍ മാത്രം പരിമിതപ്പെട്ടതല്ലെന്നും അതില്‍ ഭര്‍ത്താവിനും തുല്യ പങ്കുണ്ടെന്നും സുപ്രീം കോടതി. വീട്ടുജോലിക്കാരിയെയല്ല വിവാഹം കഴിക്കുന്നതെന്നും മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്നും ഒരു വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് പറഞ്ഞു.
ഇന്നത്തെ കാലം മാറിയെന്നും പാചകം ചെയ്യുന്നതിലും വസ്ത്രങ്ങള്‍ കഴുകുന്നതിലുമെല്ലാം ഭര്‍ത്താവിനും തുല്യ പങ്കുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഭാര്യ വീട്ടുജോലികള്‍ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. 2017-ല്‍ വിവാഹിതരായ ദമ്പതികളുടെ വിവാഹ മോചന ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇവര്‍ക്ക് എട്ട് വയസ്സുള്ള ഒരു മകനുണ്ട്. ഭര്‍ത്താവ് സര്‍ക്കാര്‍ അധ്യാപകനും ഭാര്യ ലക്ചററുമാണ്.
 
Other News in this category

 
 




 
Close Window