Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
പിആര്‍ കിട്ടിയാലും ഓരോ വര്‍ഷവും സ്റ്റാറ്റസ് ചെക്ക് ചെയ്യും: യുകെയില്‍ സ്ഥിര ജീവിതം വെറും സ്വപ്‌നമായി മാറുകയാണോ?
Text By: UK Malayalam Pathram
പെര്‍മനന്റ് റെസിഡന്‍സ് സ്റ്റാറ്റസ് കിട്ടിയാലും കാലങ്ങളോളം യുകെയില്‍ തുടരാമെന്ന് കരുതാനാകില്ല. കുടിയേറ്റ നിയമം കര്‍ശനമാക്കുമെന്നു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി. പിആര്‍ സ്റ്റാറ്റസ് എല്ലാ വര്‍ഷവും എന്ന രീതിയില്‍ നിശ്ചിത കാലയളവു വച്ച് പുന പരിശോധിക്കും. പുനപരിശോധനാ ഫലത്തെ ആശ്രയിച്ച് തീരുമാനമെടുക്കും. അഭയാര്‍ത്ഥികളെ എപ്പോള്‍ വേണമെങ്കിലും തിരിച്ചയക്കാന്‍ കഴിയും. നിലവിലെ കുടിയേറ്റക്കാര്‍ക്കും ഈ നിയമം ബാധികമാകും. കര്‍ശന നടപടികളുണ്ടാകുമെന്ന തീരുമാനത്തിലാണ് ഹോം സെക്രട്ടറി.

തൊഴിലിനായും പഠനത്തിനായും വരുന്നവര്‍ പിന്നീട് പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച് യുകെയില്‍ സ്ഥിര ജീവിതം തുടരുന്നവരുണ്ട്. പിആര്‍ ലഭിക്കാന്‍ കാലയളവ് കൂട്ടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പത്തുവര്‍ഷം പിആറിനായി കാത്തിരിക്കണമെന്നും ഇംഗ്ലീഷ് ഭാഷയില്‍ ഉയര്‍ന്ന പ്രാവീണ്യം തെളിയിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വൈദഗ്ധ്യമുള്ളവര്‍ യുകെയിലേക്ക് ആവശ്യമുള്ളെന്നും കൂടുതല്‍ വിദേശികള്‍ തൊഴിലിടങ്ങള്‍ കൈയ്യടക്കുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
 
Other News in this category

 
 




 
Close Window