Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
വാര്‍ത്തകള്‍
  09-12-2024
സമ്പൂര്‍ണ പുനഃസംഘടനയ്ക്കായി സുധാകരന്‍ ഒഴിയണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം

 തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്കായി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കെ സുധാകരനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്നും എന്നാല്‍ സുധാകരന്‍ അതു തള്ളുകയായിരുന്നെന്നും റിപ്പോര്‍ട്ട്. പുനഃസംഘടനയ്ക്കു വഴിയൊരുക്കുന്നതിനു പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി സുധാകരനോട് ആവശ്യപ്പെടുകയായിരുന്നെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ ഉടച്ചുവാര്‍ക്കലാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് തലപ്പത്ത് യുവരക്തങ്ങളെ അടക്കം കൊണ്ടുവരാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നതെന്നും

Full Story
  09-12-2024
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളയാള്‍ കെപിസിസി പ്രസിഡന്റ് ആകണമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി സഭാ നേതൃത്വം. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ സഭ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കാനാണ് സഭ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. പേരാവൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് സണ്ണി ജോസഫ്. ക്രിസ്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ, സംസ്ഥാനത്തെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതാണ്

Full Story
  09-12-2024
കെ.എം. ഷാജിയെ പിന്തുണച്ച് ഇ.ടി. മുഹമ്മദ് ബഷീര്‍

ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന, കെഎം ഷാജിയുടെ അഭിപ്രായത്തെ പിന്തുണച്ച് മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ്ലിം ലീഗ് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ബഷീര്‍ മാധ്യമങ്ങളോടു പറഞ്ഞു. 'മുസ്ലീം ലീഗ് ഒരിക്കലും ഇത് വഖഫ് ഭൂമിയല്ലെന്ന നിലപാട് എടുത്തിട്ടില്ല. വസ്തുതയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്. അത് വിവാദമാക്കേണ്ട കാര്യമില്ല. ഒരുഘടത്തില്‍ പോലും പാണക്കാട് തങ്ങള്‍ ഇത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞിട്ടില്ല. ലീഗിനെ സംബന്ധിച്ചിടത്തോളം നിലപാട് വ്യക്തമാണ്. പ്രതിപക്ഷ നേതാവ് അല്ല, ആര് പറഞ്ഞാലും വഖഫ് ഭുമിയല്ലെന്ന നിലപാട് അംഗീകരിക്കാന്‍ ആകില്ല'.

ജനവിഭാഗങ്ങള്‍

Full Story
  08-12-2024
ശബരിമലയില്‍ എത്തിയ തീര്‍ഥാടകരുടെ എണ്ണം 17 ലക്ഷം

പത്തനംതിട്ട: മണ്ഡലകാലം പകുതി പിന്നിടുമ്പോള്‍ ശബരിമല ദര്‍ശനം നടത്തിയ തീര്‍ഥാടകരുടെ എണ്ണം 17 ലക്ഷം കടന്നു. മഴ ഒഴിഞ്ഞു നിന്നതോടെ കാനന പാതയിലൂടെ കാല്‍നടയായി എത്തിയവരുടെ എണ്ണം 35,000ത്തിനു മുകളിലായി. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് വെള്ളിയാഴ്ചയാണ്. 89,840 പേര്‍. ഇതില്‍ 17,425 പേര്‍ സ്‌പോട്ട് ബുക്കിങിലൂടെയാണ് വെള്ളിയാഴ്ച മല കയറിയത്.

ഇന്നലെയും തീര്‍ഥാടക പ്രവാഹമായിരുന്നു. ഉച്ച പൂജ കഴിഞ്ഞ് നട അടയ്ക്കുന്നതു വരെ 49,819 പേര്‍ ദര്‍ശനം നടത്തി. 9960 പേരാണ് സ്‌പോട് ബുക്കിങിലൂടെ എത്തിയത്. പുലര്‍ച്ചെ 3 മുതല്‍ 9 വരെയുള്ള സമയത്തിനിടെ 35,979 പേരും മല ചവിട്ടി. എരുമേലി വഴി കാനന പാത താണ്ടി കാല്‍ നടയായി എത്തുന്ന ഭക്തരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.

Full Story
  08-12-2024
നവവധു കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിജിത്തിനെയും അജാസിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ദുജയെ അജാസ് മര്‍ദ്ദിച്ചുവെന്ന് പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അഭിജിത്തിന്റെയും അജാസിന്റെയും ഫോണിലെ വാട്‌സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. ഇതും പൊലീസിന് സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. മരിച്ച ഇന്ദുജയുടെ കണ്ണിന് താഴെയും തോളിലുമായി മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു.

മകളെ കൊന്ന്

Full Story
  08-12-2024
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോള്‍ നവീന്‍ബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. നവീന്‍ ബാബു മരിച്ചവിവരം പുറത്തുവന്ന ഒക്ടോബര്‍ 15-ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എന്നാല്‍ മൃതദേഹപരിശോധന റിപ്പോര്‍ട്ടില്‍ രക്തക്കറയുടെയോ പരിക്കിന്റെയോ പരാമര്‍ശങ്ങളില്ല. തുടകള്‍, കണങ്കാലുകള്‍, പാദങ്ങള്‍ എന്നിവ സാധാരണനിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Full Story

  07-12-2024
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം ഇന്ന്

തിരുവനന്തപുരം: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കൂവക്കാട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ചടങ്ങ് ഇന്ന് വത്തിക്കാനില്‍. കര്‍ദ്ദിനാള്‍ പദവിയിലേക്ക് നേരിട്ട് ഉയര്‍ത്തപ്പെടുന്ന ആദ്യ ഇന്ത്യന്‍ വൈദികനെന്ന പെരുമയും അദ്ദേഹത്തിനു സ്വന്തമാകും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് ചടങ്ങുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ഇദ്ദേഹത്തിനൊപ്പം മറ്റ് 20 പേരേയും കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും.

ചടങ്ങുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ സമയം രാത്രി 10 മുതല്‍ 12 വരെ നവ കര്‍ദ്ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ

Full Story
  07-12-2024
ശരീരത്തില്‍ മുറിവുകള്‍ ഇല്ല, ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ല, നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെ

കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരിക്കുകള്‍ ഒന്നും ശരീരത്തില്‍ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുതന്നെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. എഡിഎം നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാന്‍ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി, സാക്ഷി മൊഴി, സാഹചര്യ തെളിവുകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ല. പ്രതി

Full Story
[169][170][171][172][173]
 
-->




 
Close Window