Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ട്വന്റി 20 സ്ഥാനാര്‍ഥി വീണാ നായര്‍ക്കു വോട്ടില്ല; ലക്ഷ്മിപ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല
Text By: UK Malayalam Pathram

ഏറ്റുമാനൂരില്‍ ട്വന്റി - 20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വീണാ നായര്‍ക്ക് വോട്ടില്ല. എന്‍ഡിഎ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തും.മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീണ നായര്‍ പ്രതികരിച്ചു. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കഴിഞ്ഞു. പാര്‍ട്ടി ഉടന്‍ തന്നെ പേര് പ്രഖ്യാപിക്കും. പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായിരുന്ന ലക്ഷ്മിപ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. വോട്ടില്ലാത്തതിനാല്‍ പെരുമ്പാവൂരില്‍ മത്സരിക്കാന്‍ അയോഗ്യതയായി. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയയെ പെരുമ്പാവൂരില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായാണ് ട്വന്റി 20 ഇറക്കിയത്. വോട്ടര്‍പട്ടികയില്‍ പേരില്ലാതെ പോയത് എങ്ങനെ എന്ന് അറിയില്ല. പരാതി ഇതിനോടകം നല്‍കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട പേര് അപ്‌ഡേറ്റ് ആകില്ല. ഏതെങ്കിലും സാഹചര്യത്തില്‍ മത്സരിക്കാന്‍ സാധിക്കാതെ വന്നാല്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് പിന്മാറുന്നത് - വീണാ നായര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window